നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ തന്നെ

57
Lalitha Nambiar
“നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ തന്നെ”
നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നമുക്ക് അറിവുകൾ പകർന്നു തരാനെ കഴിയൂ. എന്നാൾ പ്രവർത്തിക്കേണ്ടത് നിങ്ങളാണ്. രാജ്യം ഇത്തരം ഒരു പ്രതിസന്ധി നേരിടുമ്പോൾ അവിടെ മതവും രാഷ്ട്രീയവും വ്യക്തി പരമായ ശത്രുതകളും നോക്കാതെ ഒരുമിച്ച് പോരാടേണ്ടവരാണ് നമ്മൽ.. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൽ നമുക്ക് ശക്തമായൊരു ഗവൺമെന്റുണ്ട്. നമ്മുടെ ആരോഗ്യമേഖലയെ ലോകം ഒന്നടങ്കം പ്രശംസിച്ചതാണ്. നമ്മുടെ പോലീസ്കാരും ആരോഗ്യപ്രവർത്തകരും ഇരുപത്തിനാല് മണിക്കൂറും കർമ്മ നിരതരാണ്. കൂടാതെ അനേകം സന്നദ്ധ സംഘടനകൾ രാവും പകലും പ്രവർത്തിക്കുന്നു. ഓരോ വ്യക്തികളെയും തിരഞ്ഞ് പിടിച്ച് ഭക്ഷണങ്ങൾ എത്തിക്കുന്നു. അതിനിടയിൽ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുടെ ആത്മ വിശ്വാസം കെടുത്തരുത്..
വീട്ടിലിരുന്ന് ട്രോളുകൾ കണ്ട് ആസ്വദിക്കുമ്പോൽ ചിന്തിക്കണം ഇത് നിസ്സാരമല്ല. വൈറസ് എന്ന സൂക്ഷ്മാണുവിനെ നേരിടാൻ ഇന്നു ലോക രാജ്യങ്ങൾ പോലും സജ്ജമല്ല. എന്നിട്ടും ഇത്രയധികം ജനസംഖ്യയുള്ള നമ്മുടെ രാജ്യത്ത് മരണ നിരക്ക് വളരെ കുറവാണ് സംഭവിച്ചിരിക്കുന്നത്. അത് നല്ലൊരു സൂചന തന്നെ. എന്നാലും ഇപ്പോഴും പലരും ഇതിനെ സീരിയസായി എടുത്തിട്ടില്ല. നിർദ്ദേശങ്ങൾ പാലിച്ച് സ്വന്തം സംരക്ഷണം സ്വയം ഏറ്റെടുക്കണം. ഓരോ പൗരനും അങ്ങനെ ചിന്തിച്ചാൽ നമുക്ക് ഒത്തൊരുമിച്ച് ഈ മഹാമാരിയെ നേരിടാം.
ഏത് രോഗാവസ്ഥയും ഉണ്ടാവുന്നത് വ്യക്തിയുടെ പ്രതിരോധ ശക്തി നഷ്ടപ്പെടുമ്പോഴാണ്. നമ്മുടെ ശരീരത്തിന് പുറത്ത് നിന്നുള്ള രോഗാണുക്കളെ ചെറുക്കാനുള്ള അവസ്ഥ നഷ്ടപ്പെടുമ്പോൾ രോഗാണു നമ്മെ കീഴ്പ്പെടുത്തും. അതുകൊണ്ട് ഇപ്പോഴെന്ന് മാത്രമല്ല ഇനിയങ്ങൊട്ടും ആരോഗ്യപരമായ ഭക്ഷണം ,ശുചിത്വം ,വ്യായാമം തുടങ്ങിയവയും ലഹരി വസ്തുക്കളുടെ ദുരുപയോഗവും കുറക്കുക . നമ്മുടെ ചുറ്റുപാടുകൾക്ക് അനുയോജ്യമായ ജീവിതശൈലി അവലംബിക്കുകയാണെങ്കിൽ ഒരു പരിധിവരെ പിടിച്ച് നിൽക്കാം. എന്നാൽ പലരും ഇത്തരം കാര്യങ്ങളെ കുറിച്ച് അഞ്ജരും അവ പ്രാബല്യത്തിൽ വരുത്താനുള്ള ബുദ്ധിമുട്ടും അനുഭവിക്കുന്നു. അവരെയാണ് ഗവൺമെന്റ് സഹായിക്കേണ്ടത്. വലിയൊരു ജനസംഖ്യ ഗ്രാമങ്ങളിൽ വസിക്കുന്നു. അവരുടെ പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുന്നതിലാവണം നഗരവികസനത്തെക്കാൽ ഊന്നൽ കൊടുക്കേണ്ടത്. നഗരങ്ങളിലെ മാലിന്യങ്ങൾക്ക് ഇനിയും ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കിൽ നാം ഇതുവരെ കേട്ടിട്ടില്ലാത്ത പല പകർച്ചവ്യാധികളും ഇനിയും നമ്മെ പിടികൂടാം.
എല്ലാവരും ഇപ്പോൾ ഉപദേശങ്ങൾ കൊടുക്കുന്ന തിരക്കിലാണ്. ദിവസവും നൂറുകണക്കിന് ഉപദേശങ്ങളാണ് വാട്സ് അപ്പിൽ വരുന്നത്. ചിലതെല്ലാം ആളുകളെ പേടിപ്പിക്കുന്ന മുന്നറിയിപ്പും. ഇത്തരം കാര്യങ്ങളിൽ അധികം ശ്രദ്ധകൊടുത്ത് മനസ്സ് പുണ്ണാക്കേണ്ടതില്ല. അഥവാ വന്നാൽ ചികിത്സിക്കാൻ ആരോഗ്യ സംഘം ഉണ്ട്. പക്ഷെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാതെ ഇറങ്ങി നടന്നാലും രോഗം മറച്ച് വക്കുകയും ചെയ്താൽ വ്യാപകമായ സാമൂഹ്യ വ്യാപനമുണ്ടാവും. പിന്നെ സർക്കാരിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടായെന്ന് വരില്ല. എല്ലാം നിയന്ത്രണം വിടും. അതുകൊണ്ട് ദയവായി നിങ്ങൾ സ്വയം നിയന്ത്രിക്കുക
Advertisements