കമൽ സംവിധാനം ചെയ്ത മഴയത്തും മുൻപേ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു ഈ സംഭവം നടന്നത്. അന്ന് കമലിന്റെ സഹസംവിധായകൻ കൂടിയാണ് ലാൽ ജോസ് ഒരു സീൻ എടുത്തപ്പോൾ ശോഭനയ്ക്ക് പൊട്ടുണ്ടായിരുന്നില്ല.മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതക്കാരൻ. നിസ്സാരമായ ചില കാര്യങ്ങൾക്ക് വേണ്ടി പോലും മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യപ്പെടാറുണ്ട്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ ദേഷ്യം മാറുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന വ്യക്തിയുടെ പ്രത്യേകത. ഒരിക്കൽ തന്നോട് മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവത്തെ കുറിച്ചാണ് ഇപ്പോൾ സംവിധായകനായ ലാൽ ജോസ് സംസാരിക്കുന്നത്.

എന്നാൽ പിന്നീട് ബാക്കിയെടുത്ത സമയത്ത് ശോഭന പൊട്ടിവയ്ക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി ആയിരുന്നു ഈ ഒരു തെറ്റ് കണ്ടുപിടിച്ചിരുന്നത്. അതായത് ശോഭന വീട്ടിൽ നിന്ന് ഇറങ്ങുന്ന സീനിൽ നെറ്റിയിൽ പൊട്ടു തൊട്ടിട്ടുണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്ക് കയറുമ്പോൾ പൊട്ട് കാണുകയും ചെയ്തു. ഈ തെറ്റ് കണ്ടുപിടിച്ച മമ്മൂട്ടി ആരാണ് കണ്ടിന്യൂവിറ്റി നോക്കുന്നത് എന്ന് ചോദിച്ച് ദേഷ്യപ്പെട്ടു, ഞാനാണ് എന്ന് പറഞ്ഞ സമയത്ത് എവിടെ നോക്കിയാണ് ചെയ്യുന്നതെന്ന് ചോദിച്ചു തന്നെ ചീത്ത വിളിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ദേഷ്യം രൂക്ഷമാകുന്നതിനിടയിലാണ് സംവിധായകൻ കമൽ വിഷയത്തിൽ ഇടപെടുന്നതും, പിന്നീട് രംഗം ശാന്തമാക്കുന്നതും. അരുമ ശിഷ്യനെ ഒന്നു ചീത്ത പറയാൻ പോലും സമ്മതിക്കില്ലല്ലോ എന്ന് മമ്മൂട്ടി അപ്പോൾ കമലിനോട് പ്രതികരിച്ചു എന്നും ലാൽ ജോസ് ഓർമിക്കുന്നുണ്ട്. എന്നാൽ പിന്നീട് ആദ്യ ചിത്രം സംവിധാനം ചെയ്യാൻ അങ്ങോട്ട് ചെന്ന ലാൽ ജോസിന് ഡേറ്റ് കൊടുക്കുക വരെ ചെയ്തിട്ടുണ്ട് മെഗാസ്റ്റാർ മമ്മൂട്ടി എന്നതും ഒരു സത്യമായ കാര്യം തന്നെയാണ്.

 

 

Leave a Reply
You May Also Like

മനസ്സിൽ എരിയുന്ന തീക്കുണ്ഡവുമായി ഉറഞ്ഞുതുള്ളുന്നു കൈതച്ചാമുണ്ഡി

രാജീവ് അഴിയൂർ സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ് മാരിക്കളം. മഹാമാരിക്കാലം തകർത്ത ഒരു തെയ്യംകലാകാരന്റെ…

അമിതാഭിനയത്തിന്‍റെ ദോഷങ്ങള്‍ ശിവാജി ഗണേശനില്‍ കണ്ടേക്കാം എങ്കിലും അഭിനയം കൊണ്ട് മാത്രം തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭ

നടികര്‍ തിലകം ശിവാജി ഗണേശൻ്റെ 22-ാം സ്മൃതിദിനം Saji Abhiramam തെന്നിന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ…

ചുവപ്പ് പട്ടു സാരിയിൽ തിളങ്ങി മീനാക്ഷി. ഇത് മഞ്ജു തന്നെ എന്ന് ആരാധകർ.

മലയാളികളുടെ ജനപ്രിയ നടൻ ദിലീപിൻ്റെയും, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരുടെയും മകളാണ് മീനാക്ഷി

ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് ‘കാക്കിപ്പട’ ടീം

ഷെബി ചൗഘട്ട് സംവിധാനം ചെയുന്ന ചിത്രമാണ് കാക്കിപ്പട. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്,…