പലർക്കും സൂപ്പർഹിറ്റുകൾ നൽകിയ ലാൽജോസ് ചെയ്ത മോഹൻലാൽ ചിത്രം പരാജയപ്പെട്ടത് എന്തുകൊണ്ട് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
305 VIEWS

ലാൽജോസ് അനവധി സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ്. പല താരങ്ങളെയും വച്ച് സൂപ്പർഹിറ്റുകൾ ഒരുക്കുമ്പോഴും മോഹൻലാലുമൊത്തു ഒരു ചിത്രം ചെയ്യാൻ 19 കൊല്ലം വേണ്ടിവന്നു, എന്നാൽ വെളിപാടിന്റെ പുസ്തകം എന്ന ആ ചിത്രം ബോക്സ്ഓഫീസിൽ പരാജയപ്പെടുകയായിരുന്നു. അതേക്കുറിച്ചു ലാൽജോസ് പറയുന്നതിങ്ങനെ,

“പല സിനിമകളും ഞങ്ങള്‍ തമ്മില്‍ പ്ലാന്‍ ചെയ്തിരുന്നു പക്ഷെ അതൊന്നും നാടക്കാതെ പോയി. ശിക്കാര്‍ ഞാന്‍ ആയിരുന്നു ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പക്ഷെ അതും ഏതൊക്കെയോ കാരണങ്ങള്‍ കൊണ്ട് നടന്നില്ല. വെളിപാടിന്റെ ആദ്യത്തെ കഥ ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപെട്ടിരുന്നു. പക്ഷെ വലിയ മകന്‍ ഒക്കെ ലാലേട്ടന്റെ കഥാപാത്രത്തിന് വരുന്നത് കൊണ്ട് ഫാന്‍സിന് ഇഷ്ടപ്പെടില്ല എന്ന അഭിപ്രായം പറഞ്ഞു അതും നടന്നില്ല. പിന്നെ ബെന്നിയുടെ കയ്യില്‍ ഒരു പ്രീസ്റ്റിന്റെ കഥാപാത്രം ഉണ്ടായിരുന്നു, ലാലേട്ടന്‍ അങ്ങനെ ഒരു റോള്‍ ചെയ്തിട്ടുമില്ല അങ്ങനെയാണ് ഇപ്പോള്‍ കാണുന്ന വെളിപാടിന്റെ പുസ്തകത്തിലേക്ക് എത്തുന്നത്. വെളിപാടിന്റെ പുസ്തകത്തിന്റെ കഥ ഇന്റര്‍നാഷണല്‍ എന്ന് തന്നെയാണ് ഞാന്‍ വിചാരിക്കുന്നത് പക്ഷെ അത് എക്‌സിക്യൂട്ട് ചെയ്തതില്‍ എനിക്ക് പാളിപ്പോയി,’ ലാല്‍ ജോസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു