Lalu Clement

അത്യാവശ്യം നല്ല ഒരു മൂഡ് ക്രിയേറ്റ് ചെയ്യാൻ “കുമാരി’ ക്കു സാധിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. കണ്ടിരിക്കാൻ കൊള്ളാവുന്ന കുറെ വിഷ്വൽസുകൾ, അതുപോലെ കഥയും അതിന്റെ നരേഷനും ആകാംഷ തോന്നിക്കുന്നതാണ്. ആർട്ട് വർക്കുകൾ എല്ലാം ഒരു എബോവ് ആവറേജ് ഫീൽ നൽകുന്നുണ്ട്. മറ്റു ഇന്ടസ്ട്രികളിൽ ഇറങ്ങിയ തുമ്പാട്, കാന്താര ഒകെ ആയി കമ്പൈർ ചെയ്ത് നശിപ്പിക്കേണ്ട ആവശ്യം ഇല്ല. നമ്മുടെ നാട്ടിൽ നിന്നും ഇറങ്ങി കഥാപരമായി, മേക്കിങ് വൈസ് ആയി ഇങ്ങനെ ഒരു പടം ഇത്രേം നന്നായി എടുത്തിട്ടുണ്ടേൽ അതിനു കയ്യടി കൊടുക്കാം. തിയേറ്ററിൽ ഒന്നും തീരെ ആളില്ലാർന്നു. പക്ഷെ ഈ സിനിമ തിയേറ്ററിൽ കണ്ടില്ലേൽ പിന്നെ ഓടിടി ഇറങ്ങുമ്പോഴും കാണാതിരിക്കവും നല്ലതു. കാരണം ഒരു പാട് മികച്ച കാഴ്ചകൾ നിങ്ങള്ക്ക് നഷ്ടമാകും. മാത്രമല്ല ചെറിയ സ്‌ക്രീനിൽ കുറയുന്ന ക്വാളിറ്റി നല്ല രീതിയിൽ ഈ സിനിമയെ ബാധിക്കുവാനും സാധ്യതയുണ്ട് എന്നതിനാൽ അങ്ങനെ കാണുമ്പോൾ ഉള്ള വിലയിരുത്തലുകൾ വില ഇല്ലാത്തതാകും.

സ്പോയ്ലർ ചെയ്തു നശിപ്പിക്കാൻ മാത്രം ട്വിസ്റ്റുകൾ ഒന്നും എനിക്ക് തോന്നിയില്ല. പക്ഷെ ഒരു ത്രില്ലിംഗ് ലെവൽ ഫീൽ ചെയ്തു പലയിടത്തും. സുരഭി ചെയ്ത വേഷം മറ്റാര് ചെയ്താലും കുളമായി പോകേണ്ടതാണ് അതിന്റെ ബാലൻസിംഗ് നന്നായി ഇഷ്ടപ്പെട്ടു. അത്തരം ഒരു കഥാപാത്രം നമ്മുടെ നാട്ടിൽ നിന്നും ഒരാൾ ചെയ്യുന്നതിനേക്കാൾ പുറമെ നിന്ന് കൊണ്ട് വരുന്ന അല്ലേൽ തീരെ കണ്ടു പരിചയം ഇല്ലാത്ത ഒരാൾ ചെയ്താൽ കുറെ കൂടെ നിഗൂഢത നില നിർത്താൻ സാധിയ്ക്കും എന്നും പറയേണ്ടി ഇരുന്നതാണ്. പക്ഷെ, സുരഭിയുടെ അഭിനയം പൂർണമായും അത്തരം ഒരു സജഷൻസിനെ തള്ളിക്കളയാവുന്നതാണ്. അതുപോലെ സ്ഫടികം ജോർജ് ഒകെ ഇത്രേം മികച്ച രീതിയിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്. ഞാൻ കരുതി ആരോഗ്യപരമായ കാരണങ്ങൾ ആയിരിക്കും സിനിമയിൽ കാണാത്തതെന്നു. പഴയ ആകാശ ഗംഗയിലെ സീനുകൾ ഓര്മ വന്നു. കുമാരിയിൽ കൊടുത്ത കഥാപാത്രത്തിന്റെ സ്വഭാവം അനുസരിച്ചു ഒട്ടും നാടകീയത ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.

ഇത്തരം സിനിമകളിലെ അഭിനയത്തിലെ നാടകീയത ഭയങ്കര കല്ല് കടിയാണ്. അക്കാര്യത്തിൽ കുമാരി വേറിട്ട് നില്കുന്നു. എങ്കിലും പ്രധാന കഥാപാത്രങ്ങളിൽ ഒരാളുടെ ഒഴിച്ച് എന്ന് പറയേണ്ടി വരും. ഷൈൻ ടോം ചാക്കോയുടെ ഇതുവരെ കണ്ടതിൽ ഒട്ടും ഇഷ്ടപെടാത്ത പ്രകടനമാണ് കുമാരിയിൽ ഫീൽ ചെയ്തത്. പുള്ളിയുടെ നെടു നീളൻ ഡൈലോഗ്സ് കൈകൊണ്ടുള്ള ചേഷ്ടകൾ എല്ലാം കണ്ടപ്പോൾ ഈ അടുത്ത് നടന്ന ഏതോ ഇന്റർവ്യൂവിനു ഉള്ളിൽ നിന്നും ഓടി വന്നു ചെയ്തതാണോ എന്ന് തോന്നിപോയി. അവ്യക്തമായ സംഭാഷങ്ങൾ ഇന്റർവ്യൂവിൽ മാത്രമേ ഉള്ളു സിനിമയിൽ ഇല്ലല്ലോ എന്ന പലരുടെയും ചോദ്യത്തിനുള്ള മറുപടിയാകും ഈ സിനിമ എന്നെനിക്കു തോന്നി.

വലിയ ക്രൗഡ് ഇല്ലാതെ കണ്ടതാണ് ഭാഗ്യം എന്ന് കരുതുന്നു. അല്ലേൽ ഇത്തരം സിനിമകൾക്കിടയിൽ ഉണ്ടാകുന്ന അനാവശ്യ ശബ്ദങ്ങളും കമന്റടികളും ഒക്കെയായി പ്രേക്ഷകർക്കിടയിൽ നിന്നും പലരും ഉണ്ടാക്കുന്ന ഇത്തരം ഡിസ്റ്റർബൻസ് വൻ രസക്കൊല്ലിയായി മാറുമായിരുന്നു. ഇതൊരു അൽപ്പം ഹൊറർ ഫാന്റസി ടൈപ്പ് ആണ് അത് കൊണ്ട്ണ്ടു തന്നെ കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന വൈബിൽ നിന്നും മാറിപോകാനും പിന്നീട് കഥയുമായുള്ള കണക്ഷൻ കണ്ടിരിക്കുന്നവർക്കു നഷ്ടപ്പെടുകയും ഒട്ടും തന്നെ ഇഷ്ടമില്ലാത്ത ഒരു ഗണത്തിലേക്ക് നിങ്ങൾക്കു ഒരു സിനിമ കൂടെ കിട്ടാനുള്ള സാധ്യത കൂടെ ഇത്തരം ആളുകളുടെ കുൽസിത വിക്രിയകൾക്കൊണ്ടു ഉണ്ടാകുവാൻ സാധ്യത ഉണ്ട്.

Leave a Reply
You May Also Like

സാരിയിൽ സുന്ദരിയായി നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ആ ചിത്രത്തിലെ വളരെ സ്വാഭാവികമായ…

എങ്ങനെയാണു ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നത് ?

എങ്ങനെയാണു ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നത് ? RJ Salim സിനിമയുടെ ടെക്നിഷ്യന്മാരിൽ ഒരുപക്ഷെ…

രേഖ തനിക്ക് ‘ടൈംപാസ്’ ആയിരുന്നുവെന്ന് ഒരിക്കൽ ആ നടൻ പറയുന്നത് രേഖ കേട്ടു

തന്റെ ചിത്രീകരണ ജീവിതത്തിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിക്കുന്നതിന് പേരുകേട്ട മുതിർന്ന നടി രേഖ തന്റെ കരിയറിലും…

തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്ന നടി റോജ ഇപ്പോൾ മന്ത്രി റോജയാണ്

ഒരുകാലത്തു തെന്നിന്ത്യയുടെ ഹൃദയസ്പന്ദനമായിരുന്നു നടി റോജ. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായി മാറിയ…