എവിടെ പിഴച്ചു വാലിബാ ?

Lalu Clement

ഒരു ഇരുപതു വർഷങ്ങൾക്കു മുമ്പ് ഞാൻ പ്ലസ് ടു ഒകെ പഠിക്കുന്ന സമയത്താണ് കൂടെ ഉള്ള ഒരു സുഹൃത്തിനോട് സിനിമക്ക് പോകാം എന്ന് പറഞ്ഞപ്പോൾ “ഞാൻ സിനിമക്ക് ഒന്നും പോകാറില്ല ഒരു ഇരുട്ട് മുറിയിൽ വെറുതെ കുറെ നേരം കുത്തിയിരിക്കാൻ എനിക്ക് പറ്റില്ല” എന്ന് അവൻ മറുപടി പറഞ്ഞത്.

ഞാൻ അവനെ കുറച്ചു നേരം നോക്കി ഇരുന്നു. ജീവിതത്തിൽ ആദ്യമായാണ് അങ്ങനെ ഒരാൾ പറയുന്നത് ഞാൻ കേൾക്കുന്നതു. പക്ഷെ അവൻ പറഞ്ഞത് കാര്യമാണ്. ഒരു ഇരുട്ട് മുറിയിൽ വെറുതെ ഒന്നും ചെയ്യാതെ നാലുപാടും വലിച്ചു കെട്ടിയ ഒരു സ്ക്രീനിലേക്ക് നോക്കി ഇങ്ങനെ ഇരിക്കുന്നു. പക്ഷെ അതെനിക്കിഷ്ടമാണ് എന്താണ് എന്ന് എനിക്കറിയില്ല.പിന്നെയും ഇതേ ചോദ്യം ഒരു പത്തു പതിനേഴു വർഷത്തിന് ശേഷം മറ്റൊരു പരിചയക്കാരൻ വഴി ഞാൻ വീണ്ടും കേട്ടു.

” സിനിമയിൽ കരയുന്നതും, തമാശപറയുന്നതും, സീരിയസ് ആകുന്നതും, മരിക്കുന്നതും ഒകെ ഫേക്ക് അല്ലെ?. പിന്നെ എങ്ങനെ നമുക്ക് അതൊക്കെ ഫീൽ ചെയ്യും.ഞാൻ നന്നായി സിനിമകാണാറുണ്ട് എന്ന് മനസിലായോണ്ടാണ് പുള്ളി ചോദിച്ചത്. ചുമ്മാ പുള്ളിയെ ഒന്ന് നോക്കി ചിരിച്ചു ‘’ആ അതൊക്കെ അങ്ങനെ ഇഷ്ടമാകും എന്ന് പറഞ്ഞുവിട്ടു’’. പുള്ളി പറഞ്ഞത് ശരിയാണ് ഇതൊക്കെ ഫേക്ക് അന്നെന്നറിഞ്ഞിട്ടും എങ്ങനെ ഇങ്ങനെ ഇഷ്ടപെടുന്നു? എനിക്കും ആകെ കൺഫ്യൂഷൻ ആയിട്ടുണ്ടായിരുന്നു.
പവർ ഓഫ് “മേക്ക് ബിലീഫ്.’’

കണ്ണും കാതും ആണ് ഒരു ആർട്ട് മനസ്സിൽ പതിയാൻ ഉള്ള രണ്ടു സെൻസുകൾ. കണ്ണുകൊണ്ടു കണ്ടു കാതു കൊണ്ട് കേട്ട് തലച്ചോറിലേക്ക് കൊണ്ടുപോകുന്ന വിചാരങ്ങൾ വികാരങ്ങളായി ഹൃദയത്തിൽ പ്രവേശിക്കുന്നതോടെ ആർട്ടിൽ നമ്മൾ ഇഴുകി ചേരുന്നു. നിസാരമായ സമയത്തിനുളിൽ പ്രേക്ഷകനെ അങ്ങനെ ഒരു ലോകത്തേക്ക് കൊണ്ട് പോകാൻ സാധിക്കുന്നവർ ആയിരിക്കും സ്‌കിൽഡ് ആർട്ടിസ്റ്റ്. ശരിക്കും ഒരു മജീഷ്യൻ പോലെ.കാണുന്നത് മനോഹരമായിരിക്കും പക്ഷെ കേൾക്കുന്നത് അരോചകം ആണെങ്കിൽ മനസിലേക്ക് കടക്കുന്നിടത്തു ഒരു കൺഫ്യൂഷൻ ഉണ്ടാകും. അത് ആ കലയുടെ ആസ്വാദനത്തെ ബാധിക്കും. ചിലപ്പോൾ കേൾക്കുന്നത് മനോഹരം ആയിരിക്കും പക്ഷെ കാണുന്നത് വികലമായതാണ് എങ്കിൽ അതും ആസ്വാദനത്തെ ബാധിക്കും. രണ്ടും ഒരേ പോലെ വന്നാൽ അടുത്തത് മനസിന്റെ ഉള്ളിൽ ഉള്ള വിശകലനം ആയിരിക്കും. മനസ് ആസ്വദിച്ചു കഴിഞ്ഞാൽ ഹൃദയത്തിൽ ആയിരിക്കും. അത് എന്നും നില നിൽക്കുന്ന ഇഷ്ടമായിരിക്കും.

വാലിബൻ കണ്ണുകൾക്ക് മനോഹരം ആയിരുന്നു. പക്ഷെ കാതുകൾക്ക് വല്ലാത്ത അരോചകം ആയി തോന്നി. മുത്തശ്ശികഥ സിനിമ ആകുമ്പോൾ അത് മുത്തശ്ശിക്കഥ അല്ല സിനിമയാണ്. നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യൻ തന്റെ ചിന്തകളിലൂടെ കഥകൾ നെയ്തെടുത്തിരുന്നു. ഈ ചിന്താ ശേഷിതന്നെയാണ് മനുഷ്യന്റെ മറ്റെല്ലാ വളർച്ചയുടെയും കീ തിങ് ആയി വർത്തിച്ചതും എന്ന് ഞാൻ വിശ്വസിക്കുന്നു. കഥകൾ തെരുവുകളിൽ നടനമാടി. ആസ്വാദകർ കൂടിയപ്പോൾ അത് സ്റ്റേജിലേക്കും, ടെക്‌നോളജി വളർന്നപ്പോൾ അത് സ്‌ക്രീനിലേക്കും പകർന്നാടി. വിളിച്ചു കൂവുന്ന അഭിനയ മുഹൂർത്തങ്ങളിൽ നിന്നും കണ്മുന്നിൽ നേരിന്റെ കാഴ്ചകളായി സിനിമ മാറിയപ്പോൾ അത് യാഥാർഥ്യങ്ങളോട് ചേർന്ന് നിൽക്കുന്നതായി അവനു തോന്നി.
കാലഘട്ടങ്ങളിലൂടെ മനുഷ്യന്റെ മനസുകളിൽ നടന്ന ഈ അപ്പ്ഗ്രെഷന് യാതൊരു വിലയും വലിബൻ സിനിമയിൽ കൊടുത്തതായി തോന്നിയില്ല. ഒരിടത്തു സിനിമ സ്ലോ ആണ് പക്ഷെ കണ്ണുകൾക്കു വളരെ മനോഹരാം ആയിരുന്നു. എന്നാൽ കാഴ്ചയിലൂടെ മനസിലേക്കു സിനിമയെ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം തെരുവ് നാടകത്തിന്റെ നിലവാരം ഉള്ള സംഭാഷങ്ങൾ മേക്ക് ബിലീഫ് എന്ന കൺസെപ്റ്റിൽ നിന്നും സിനിമയെ കാതം ദൂരം മാറ്റി കൊണ്ടിരുന്നു.

സിനിമയിലെ ഓരോ സീനിലും ആസ്വാദനത്തിന്റെ തലത്തിലേക്ക് കടക്കുവാൻ ആഗ്രഹിച്ചപ്പോൾ എല്ലാം ഇത് ഒരു തടസമായി കൊണ്ടേ ഇരുന്നു. ഈ സിനിമയുടെ സ്വഭാവം വച്ച് കുറച്ചു കൂടെ എൻഗേജിങ് ഡിസേർവ് ചെയ്തിരുന്നു. സംഭാഷണം ഇല്ലാതെ മറ്റു ശബ്ദങ്ങളുടെ അകമ്പടിയോടെ വന്നിരുന്നേൽ പോലും ഞാൻ വാലിബൻ ആസ്വദിച്ചേനെ. ഇതിന്റെ ഇടയിൽ കൂടി തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരുടെ അസ്വസ്ഥ പ്രകടനങ്ങൾ വേറെ. അവരെ കുറ്റം പറയാനും പറ്റില്ല…

LJP വരും കാലം ഈ സിനിമയ്ക്ക് കാത്തു വക്കുന്നത് എത്രമനോഹരമായ സ്ഥാനം ആണെങ്കിലും ഈ സിനിമയുടെ ഇപ്പോഴത്തെ നെഗറ്റീവ് ഇമ്പാക്റ്റിന്റെ കാരണം താങ്കൾ അമിതമായി ചെയ്ത കുൽസിത പ്രവർത്തികൾ തന്നെയാണ് എന്ന് പറയാതെ വയ്യ. ഇതുപോലെ ഒരു സിനിമയിൽ നിങ്ങൾ പ്രേക്ഷകന്റെ ബുദ്ധിയെ പരീക്ഷിക്കരുതായിരുന്നു. എത്രയോ പടങ്ങൾ നിങ്ങൾ അതിനായി ചെയ്തു കഴിഞ്ഞു അതെല്ലാം ആസ്വദിച്ച ഒരു പ്രേക്ഷകന് എന്ന നിലക്ക് പറയുകയാണ് നിങ്ങൾ ഒന്ന് മനസ് വച്ചിരുന്നെങ്കിൽ…, എല്ലാ പ്രേക്ഷകർക്കും കാലഭേദമെന്യേ ഇഷ്ടമാകേണ്ടിയിരുന്ന മനോഹരമായ നാടോടിക്കഥ ആകുമായിരുന്നു വാലിബൻ. തുമ്പാട് ഒകെ പോലെ….

ഇത്രേം കാര്യങ്ങൾ എങ്കിലും ശ്രദ്ധിച്ചു കൊണ്ട് നിങ്ങൾ രണ്ടാം ഭാഗവും ആയി വന്നാലും ഈ ഒരു സിനിമയുടെ പോരായ്മകളെ ആളുകൾ മറന്നുകളയാൻ തയ്യാറാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതല്ല still no plan to change, still no plan to impress എന്നാണെകിൽ പ്രേക്ഷകർക്ക് താങ്കൾ പറയുന്നത് ഉൾകൊള്ളാൻ ആവും എന്ന് താങ്കൾ കരുതുന്ന കാലം വരുമ്പോൾ കയ്യടി വാങ്ങാൻ തയ്യാറായി ഇരിക്കുക.

You May Also Like

സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ. ഈ സാരി ആരുടേതാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ജനപ്രീതി നേടി എടുക്കുവാൻ താരത്തിന് വേഗത്തിൽ സാധിച്ചു.

ആകർഷകമായ ചിരിയും സൗന്ദര്യവും രാജ്‌കുമാർ സേതുപതിയെ അക്കാലത്തെ റൊമാന്റിക് നായകന്മാരിൽ പ്രശസ്തനാക്കി

Vineetha Sekhar : 80 – കളിൽ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അഭിനയിച്ചിരുന്ന രാജ്‌കുമാർ സേതുപതിയെ…

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട്”; ചിത്രീകരണം പൂർത്തിയായി

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം “വെടിക്കെട്ട്”; ചിത്രീകരണം പൂർത്തിയായി അയ്മനം സാജൻ കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും…

ആരാധകരെ ഹരം പിടിപ്പിച്ച താരസുന്ദരി ഇലിയാന ഡിക്രൂസ്

ഇലിയാന ഡിക്രൂസിന്റെ ജന്മദിനം: നടി ഇലിയാന ഡിക്രൂസ് ഇന്ന് നവംബർ 1 ന് തന്റെ ജന്മദിനം…