ദാരിദ്യത്തിനും പട്ടിണിക്കും മീതെ മതില് കെട്ടി വർണ്ണാഭമാക്കിയ ഇന്ത്യൻ തെരുവുകളിലൂടെ അമേരിക്കൻ പ്രസിഡന്റ് നടന്നു നീങ്ങുന്ന ഓരോ മിനിറ്റിനും ചിലവാകുന്നത് 55 ലക്ഷം രൂപ

124
Lalu K R Cherthala
മധ്യപ്രദേശിലെ ബസ്തറിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മരിയ എന്ന കുറ്റവാളിയോട് ജയിൽ അധികൃതർ അവസാനത്തെ ആഗ്രഹം ചോദിച്ചു. ചപ്പാത്തിയും മീൻ കറിയും കഴിക്കണമെന്നായിരുന്നു അവളുടെ അവസാനത്തെ ആഗ്രഹം . ചപ്പാത്തിയും മീൻ കറിയും കഴിച്ചു തുടങ്ങിയ മരിയ ചപ്പാത്തിയും മീൻ കറിയും പൊതിഞ്ഞെടുത്ത് ജയിലധികൃതരെ ഏൽപിച്ചിട്ട് അത് ജയിലിന് പുറത്ത് നിൽക്കുന്ന തന്റെ മകന് കൊടുക്കണമെന്ന് പറഞ്ഞു. ഇത്രയും സ്വാദിഷ്ടമായ ഭക്ഷണം അവൻ ജീവിതത്തിൽ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ലെന്നാണ് ആ അമ്മ പറഞ്ഞത്.പറഞ്ഞു വരുന്നത് ഇന്ത്യയുടെ സമ്പന്നതയെ കുറിച്ചാണ്.
IFPRAI തയ്യാറാക്കിയ ആഗോള വിശപ്പ് സൂചികയിൽ 119 വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ നേടിയത് നൂറാം സ്ഥാനം .പോഷകാഹാരക്കുറവുമൂലമുള്ള രോഗങ്ങളാൽ ഓരോ ദിവസവും ഇന്ത്യയിൽ മരിച്ചുവീഴുന്നത് 3000 കുട്ടികൾ .217 ദശലക്ഷം കുട്ടികളിൽ 50% വും ബഹുമുഖ ദാരിദ്ര്യത്തിന്റെ പിടിയിൽ .ലോകത്തിൽ ആകെയുള്ള ബഹുമുഖ ദാരിദ്രക്കുട്ടികളിൽ 31 % ഇന്ത്യയിൽ .
ഇന്ത്യയിൽ കുടിവെള്ള ക്ഷാമം നേരിടുന്നത് 63.4 ദശലക്ഷം ജനങ്ങൾ .
ദാരിദ്യത്തിനും പട്ടിണിക്കും മീതെ മതില് കെട്ടി വർണ്ണാഭമാക്കിയ ഇന്ത്യൻ തെരുവുകളിലൂടെ അമേരിക്കൻ പ്രസിഡന്റ് നടന്നു നീങ്ങുന്ന ഓരോ മിനിറ്റിനും ചിലവാകുന്നത് 55 ലക്ഷം രൂപ . മൊത്തം മൂന്ന് മണിക്കൂറിന് 100 കോടിയോളം ചിലവ് .മതിലിനപ്പുറം തെരുവുകളിൽ വിശന്നു കരയുന്ന കുഞ്ഞുങ്ങളെയുമെടുത്ത് അവരുടെ വായ പൊത്തിപ്പിടിച്ച് അമ്മമാർ ട്രംപിനെ നോക്കി നിൽപുണ്ടാവും .രാജ്യത്ത് വലിയ എന്തോ മാറ്റം വരാൻ പോകുന്നുവെന്നും എല്ലാ കഷ്ടതകളുമവസാനിച്ച് സമ്പൽസമൃദ്ധിയിലേക്ക് തങ്ങളെല്ലാം നടന്നു കയറുകയാണെന്നും അവരെല്ലാം സ്വപ്നം കാണുകയാവും .