ആയിരക്കണക്കിന് ദളിത് സ്ത്രീകൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്, മൃഗീയമായി കൊലചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടിട്ടുണ്ട് കാക്കകൾ അല്ല കാളകൾ

764

Lalu K R Cherthala

ആയിരക്കണക്കിന് ദളിത് സ്ത്രീകൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട്. മൃഗീയമായി കൊലചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ടിട്ടുണ്ട് .നാട്ടിലുള്ള പെണ്ണുങ്ങളെ മുഴുവൻ സംബന്ധമെന്ന അസംബന്ധത്തിലൂടെ മാറി മാറി ഭോഗിച്ചിട്ടുണ്ട് , അവരെ പ്രസവ യന്ത്രങ്ങളാക്കിയിട്ടുണ്ട് , അവരെ നരകയാതനകൾ സമ്മാനിച്ച് ജീവിതം നരകതുല്യമാക്കിയിട്ടുണ്ട് . നമ്പൂരിക്കട്ടിലെന്ന ദുരാചാരത്തിലൂടെ സ്വന്തം ഭർത്താവിനെ മുറിക്ക് പുറത്ത് കിടത്തിയിട്ട് അവന്റെ ഭാര്യയെ പുലരുവോളം ഭോഗിച്ച് കണ്ണീര് കുടിപ്പിച്ചിട്ടുണ്ട് .ഒറ്റ ചോദ്യമേയുള്ളു . ഉത്തരം തരിക.ഇതെല്ലാം ചെയ്തത് കാക്കമാരായിരുന്നോ ?അതിന്റെ ആയിരത്തിലൊന്ന് സ്ത്രീകളെയെങ്കിലും കാക്ക കൊത്തിയിട്ടുണ്ടോ ? കൊത്തിക്കീറി സ്ത്രീകളുടെ ജീവിതം വവ്വാല് ചപ്പിയ മാങ്ങ പോലാക്കിയത് സ്വന്തം മതത്തിലെ മേലാളന്മാർ തന്നെയായിരുന്നില്ലേ ?  സ്വസ്ഥമായ് ഇരുന്നൊന്ന് ചിന്തിച്ചു നോക്കൂ പ്രിയ സഹോദരീ . എന്നിട്ട് മതി കാക്ക കൊത്താതിരിക്കാൻ സിന്ധൂരം തൊടുന്നത്