Connect with us

Interviews

‘ലാൻഡ് ലോർഡ്‌സ്’ ലാൻഡ് ‘ പൊള്ളുന്ന സാമൂഹിക യാഥാർഥ്യമാണ്

മനുശങ്കർ സംവിധാനം ചെയ്ത Land Lords’ Land പൊള്ളുന്ന സാമൂഹികയാഥാർഥ്യമാണ് വരച്ചു കാണിക്കുന്നത്.

 40 total views

Published

on

രാജേഷ് ശിവ

മനുശങ്കർ സംവിധാനം ചെയ്ത Land Lords’ Land പൊള്ളുന്ന സാമൂഹികയാഥാർഥ്യമാണ് വരച്ചു കാണിക്കുന്നത്. സമരങ്ങളും നവോഥാനങ്ങളും ഉഴുതുമറിച്ച മണ്ണ് എന്ന് പുറംമോടി പറയുന്നു എങ്കിലും മണ്ണിന്റെ മേൽപ്പരപ്പിൽ മാത്രമാണ് അതെല്ലാം ചലനങ്ങളുണ്ടാക്കിയത് . പലരും അംഗീകരിച്ചു തരില്ല എങ്കിലും അതൊരു കയ്പ്പേറിയ സത്യമായി അവശേഷിക്കുന്നു. അടിത്തട്ടിലെ ഇരുണ്ട സത്യങ്ങൾ പലപ്പോഴും മറനീക്കി പുറത്തുവരാറുണ്ട്, അത് വിവേകാനന്ദൻ നടന്നുപോയ കാല്പാടുകളിൽ കള്ളിമുള്ളുകളായി കാലത്തെ വെല്ലുവിളിച്ചു വളർന്നു നിൽക്കുന്നു.

May be an image of 2 people and text that says "NOW STREAMING ON LAND LORDS' ŁAND Boolokam TV"മനുഷ്യനെ വിഭജിച്ചത് ആരാണ് ? സ്വയം വലിയവനെന്നു ധരിക്കുന്നവർ കീഴെ നിൽക്കുന്നവരിൽ നികൃഷ്ടത കല്പിക്കുന്നു. പാമ്പുകൾക്കും പക്ഷികൾക്കും മാളങ്ങളും കൂടുകളും ഉള്ളപ്പോൾ മനുഷ്യപുത്രന്റെ മാത്രം ഗതികേട് കവികൾ എഴുതിയിട്ടുണ്ട്, എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ മനുഷ്യപുത്രൻ എന്നതിന് പകരം ദളിതർ എന്ന് തന്നെ ഊന്നി പറയേണ്ടതുണ്ട്. അതാണ് ശരിയുടെ രാഷ്ട്രീയവും .

പടപേടിച്ചു പന്തളത്തു ചെന്നാൽ പന്തവും കൊളുത്തി പട എന്നതുപോലെയാണ് ദളിതരുടെ കാര്യം. അവർക്കു എല്ലാ മതത്തിലും അവഹേളനമാണ്. പഴയകാല അയിത്തവും ചതുർവർണ്യവും ഇന്ന് പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പരോക്ഷമായി മനുഷ്യമനസ്സുകളിൽ ഉണർന്നിരിക്കുന്നുണ്ട്.

മരിച്ചാൽ പോലും ആറടിയുടെ അവകാശം കിട്ടാത്തവർ ആയി ദളിത് സമൂഹം പൂർണ്ണമായും പാർശ്വവത്കരിക്കപ്പെട്ടിരിക്കുന്നു. ഈ ഷോർട്ട് മൂവിയിലെ, പരിമിതമെങ്കിലും ഓരോ ഡയലോഗുകളും പുരോഗമനം അവകാശപ്പെടുന്ന, സംസ്കാരം മഹത്തരമെന്ന് അവകാശപ്പെടുന്ന ആളുകളുടെ തലയിൽ കൂടം കൊണ്ട് പ്രഹരിക്കുന്നതാണ്. വലിച്ചുനീട്ടിയ സിനിമകളേക്കാൾ ആശയത്തെ സുവ്യക്തമായി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങൾ ആണ് നല്ലത് . ഈ ചിത്രം ഇവിടെ വിജയിക്കുന്നതും അതുകൊണ്ടുതന്നെ. തിരക്കേറിയ പകലിന്റെ വെളിച്ചം മാത്രമല്ല വിജനമായ രാത്രിയുടെ ഇരുട്ടും ഭയന്നു ജീവിക്കേണ്ട ഒരു സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിനു ഒരു വലിയ സല്യൂട്ട്.

ലാൻഡ് ലോർഡ്’സ് സംവിധായകനായ മനു ശങ്കറിന്റെ വാക്കുകൾ

“ഞാൻ മൊബൈലിലും മറ്റുമായി ഷോർട്ട് ഫിലിം ചിത്രീകരിച്ചിട്ടുണ്ട്. പലതും ആലോചനയിൽ ഉണ്ട്. സിനിമയിൽ അസിസ്റ്റ് ചെയുന്നുണ്ട്. ഈ ഷോർട്ട് ഫിലിമിനെ കുറിച്ച് ചിന്തിക്കാനുണ്ടായ കാരണം തിരുവനന്തപുരത്തു നെയ്യാറ്റിൻകരയിൽ നടന്ന ഒരു സംഭവമാണ്. ഭൂമി ഒഴിപ്പിക്കൽ വിഷയവുമായി ബന്ധപ്പെട്ടു തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടെയും ആ സംഭവം. അതിൽ അവരുടെ മകനായ പതിനേഴുകാരൻ ആരും സഹായിക്കാൻ ഇല്ലാതെ, അല്ലെങ്കിൽ പോലീസ് ആരെയും സഹായിക്കാൻ സമ്മതിക്കാത്ത അവസ്ഥയിൽ തന്റെ മാതാപിതാക്കൾക്ക് അന്ത്യവിശ്രമം ഒരുക്കാൻ കുഴിയെടുക്കുന്ന ആ ചിത്രം. അതായിരുന്നു പ്രചോദനം ..”

Land Lords’ Land ബൂലോകം ഷോർട്ട് മൂവി കോണ്ടസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക് ചെയ്യുക

Advertisement

Written & Directed by Manu Sankar M
https://www.instagram.com/msankarm95/

Produced By Bibin Chacko
https://www.instagram.com/chackobibin77/

Cinematography – Rakesh MP
https://www.instagram.com/mp_rakesh/

Editing – Anzar Mohammed
https://www.instagram.com/anzarmohmed/

Sound design – Arun Asok
https://www.instagram.com/_arunasok_/

Original Background score – Rakeeb Rafeek

Art & Associate Director – Yadu Kavanad
https://www.instagram.com/yadu_kavanad/

Advertisement

Assistant Director – Jithin Chandran K
https://www.instagram.com/_chandrajit…

Cast – Vishnu K & Parthasarathi
https://www.instagram.com/vishnu_k_22/

Production co-ordinator – Anish Divakaran
https://www.instagram.com/jons_direwolf/

Location Manager – Ajay

Publicity Design – Shyam C Shaji
https://www.instagram.com/shyamcshaji/

Supporting Actors – Satheesh Indira Mohan , Jithin Chandran K , Govind KR , Ebin Sunny , Tom Benny and Gokul Gopi
https://www.instagram.com/sakhaavu/

Dubbing – Anwar ,Satheesh Indira Mohan , Babu Raj S , Vishnu K and Manu Sankar M

Advertisement

Subtitles – Aadith Suresh

Foley – Sony James

Sound studio – 9G Studios

Dubbing Studio – Kalabhavan Bhasheer

Presented By LB PRODUCTION .
https://www.facebook.com/Chackobibin007/

 41 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement