ഒരിക്കൽ അയ്യേ അശ്ലീലമെന്ന് പഴിക്കപ്പെട്ട തമ്പുരാട്ടിയെ കാണുമ്പൊൾ ഇന്ന് ആഹാ, ആഹഹാ..

0
284

ലങ്കേഷ് അഗസ്ത്യക്കോട് 

തമ്പുരാട്ടിയെ”ഇന്ന് വീണ്ടും കണ്ടപ്പോൾ !!

🥀മലയാളത്തിലെ ‘അശ്ലീല സിനിമകളുടെ’ ഗണത്തിൽ പണ്ട് മുതലേ പലരും ആരോപിച്ച് കേട്ട ഒരു പടമാണ് “തമ്പുരാട്ടി”(1978)…

Thamburatti Movie Scene | Old Malayalam Movie Scenes| Best Malayalam Movie  Scenes | Prameela | Meena - YouTube🥀 “തമ്പുരാട്ടി”-എന്ന വാക്ക് പറഞ്ഞാൽ പോലും “അയ്യേ എ പടം!! എ പടം!!”-എന്ന് പറഞ്ഞ് കളിയാക്കി ചിരിക്കുന്ന നിരവധി ആളുകളെ ഇന്നും ഓർക്കുന്നു…

🥀 കാണാൻ ഏറെ മോഹമുണ്ടായിരുന്നിട്ടും,വലിയ “അപരാധമായി”തോന്നിയത് കൊണ്ട് അടുത്ത കാലംവരെ കാണാൻ സാധിക്കാതെ പോയ അതിമനോഹരമായ ഒരു സിനിമ കൂടിയാണ് “തമ്പുരാട്ടി”

🥀അല്പം മുൻപ് ഈ സിനിമ ഒരിക്കൽക്കൂടി കണ്ടു

🥀”പ്രമീള”യുടെ തമ്പുരാട്ടി വേഷവും ഒട്ടും പ്രസക്തിയില്ലാത്ത അടൂർ ഭാസിയുടെ തമ്പുരാനും, അവർക്കിടയിലേക്ക് കടന്ന് വരുന്ന സുരേഷിന്റെ ‘ഗോപകുമാർ’എന്ന കഥാപാത്രവും ചേർന്ന് സൃഷ്‌ടിക്കുന്ന കുറേ നിഴൽച്ചിത്രങ്ങളാണ് ഈ കൊച്ചുസിനിമയുടെ വലിയ കഥ…!!!

🥀വൃദ്ധനായ തമ്പുരാനെ വിവാഹം കഴിക്കേണ്ടി വന്ന രാഗിണീ വർമ്മ (പ്രമീള ), തന്റെ മൃദുലവികാരങ്ങൾ നഷടപ്പെടുത്തിയതിന്റെ പ്രതികാരത്തിൽ തമ്പുരാനെ പടിക്ക് പുറത്താക്കിയവളാണ്

May be an image of 6 people and text that says "പ്രമീള: ഇന്ന് അന്ന് Reena Suresh തമ്പുരാട്ട് Prameela"🥀തമ്പുരാന്റെ വാസം കളപ്പുരയിലാക്കി നിശ്ചയിച്ച തമ്പുരാട്ടി മദ്യത്തിന്റെ അടിമയാവുകയാണ്

🥀 ഈ വേളയിലാണ് അവിടേക്ക് ജോലി തേടി ചെറുപ്പക്കാരനും സുമുഖനായ ഗോപകുമാർ(സുരേഷ് ) എത്തുന്നത്..

🥀 പാട്ടുകാരൻ കൂടിയായ ഗോപകുമാറിൽ തമ്പുരാട്ടി തന്റെ മോഹങ്ങൾ പറിച്ചു നടുന്നു

🥀ഒരു രാത്രി, തന്റെ പള്ളിയറയിലേക്ക് വരാൻ തമ്പുരാട്ടി അവന് ആളയക്കുന്നു.

🥀 മദ്യലഹരിൽ അവനോട് ഒരു പാട്ട് പാടാൻ അവൾ ആവശ്യപ്പെടുന്നു

🥀 അവിടെ മലയാള സിനിമയിലെ മികച്ച ഒരു “ഹസ്‌ക്കി ഗാനം” കൂടി പിറവിയെടുത്തു :”ഒരുവനൊരുവളിൽ ഉള്ളമലിഞ്ഞു.. തേടീ ഞങ്ങൾ ഞങ്ങളെ..!!”

🥀ഇരുവരുടെയും വഴിവിട്ട ബന്ധത്തിന് തമ്പുരാൻ ഒരു അഭംഗിയായി തോന്നിയ തമ്പുരാട്ടി ഒരു ദിവസം വിസ്കിയിൽ വിഷം കൊടുത്ത് തമ്പുരാനെ കൊന്നു… !

!🥀ഗോപകുമാർ തന്റെ പ്രണയിനിയായ രമയെ (റീന)വിവാഹം കഴിക്കുന്നതോടെ തമ്പുരാട്ടിയുടെ ഉള്ളിലെ കരിനാഗം പത്തി വിടർത്തി ആടി👹🥀 ഒരിക്കൽ ഗോപകുമാർ ഓഫീസ് കാര്യവുമായി ദൂരയാത്ര പോയ തക്കത്തിൽ, തമ്പുരാട്ടി, രമയെ വിദഗ്ധമായി കുത്തിക്കൊന്നു.

🥀ആർക്കും സംശയം തോന്നാത്ത വിധം തന്റെ ഭാഗം അവൾ സുതാര്യമാക്കി

🥀 രമ പോയ ദുഃഖം തീർക്കാൻ തമ്പുരാട്ടിയുടെ പള്ളിയറയിൽ ആശ്വാസം തേടുന്ന ഗോപകുമാർ, ആ രാത്രി അവൾ(പ്രമീള)പറയുന്ന പിച്ചും പേയും കേട്ട് അമ്പരക്കുന്നു

🥀:”ഞാനല്ല കുമാർ..!ഞാനല്ല കുമാർ…!അയ്യോ രമേ.. എന്നെ ഉപദ്രവിക്കരുത്.. എന്നെ കൊല്ലരുത്..”!

🥀അതോടെ ഗോപകുമാറിന് രമയുടെ കൊലപാതകി ആരെന്ന് ബോധ്യമാകുന്നു
🥀 നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ തമ്പുരാട്ടിയെ പോലീസ് വിലങ്ങുവച്ച് കൊണ്ട് പോകുന്നതോടെ “തമ്പുരാട്ടി”-എന്ന (അശ്ലീല) സിനിമ അവസാനിക്കുകയാണ്…🥀
🥀ചിത്രചൈതന്യയുടെ ബാനറിൽ തോപ്പിൽ ഭാസി കഥയും, തിരക്കഥയും, സംഭാഷണവും എഴുതി

എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത ഈ സിനിമയിൽ പ്രധാന താരങ്ങളെ കൂടാതെ മീന, വഞ്ചിയൂർ രാധ, ഇയ്യങ്കോട് ശ്രീധരൻ, കടുവാക്കുളം ആന്റണി, നാഗരാജൻ, ജെ. ലക്ഷ്മി, പോൾ വെങ്ങോല, പ്രതാപചന്ദ്രൻ എന്നിവരും വേഷമിട്ടു🥀ഈ പടത്തിന് വേണ്ടി കാവാലം നാരായണപ്പണിക്കർ പാട്ടുകൾ എഴുതുകയും ജി. ദേവരാജൻ ഈണം പകരുകയും ചെയ്തു.

🥀 കൂട്ടത്തിൽ – യേശുദാസും, പി. സുശീലയും ചേർന്ന് പാടിയ “ചെല്ലമണി പൂങ്കുയിലുകൾ ഇണ ചേർന്ന് രമിക്കും.. “എന്ന പാട്ട് മലയാളത്തിലെ ഒന്നാംതരം അശ്ലീലഗാനമാണ്!!!(അത്‌ പറയാതെ വയ്യ)🥀ഈ പാട്ട് റീനയും സുരേഷും ചേർന്നാണ് രംഗത്ത് അവതരിപ്പിച്ചത്.

🥀ജെ. വില്യംസിന്റെ ഛായാഗ്രഹണ മികവ് സിനിമയുടെ ചന്തം കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചു🥀
“അയ്യേ എന്ന് പറഞ്ഞ് കാണാൻ മടിച്ചിരുന്ന ‘തമ്പുരാട്ടി'(ഇന്ന് വീണ്ടും ) കണ്ട് തീർക്കുമ്പോൾ അറിയാതെ “ആഹാ, ആഹഹാ… !!” എന്ന് പറയാൻ തോന്നുന്നു🥀

നന്ദി തോപ്പിൽ ഭാസി..
നന്ദി പ്രമീള…
നന്ദി എൻ.ശങ്കരൻ നായർ….
നന്ദി യൂടൂബ്……