ലോകത്തിലെ ഏറ്റവും വലുപ്പമുള്ള പച്ചക്കറികൾ വിളയുന്നത് എവിടെ?
അറിവ് തേടുന്ന പാവം പ്രവാസി
അലാസ്കയിലെ പാൽമർ എന്ന നഗരത്തിൽ വർഷംതോറും ഒരു കാർഷിക പ്രദർശനം നടക്കാറുണ്ട്. ലോകത്ത് മറ്റെവിടെ നടക്കുന്ന കാർഷിക പ്രദർശനങ്ങളേക്കാൾ തികച്ചും കൗതുകകരമാണ് ഇവിടത്തെ പ്രദർശനം.

കാരണം ഇവിടെ പ്രദർശനത്തിനുവയ്ക്കുന്നത് അതി ഭീമൻമാരായ പച്ചക്കറികളാണ്. 63 കിലോ ഭാരമുള്ള കാബേജും, അത്രതന്നെ ഭാരമുള്ള മത്തങ്ങയുമൊക്കെ അവയിൽ ചിലത് മാത്രം. പല പച്ചക്കറികളുടെയും വലുപ്പം കാരണം അവ ഏതാണെന്ന് തിരിച്ചറിയാൻപോലും പ്രദർശനം കാണാനെത്തുന്നവർക്ക് കഴിയാറില്ല.

അലാസ്കയിലെ മടാനുസ്ക-സുസ്ടിന താഴ്‌വരകളിൽ വളരുന്നതാണ് ഈ പച്ചക്കറി കൾ.ഇവിടെ ലഭിക്കുന്ന സൂര്യപ്രകാശമാണ് ഈ അസാമാന്യ വളർച്ചയ്ക്ക് പിന്നിൽ. ഒരു വർഷം വെറും 105 വിളദിനങ്ങൾ മാത്രമാണ് അലാസ്കയിൽ ലഭിക്കുക.
നോർത്ത് പോളിനോട് അടുത്തുകിടക്കുന്നതിനാൽ വേനൽക്കാലത്ത് ദിവസവും 19 മണിക്കൂർവരെ ഇവിടെ സൂര്യപ്ര കാശം ലഭിക്കും.ഇങ്ങനെ അധികം ലഭിക്കുന്ന സൂര്യപ്രകാശമാണ് വളർന്നു വലുതാകാൻ അലാസ്കയിലെ പച്ചക്കറികളെ സഹായിക്കു ന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള പച്ചക്കറികൾ വിളയുന്നത് ഇവിടെയാണ്. ചെടികളിൽ ഫോട്ടോസിന്തസിസിന്റെ തോത് കൂടുതലായതിനാൽ വിളകൾക്ക് മധുരവും അധികമായിരിക്കും.

You May Also Like

ചില വാഹനങ്ങളിൽ വശങ്ങളിലെ കണ്ണാടിയുടെ മുകളിൽ ചെറിയ ഒരു കണ്ണാടി കാണാം. അതിന്റെ ഉപയോഗം എന്ത്?

ചില വാഹനങ്ങളിൽ വശങ്ങളിലെ കണ്ണാടിയുടെ മുകളിൽ ചെറിയ ഒരു കണ്ണാടി കാണാം. അതിന്റെ ഉപയോഗം എന്ത്?…

മുറിവുണങ്ങാൻ ഉപയോഗിക്കുന്ന പൊടി, പക്ഷെ തേയ്ക്കുന്നത് മുറവിലല്ല, ആയുധത്തിൽ , രസകമായ പഴയ ചികിത്സാരീതി

പതിനേഴാം നൂറ്റാണ്ടിലെ ചികിത്സാരീതികൾ ഇന്ന് വിചിത്രമായി തോന്നുമെങ്കിലും, സർ കെനെൽ ഡിഗ്‌ബിയുടെ ‘പൗഡർ ഓഫ് സിമ്പതി’ വളരെ പ്രചാരമുള്ള അത്തരമൊരു മരുന്നാ യിരുന്നു

ആരാണ് അഘോരികൾ ? ഇവർക്ക് അമാനുഷിക ശക്തികൾ ഉണ്ടോ ?

അറിവുകൾക്ക് കടപ്പാട്  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും…

പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം?

പരസ്യത്തില്‍ വാച്ച് എപ്പോഴും 10:10 കാണിക്കുന്നത് എന്നാല്‍ , ഐഫോണിന്റെ പരസ്യങ്ങളിൽ എല്ലാ ചിത്രത്തിലും സമയം…