‘കട്ട്, കോപ്പി, പേസ്റ്റ്’ സൂത്രം കാട്ടിത്തന്ന മഹാന്‍ ആര് ?
അറിവ് തേടുന്ന പാവം പ്രവാസി
👉കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആര്‍ക്കും സുപരിചിതമായ വാക്കുകളാണ് അല്ലെങ്കില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂന്ന് വാക്കുകളാണ് കട്ട്, കോപ്പി, പേസ്റ്റ്. ഈ മൂന്ന് വാക്കുകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച വ്യക്തി ആണ് ലാറി ടെസ്ലര്‍ .അമേരിക്കയില്‍ ജനിച്ച അദ്ദേഹം കമ്പ്യൂട്ടര്‍ സയന്‍സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്‌സില്‍ ജോലിക്ക് ചേര്‍ന്നു. തുടര്‍ന്ന് പ്രമുഖ കമ്പനികളായ ആപ്പിള്‍, ആമസോണ്‍, യാഹൂ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1970ല്‍ സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് കട്ട്, കോപ്പി ആന്‍ഡ് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം ജന ഹൃദയങ്ങളില്‍ ചേക്കേറി. ആമസോണില്‍ ജോലിക്ക് ചേരുന്നതിന് മുമ്പ് സ്‌റ്റേജ്കാസ്റ്റ് സോഫ്റ്റ് വെയര്‍ എന്ന കമ്പനി സ്ഥാപിച്ചു. കമ്പ്യൂട്ടറിന്റെ ഉപയോഗം ഇത്ര ലളിതമാക്കിയ മറ്റൊരു കണ്ടുപിടിത്തം ഇല്ലെന്ന് പറയാം.