മുഖക്കുരു മാറ്റാം ലേസർ ചികിത്സയിലൂടെ

298

മുഖക്കുരു മാറ്റാം ലേസർ ചികിത്സയിലൂടെ

ചർമ സുഷിരങ്ങളിൽ എണ്ണയും മൃതകോശങ്ങളും ബാക്ടീരിയയും അടിഞ്ഞു കൂടുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നത്. ഇത് പിന്നീട് പൊട്ടാനിടയാകും. ഇങ്ങനെയുണ്ടാകുന്ന മുറിവ് ആഴത്തിലുള്ളതാ ണെങ്കിൽ മുഖത്തിന്റെ മറ്റ് ഭാഗങ്ങളെ കൂടി ബാധിക്കും. കൂടുതൽ മുഖക്കുരുവുണ്ടാകാനും കാരണമാകും. മുഖത്ത് വെയിലേൽക്കുന്നത് അവസ്ഥ വഷളാക്കും. മുഖക്കുരു പെട്ടെന്ന് മാറാനുള്ള ഏറ്റവും നല്ല വഴി ലേസർ ചികിത്സയാണ്. മുഖക്കുരു കാരണമുണ്ടായ പാടുകൾ മാറാനും ഇത് സഹായിക്കും. ചർമത്തിനടിയിലുള്ള സൂക്ഷ്മരക്തവാഹിനിക്കുഴലുകളിലെ രക്തത്തിലെ ഹീമോഗ്ലോബിൻ ചൂടാക്കുകയാണ് ലേസർ തെറാപ്പിയിലൂടെ ചെയ്യുന്നത്. രക്തക്കുഴലുകൾ ചൂടാക്കുമ്പോൾ പുറമെയുള്ള തൊലി നശിക്കുന്നു. ഇത് ആ ഭാഗത്ത് ആരോഗ്യമുള്ള പുതിയ ചർമം വളരാൻ സഹായിക്കും. മറ്റു ചികിത്സകളെ അപേക്ഷിച്ച് ലേസർ ചികിത്സയിൽ അണുബാധയ്ക്കുള്ള സാധ്യത കുറവുമാണ്. സെൻസിറ്റീവ് ചർമം ഉള്ളവർ ലേസർ ചികിത്സ ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതേ പോലെ ഇരുണ്ട ചർമമുള്ളവരിലും ലേസർ ചികിത്സയുടെ ഫലം കുറവായിരിക്കും. മറ്റ് ചികിത്സക്കളെ അപേക്ഷിച്ച് ചെലവും കൂടുതലാണ്.