ലസിത പാലക്കൽ എന്തു കൊണ്ട് ബൈജുവിനെ വിവാഹം കഴിച്ചു ? ലസിത ജീവിതം തുറന്നു പറയുന്നു ?

0
1139

ബിജെപി യുവനേതാവായിരുന്ന ലസിത് പാലക്കൽ സോഷ്യൽ മീഡിയയിലെ തീപ്പൊരി ആയിരുന്നു. ആദ്യ വിവാഹജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിൽനിന്നും രാഷ്ട്രീയത്തിലൂടെ സജീവമായി കടന്നുപോയി, പക്ഷെ പാർട്ടിയിലെ ഗ്രൂപ്പിസം ലസിതയെ മൂലയ്ക്കിരുത്തി . ഇപ്പോൾ അവർ മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു. വരനായ ബൈജു ഒരു സിപിഎംകാരൻ എന്ന മട്ടിലാണ് സോഷ്യൽമിഡിയയിൽ പ്രചരിക്കുന്നതെങ്കിലും ബൈജു അത് തുറന്നു പറഞ്ഞിട്ടില്ല. ലസിതയുടെ കുറിപ്പാണു ചുവടെ. എല്ലാത്തിനുമുള്ള മറുപടി ലസിത നൽകുന്നു.

Lasitha Palakkal : 

ഞാൻ പല വാട്സ്അപ്പ് ഗ്രൂപ്പിലും fb യിലും വ്യക്തിഹത്യ എന്ന നിലയിൽ പോസ്റ്റ് കണ്ടു എങ്ങനെ എൻ്റെ മക്കളെ ഞാൻ ഉപേക്ഷിക്കും മറ്റൊരു വിവാഹം കഴിച്ചാൽ അപ്പാടെ മക്കളെ ഇട്ട് പോവും എന്നാണോ ഞാൻ മക്കളെ എൻ്റെ അമ്മയുടെ അടുത്ത് ആക്കിട്ടാ ഇലക്ഷൻ വർക്കിന് ഇറങ്ങിയത് അതിൻ്റെ ഇടയിൽ ഒരു ഭർത്താവ് പേരിന് മാത്രം എന്ന് തന്നെ പറയാം അയാൾ എന്നെ കൊല്ലും ആസിഡ് ഒഴിക്കും എന്ന് പറഞ്ഞത് കൊണ്ട് എനിക്കാ വീട്ടിൽ കയറാൻ പറ്റിയില്ല എത്ര പേർ എന്നെ സഹായിച്ചു ഈ പറയുന്ന ആരേലും ഉണ്ടായിരുന്നൊ ഇല്ല ഇപ്പം ഇങ്ങനെ പോസ്റ്റ് ഇടണ്ടാ എന്ന് കരുതിയത പക്ഷെ പല പോസ്റ്റുകളിലും വ്യക്തിഹത്യ ചെയ്യാൻ മാന്യൻമാർ ഉണ്ടായി ചാനലിൽ കൊടുക്കുവൊ എന്ന് വരെ ചോദിച്ചbJP യിൽ ഉണ്ട് എന്ന് പറയുന്ന ഒരു സ്വയം പൊക്കി നേതാവും ഞാൻ സ്നേഹിച്ച ആളുടെ കൂടെ താമസിച്ചു മക്കളെ കൂട്ടും സുഖമായി ജീവിക്കും അതിൻ്റെ ഇടയിൽ എൻ്റെ പഴയ ഭർത്താവും സഖാവായിരുന്നു എന്തെ ആർക്കും പ്രശ്നമല്ലാതിരുന്നെ അയാളുടെ ഉപദ്രവം എല്ലാർക്കും അറിയാം അറിയുന്ന കാര്യമാണ് അതിന് തന്നെയാണ് ഡൈവോഴ്സ് കൊടുത്തത് ജീവിക്കാൻ പറ്റില്ല എന്ന്.

May be an image of 2 people, people standing, tree and body of waterബൈജുന ഞാൻ പരിചയപ്പെടുന്നത്ത് 5 വർഷമായി സോഷ്യൽ മീഡിയയിൽ തന്നെ നോക്കിയാൽ മനസിലാവും 2015 മുതൽ എൻ്റെ frd ആണ് സഹപാഠികൂടിയാണ്. സഖാവ് എന്ന് നിങ്ങൾ പറയാൻ കാരണം എനിക്ക് മനസിലാവുന്നില്ല ഒരു മെമ്പർ പൊലുമല്ലാത്തവനെ നിങ്ങൾ ഒരു ഗുണ്ടയാക്കി😝 പിന്ന ലോക്കൽ സെക്ര.😝യാക്കി പിന്നെ ഒളിച്ചൊടി എന്നാക്കി ഈ കുത്തുന്നവർ സ്വന്തം കാര്യം അവർക്ക് ഭാര്യ ഉണ്ടങ്കിൽ അത് ഇല്ലെങ്കിൽ പെങ്ങൾ അമ്മ ഇവരകുത്തുക നമ്മളെ ജീവിക്കാൻ വിട്ടെക്ക് നമ്മളായി നമ്മളപാടായി പിന്നെ ഈ പറയുന്ന മഹാൻമാർക്ക് ഒരു ലക്ഷ്യം ഉണ്ട് എന്നെ അങ്ങ് ഇല്ലാതാക്കുക എന്ന് അത് ആ പെട്ടി അവിട തന്നെ അടച്ചിട്ടെ ഇതിനം മാറ്റം ആണ് പിന്നെ സഖാവിനെ കെട്ടിയ ലസിത ഒളിച്ചൊട്ടം മക്കളെ വിട്ട് പോയി ഇതൊക്കെ വിട്ട് പിടി അടുത്ത മത്സരത്തിൽ കാണാം എന്തായാലും വ്യക്തിഹത്യക്കെതിരെ ഒരു പരാതിയും കൊടുത്തു എപ്പഴും കൊടുക്കുന്നയല്ലെ ഇതും ഇരിക്കട്ടെ

NB വാട്സ് അപ്പിൽ പ്രചരിപ്പിച്ച കേന്ദ്രം തല ബുദ്ധി ഇതൊക്കെ പ്പെട്ടന്ന് കിട്ടിയെങ്കിൽ സൈബർ പോലിസ് ആള് പുലിയാ

അതിജീവനം അതൊരു സുഖാ ഇപ്പോൾ …..

18വയസിൽ വിവാഹതയായ ഞാൻ 4 വർഷത്തിനുള്ളിൽ 2 മകളെയും കുട്ടിന് കിട്ടി —- ഇടക്കിടയ്ക്ക് മദ്യപാനം കൊണ്ടുള്ള ചെറിയ പ്രശ്നങ്ങൾ അല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു ശരാശരി ഒരു നല്ല family life പിന്നിട് ആ ചെറിയ ചെറിയ കുഴപ്പങ്ങൾ സംശയരോഗം വലുതായി തുടങ്ങി എന്നിട്ടും എല്ലാം മകളെ ഓർത്ത് എല്ലാം സഹിച്ചു ഞാൻ മുന്നോട്ട് പോയി…ഏതൊരു വെക്തിയെ പൊലേ ഞാനും maximum ക്ഷമിച്ച് മുന്നോട്ട് പോയി ..വിവാഹം എന്നത് ജീവിതത്തിൽ ഒരാവശ്യമേ അല്ലായിരുന്നു എന്ന് വരെ ഓർമ്മിപ്പിച്ചിരുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു.. ഉപദ്രവം കൊണ്ട് ക്ഷമയുടെ നെല്ലിപട കണ്ട് തുടങ്ങിയ ഞാൻ ഒന്നും ആലോചിച്ചില്ല divorce file ചെയുതു.. മക്കളേയും കുട്ടി എന്റെ വീട്ടിലേക്ക് പോന്നു… അല്ലെങ്കിലും ഞാൻ ഭർത്താവിൻ്റെ വീട്ടിൽ നിൽക്കാറില്ല ഉപദ്രവം കൊണ്ട് പിന്നെ കുറച്ച് കാലത്തിനു ശേഷം നാട്ടിലെ പൊതുപ്രവർത്തകന രംഗത്ത് സജീവമായി..ചെറുപ്പം മുതലേ RSS നോട് ആയിരുന്നു അടുപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥലം അയതുകൊണ്ട് തന്നെ എതിർപ്പും, ഭീഷണിയും, ആക്രമണവും വരെ ഉണ്ടായി പിന്നെ local body ഇലക്ഷനിൽ എരഞ്ഞോളി പഞ്ചായത്തിലും kadirur ഡിവിഷനിലും മത്സരിച്ചു…കുടെ ജില്ലാ ചുമതലയും ഏതൊരു പാർട്ടിയിൽ ഉള്ളത് പോലെ എനിക്കും ചെറിയ ചെറിയ വിഷമങ്ങൾ അനുഭവികേണ്ടി വന്നു…കുറെ പ്രാവശ്യം പരിഹരിച്ചു എന്നിട്ടും കുറച്ച് പേരുടെ ഈഗോ കാരണം അവർ എന്നെ പിന്നെയും വെട്ടയാടി കൊണ്ടെയിരുന്നു അത് ഇപോഴും തുടരുന്നു…

2 മക്കളേയും കൊണ്ട് ഈ ചെറിയ പ്രായത്തിൽ തന്നെ ഒറ്റക് ഉള്ള ജീവിതം എങ്ങനെ എന്ന് നിങ്ങൾക്ക് മനസിലാവും എന്റെ ഫ്രന്റ്സ് ഒരു വിവാഹം കഴിക്കാൻ പറയാറുണ്ട് ( അനുഭവം ഉള്ളത് കൊണ്ട് mind ചെയ്യൽ ഇല്ല ..ചുട് വെള്ളത്തിൽ വീണ പൂച്ചയെ പച്ച വെള്ളം കണ്ടാൽ പെടിക്കുന്നത് പോലെ).. അങ്ങനെ മുന്നോട്ട് പോകുമ്പോൾ അണ് ബൈജു നെ പരിചയപ്പെട്ടത് കണ്ട് മുട്ടുന്നത് (മുമ്പ് അറിയാമായിരുന്നു,up school) നല്ല ഒരു ഫ്രന്റ്സ് ആയിരുന്നു ഞങ്ങൾ .. എന്റെ അവസ്ഥ കണ്ടിട്ട് അകും ബൈജു എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയത് മകളെയും നോക്കിക്കോളാം എന്നും ബൈജു അച്ഛനും അമ്മയും എന്നൊട് സംസാരിച്ചു ..അങ്ങനെ ആണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ സമ്മതിച്ചത് (അല്ലാതെ എന്നോട് ഈഗോ ഉള്ളവർ പറയുന്നത് പോലെ ഒളിച്ചോടിയത് അല്ല).. ആണങ്കിൽ fbയിൽ എന്തിന് നിങ്ങളോട് പറയണം മൂടിവച്ചാൽ പോരായിരുന്നൊ എന്റെ മകൾക്ക് വേണ്ടി എന്റെ മുൻ husband case കൊടുത്തിട്ട് ഉണ്ട് അതുകൊണ്ടാണ് വിവാഹത്തിന് മക്കൾ കൂടെ ഇല്ലാതിരുന്നത് ഈ അടുത്ത് തന്നെ മക്കൾ എന്റെ കൂടെ ഉണ്ടാവും .പിന്നെ ഇപ്പൊൾ എനിക്ക് പാർട്ടിയിൽ യാതൊരു ചുമതലയും ഇല്ല പിന്നെ എന്തിന്റെ പേരിൽ എന്നെ ഇവർ ഇപ്പോഴും വേട്ടയാടുന്നത്

Note : എന്റെ പാർട്ടി ദേശീയതയാണ് അത് ഒരിക്കലും കമ്മ്യൂണിസത്തിൽ ലയിക്കില്ല …… അതിജീവനം എന്ന വാക്ക് എത്ര മനോഹരമാണെന്ന് ചിലപ്പോൾ തോന്നിപ്പോവാറുണ്ട്