പീഡനവീരൻ പപ്പൻ ഞങ്ങളുടെ അഭിമാനമെന്ന് ലസിത പാലക്കൽ

211

പാലത്തായി പീഡനക്കേസിലെ പ്രതിയായ ബി.ജെ.പി തൃപ്പങ്ങോട്ടുര്‍ പഞ്ചായത്ത് അധ്യക്ഷനും അധ്യാപക പരിഷത്ത് ജില്ലാ നേതാവുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജന്‍ എന്ന പപ്പനെ ന്യായികരിച്ചു യുവമോര്‍ച്ച നേതാവ് ‌ ലസിത പാലക്കല്‍. പീഡനമെന്ന പൊയ് പറഞ്ഞ് ഒരു പാവം മനുഷ്യനെ പ്രതികൂട്ടിലാക്കിയ ജിഹാദി, മാര്‍ക്കിസ്റ്റ്, കോണ്‍ഗ്രസ്, ലീഗ് അവിയല്‍ ഭീകരതയുടെ ഇരയാണ് നമ്മുടെ പ്രിയപ്പെട്ട പപ്പന്‍ മാഷ് എന്നും ജീവിതം കൊണ്ട് പോരാട്ടത്തിന്‍ തീ കനലായ പപ്പന്‍ മാഷ് നമുക്ക് അഭിമാനമാണെന്നും ലസിത പാലക്കല്‍ പറയുന്നു.

ചരടും, രാക്കിയും കുറിയും മായ്ക്കാന്‍ പറഞ്ഞ പാലത്തായിലെ മുസ്ലീം മതമൗലികവാദികള്‍ക്ക് മുന്നില്‍ സധൈര്യം പിടിച്ചു നിന്ന പപ്പന്‍ മാഷിനെ മനഃപൂര്‍വ്വം കരിവാരിത്തേച്ചതാണെന്നും ലസിത പാലക്കല്‍ പറയുന്നു. എന്നാല്‍ ലസിത പാലക്കല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച കുറിപ്പിന് താഴെ വിമര്‍ശനങ്ങളും കനക്കുണ്ട്.ചേച്ചിക്ക് മകള്‍ ഉണ്ടോ പാപ്പനെ ഒന്ന് വീട്ടിലേക്ക് വിളി ഇപ്പോഴുള്ള സ്നേഹം ഒക്കെ മാറിക്കോളുമെന്നും ആരായാലും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്നും ചിലര്‍ വിമര്‍ശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘പാലത്തായി പറയുന്നത്, പാണന്‍മാര്‍ പാടിയ പാട്ടുകഥയല്ല. പാലത്തായിലെ പരീക്ഷണശാലയില്‍ പകച്ചുപോയ പച്ച മനുഷ്യന്റെ പ്രാണനുരുകും വേദനയാണ്. പീഢനമെന്ന, പൊയ് പറഞ്ഞ് ഒരു പാവം മനുഷ്യനെ പ്രതികൂട്ടിലാക്കിയ ജിഹാദി, മാര്‍ക്കിസ്റ്റ്, കോണ്‍ഗ്രസ്, ലീഗ് അവിയല്‍ ഭീകരതയുടെ ഇരയാണ് നമ്മുടെ പ്രിയപ്പെട്ട പപ്പന്‍ മാഷ്.ഹൈന്ദവതയുടെ അടയാളം നെറ്റിയില്‍ പതിഞ്ഞപ്പോള്‍ മായ്ക്കാന്‍ പറഞ്ഞ സഹ അദ്ധ്യാപകര്‍. ചരടും, രാക്കിയും പാലത്തായിലെ മുസ്ലീം മതമൗലികവാദികള്‍ക്ക് ഹറാമാണ് പോലും. വിമര്‍ശനവും, ഭീഷണിയും നെഞ്ചു വിരിച്ചു നേരിട്ടു പപ്പന്‍ മാസ്റ്റര്‍.കുട്ടികളെ പിന്‍വലിക്കുമെന്നായി ആക്രോശം. ചൂണ്ടിക്കാണിക്കാന്‍ ഒരച്ഛന്‍ മാത്രമുള്ള, സംഘ ശാഖ എന്ന തീയില്‍ കുരുത്ത പപ്പന്‍ മാഷ് ഭീഷണിയെ സധൈര്യം നേരിട്ടു.രാജ്യം നിയമമാക്കിയ പൗരത്വ ബില്ലിനെതിരെ കഥയറിയാതെ സാമൂദായിക നിറം നല്‍കി വിഷം വമിക്കപ്പെട്ടപ്പോള്‍ അവിടെയും തന്റെ അഭിപ്രായവും, നിലപാടും അറിയിച്ച ധീരനായ രാജ്യസ്നേഹിയായിരുന്നു പപ്പന്‍ മാസ്റ്റര്‍. നവ മാധ്യമമായ എഫ്.ബി പേജില്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ പൊള്ളിയത് പാലത്തായിലെ പള്ളി കമ്മിറ്റിക്കാര്‍ക്കായിരുന്നു.അവര്‍ വീണ്ടും ആക്രോശിച്ചു.പാലത്തായില്‍ മാപ്പിളമാരുടെ അടിമവേഷം കെട്ടുന്ന കുറെ പേരുടെ കൂടെ ഞാന്‍ മുന്‍പില്‍ എന്ന് പറഞ്ഞ് നടക്കുന്ന സഹ അദ്ധ്യാപകനും, മാനേജ്മെന്റ് പ്രതിനിധിയുമായ ബിജോയി മാസ്റ്റര്‍ മാപ്പിളമാര്‍ക്ക് ഓശാന പാടി പപ്പന്‍ മാഷുടെ മുന്നില്‍ വക്കാലത്തുമായി എത്തി. പോസ്റ്റ് പിന്‍വലിക്കണം മാഷേ, നമുക്ക് കുട്ടികളെ കിട്ടില്ല, മുഴുവന്‍ മുസ്ലീം കുട്ടികളെയും പിന്‍വലിക്കുമെന്നാണ് പള്ളി കമ്മറ്റി പറഞ്ഞത്. മാഷ്ക്കെതിരെ പള്ളി കമ്മറ്റി ശക്തമായ പ്രതിഷേധവും, അമര്‍ഷവും പറഞ്ഞതായും ഈ അടിമ മാഷ് പപ്പന്‍ മാഷോട് വൈകാരികമായി പറഞ്ഞു. സ്റ്റാഫ് മീറ്റിംഗ് വിളിച്ചു, ചര്‍ച്ചയായി പിന്നീട്. അവിടെ മറ്റൊരു അടിമയായ പാലത്തായിലെ രാജീവന്‍ മാഷ് പറഞ്ഞത്രേ, പപ്പാ പോസ്റ്റ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ അവര്‍ എന്തു നെറികേടും ചെയ്യും, നമ്മള്‍ അദ്ധ്യാപകരാണ് പല തരത്തിലും നമ്മളെ ഉപദ്രവിക്കാം. നാളെ ഒരു ‘ പോക്സോ ‘ കേസ് വന്നാല്‍ എന്തു ചെയ്യും?????? ഈ ചോദ്യമാണ് ഇന്നിന്റെ അപകടത്തെ ദ്യോതിപ്പിക്കുന്നത്.ആസൂത്രണം പള്ളികമ്മറ്റിയില്‍ നിന്നും ഉടലെടുത്തതെന്ന് പകല്‍ പോലെ വ്യക്തം. നേരിട്ട് പപ്പന്‍ മാഷ് ഈ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ ശരീരമാകെ മരവിച്ചു പോയി.തങ്ങള്‍ ഇഷ്ടപ്പെടാത്ത പ്രത്യയശാസ്ത്രത്തിലും, മതത്തിലും വിശ്വസിക്കാത്തതിന്, അവര്‍ക്ക് വിധേയരായി ജീവിക്കാത്തതിന് ഒരു അദ്ധ്യാപകനെ ക്രൂരതയുടെ സര്‍വ്വ സീമകളും ലംഘിച്ച്‌ കേസില്‍പ്പെടുത്തുക. ശരീരമാകെ വിറയല്‍ അനുഭവപ്പെട്ട അവസ്ഥ. ഇതു പ്രബുദ്ധ കേരളം തന്നെയല്ലേ? വാഗ്ഭടാനന്ദനും, ശ്രീനാരായണ ഗുരുദേവനും,ചട്ടമ്ബിസ്വാമികളും അടക്കമുള്ളവര്‍ നവനിര്‍മ്മിതമാക്കിയ ഭൂമികയല്ലേ??? ഇവിടെയല്ലേ പഴശിയും,വേലു തമ്ബിയും, ഒതേനനും വീര ചരിതങ്ങള്‍ വാള്‍ തലപ്പിനാല്‍ വിരചിച്ചത്.ഇവിടെയല്ലേമത സൗഹാര്‍ദ്ധത്തിന്റെ ഗാന്ധിയന്‍ മാതൃകയായ കെ.പി.എ.റഹീം എന്ന മഹാ മനുഷ്യന്‍ വാക്ക്ധോരണികളാല്‍ ഗംഗാ പ്രവാഹമായി ശുദ്ധീകരണം നടത്തിയത്??അതേ ഭൂമികയില്‍ തന്നെയാണ് ഒരു അദ്ധ്യാപകനെ ചതിയില്‍പ്പെടുത്തി അപമാനിച്ച്‌ നാണം കെടുത്തി വഞ്ചിച്ചതെന്ന് ഓര്‍ക്കുമ്ബോള്‍ മനസ് ഭയത്തില്‍ മാത്രമല്ല വിരാജിക്കുന്നത്, അടുത്ത തലമുറയ്ക്ക് ഈ മണ്ണില്‍ തലയുയര്‍ത്തി ജീവിക്കാനാകുമോ എന്ന ആശങ്കയും എന്നെ വിഷണനാക്കുന്നു. സഹ അദ്ധ്യാപകന് വരാന്‍ പോകുന്ന അപകടത്തെ കുറിച്ച്‌ സൂചന നല്‍കിയവര്‍ അടിമവര്‍ഗ്ഗമാണെങ്കിലും അപകടകാരികള്‍ തന്നെയാണ് എന്നാണ് എന്റെ പക്ഷം.കോളോണിയന്‍ സംസ്ക്കാരം നാടുകടത്തപ്പെട്ടിട്ട് പതിറ്റാണ്ടുകളായിട്ടും അടിമത്വം മാപ്പിളമാരാല്‍ സ്വീകരിച്ചവരാണ് ഇന്ന് നാടിന്റെ ശാപം. മതവും, ജാതിയും അളന്ന് തിട്ടപ്പെടുത്തി ന്യായവും, നീതിയും വേര്‍തിരിക്കുന്ന കാലത്തോട് സന്ധി ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച, ജീവിതം കൊണ്ട് പോരാട്ടത്തിന്‍ തീ കനലായ പപ്പന്‍ മാഷ് നമുക്ക് അഭിമാനമാണ്.കൂടെയുണ്ട്, ഞങ്ങള്‍,ഹൈന്ദവ ജനത. പോരാട്ടത്തിനായി പടയണി ചേരാന്‍..