തമിഴ് സിനിമയിലെ ജനപ്രിയ നടിയാണ് ആൻഡ്രിയ. ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ള നടി ആൻഡ്രിയ പിന്നണി ഗായികയായാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആൻഡ്രിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നിലവിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. പല നടിമാരും അഭിനയിക്കാൻ മടിക്കുന്ന വേഷങ്ങളിൽ ധൈര്യത്തോടെ അഭിനയിക്കുകയാണ് നടി ആൻഡ്രിയ.

പാട്ടുകാരി ആകാൻ ആഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു. ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. സംഗീതത്തോട് ചെറുപ്പം മുതലേ കമ്പമുള്ള ആൻഡ്രിയ എട്ട് വയസ്സ് മുതൽ പിയാനോ പഠിച്ച് തുടങ്ങി. ഗിരീഷ് കർണാടിന്റെ നാഗംദള എന്ന നാടകത്തിലൂടെ ആണ് ആൻഡ്രിയ അഭിനയ രംഗത്ത് എത്തുന്നത്

പിന്നീട് ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ഗാനം പാടി. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിലും അഭിനയിച്ചു. തമിഴിലാണ് ആൻഡ്രിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ അഭിനയിച്ച അന്നയും റസൂലും, ലോഹം എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ വടചെന്നൈ, അവൾ, തരമണി, മങ്കാത്ത തുടങ്ങിയ സിനിമകളിൽ നടിയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വട ചെന്നൈയിലെ വേഷം ഏറെ നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു.

Anel Meley Pani Thuli എന്ന ചിത്രത്തിലാണ് ആൻഡ്രിയ ഇപ്പോൾ അഭിനയിക്കുന്നത്. വെട്രിമാരനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രസ് മീറ്റ് അടുത്തിടെ നടന്നു. ഇതിൽ സംസാരിക്കവെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും നടി ആൻഡ്രിയ പറഞ്ഞത്. Anel Meley Pani Thuli യിൽ വെറുപ്പുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ നിരവധി രംഗങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും ആ രംഗങ്ങളിലെ അഭിനയം തനിക്ക് പുതുമയുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും താരം പറഞ്ഞു.

ആ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഞാൻ അഭിനയിക്കുന്നതിനേക്കാൾ വൃത്തികെട്ടതും വേദനിപ്പിക്കുന്നതുമായ സംഭവങ്ങൾ പുറത്ത് നടക്കുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞതായി ആൻഡ്രിയ വെളിപ്പെടുത്തി. ഇതിന് പുറമെയാണ് തനിക്ക് 11 വയസ്സുള്ളപ്പോൾ നേരിടേണ്ടി വന്ന ഒരു ലൈം ഗി ക അ തി ക്ര മ ത്തെ കുറിച്ച് നേരിട്ട ലൈംഗികാതിക്രമവും ആൻഡ്രിയ തുറന്ന് പറഞ്ഞത്.അതായത്,

‘ഞാൻ ഇതുവരെ രണ്ടു തവണയേ ബസിൽ യാത്ര ചെയ്തിട്ടുള്ളൂ. ചെന്നൈയിൽ നിന്ന് കുടുംബമായി ഞങ്ങൾ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. അപ്പോഴാണ് ആ സംഭവം നടന്നത് എന്നാണ് ആൻഡ്രിയ പറഞ്ഞിരിക്കുന്നത്.അച്ഛനും ഇരിപ്പുണ്ട് എന്നാൽ കുറെ സമയം കഴിഞ്ഞപ്പോൾ ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി. പെട്ടെന്ന് ആ കൈ എന്റെ ടിഷർട്ടിന്റെ അകത്തേക്ക് കയറി. എനിക്ക് തോന്നി ആദ്യം അച്ഛന്റെ കൈ ആയിരിക്കുമെന്ന്. അച്ഛന്റെ കൈ അപ്പോൾ അദ്ദേഹത്തിന്റെ മടിയിലാണ്. എന്നാൽ പിന്നീടാണ് അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്.

അതോടെ അച്ഛൻ അല്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ അച്ഛനോട് ഇത് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല. കാരണം ഞാൻ പറഞ്ഞാൽ അദ്ദേഹം പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വളർന്നുവന്ന സമൂഹം അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ഞാനിത് ആരോടും പറഞ്ഞില്ല’ – താരം പറയുന്നു.പിന്നീട് എനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. എനിക്ക് യാത്ര ചെയ്യാതിരിക്കാൻ സാധിക്കും. എനിക്ക് ആ സാഹചര്യമുണ്ട്. അവിടെ യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്. അവർ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും താരം പറയുന്നു. അത് ഓർക്കുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്’

നല്ല സിനിമകള്‍ നോക്കി ചെയ്തതുകൊണ്ടാണ് വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചത്. കാരണം, നല്ല സിനിമകള്‍ എണ്ണത്തില്‍ കുറവാണ്. ഒരു സ്ത്രീക്ക് അത്രയും നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിക്കാറില്ല. വര്‍ഷത്തില്‍ അഞ്ച് സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ ധാരാളം സിനിമ ലഭിക്കും. എന്നാല്‍, നല്ല സിനിമകള്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ വളരെ കുറവേ ലഭിക്കൂ. മറ്റൊന്ന്, നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് പറ്റിച്ചിട്ട് വേറെ രീതിയിലുള്ള സിനിമകളില്‍ അഭിനയിപ്പിക്കും. അങ്ങനെ പലതും നേരിട്ടാണ് ഇവിടെ വരെയെത്തിയത്.

വിവാഹിതനായ നടനുമായി പ്രണയത്തിലാണെന്നും കബളിപ്പിച്ച് അയാൾ ഗർഭിണിയാക്കിയെന്നും നടി ആൻഡ്രിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹിതനുമായുള്ള പ്രണയത്തിന്റെ പേരിൽ തനിക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി നടി ആൻഡ്രിയയും പറഞ്ഞു.തന്റെ ബ്രോക്കൺ വിങ്ക്‌സ് എന്ന പുസ്തകത്തിലാണ് താൻ ഇക്കാര്യം തുറന്നെഴുതിയതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാദം സൃഷ്ടിച്ചത്.
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്ന. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു

ആൻഡ്രിയ തന്റെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറയുകയും ധീരമായ വേഷങ്ങൾ ചെയ്യുകയും ചെയ്യുന്നു. ആൻഡ്രിയയുടെ വരാനിരിക്കുന്ന ചിത്രങ്ങളായ പിസാസു 2, കാ, ഹൗസ്, നോ എൻട്രി റിലീസിന് ഒരുങ്ങുകയാണ്. നടി ആൻഡ്രിയ തുടർച്ചയായി 2 ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Leave a Reply
You May Also Like

നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി ഭർത്താവ് വിഘ്നേഷ് ശിവൻ നൽകിയ ആ സമ്മാനം ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം

കിംഗ് ഖാന്റെ ‘ജവാൻ’ ബോക്‌സ് ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. ചിത്രത്തിൽ ഷാരൂഖിനൊപ്പം നയൻതാരയും പ്രധാന…

മലയാളി പേഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാണ്’

കമലിന്റെ ‘വിവേകാനന്ദൻ വൈറലാണ്’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു മലയാളി പേഷകന് എന്നും നെഞ്ചോടു ചേർത്തു…

അന്നാ ബെന്നിന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഷൈൻ നിഗത്തിന്റെ നായികയായി ആണ് അന്നബെൻ എന്ന അഭിനേത്രി അഭിനയരംഗത്തേക്ക്…

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും കരസ്ഥമാക്കിയ രാജ് ബി ഷെട്ടിയുടെ ‘ടോബി’ നാളെ മുതൽ സോണി ലീവിൽ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും കരസ്ഥമാക്കിയ രാജ് ബി ഷെട്ടിയുടെ ടോബി നാളെ മുതൽ സോണി…