Latheef Attappadi

ഷോളയൂർ പോലീസ് ലിമിറ്റിൽ ഒരു മൂന്നാം ക്ലാസുകാരൻ അയലത്തെ വീട്ടിലെ പുതിയ സൈക്കിൾ ഓടിക്കാനായി കുഞ്ഞു മനസിലെ ആഗ്രഹം കൊണ്ട് എടുത്ത് കൊണ്ടുപോയി. എന്നാലത് മോഷണ കുറ്റമായി ഷോളയൂർ പോലീസ് സ്റ്റേഷനിൽ പരാതിയായി. പോലീസ് രമ്യമായി പരാതി പരിഹരിച്ച് പരാതിക്കാർക്ക് സൈക്കിൾ തിരിച്ച് നൽകി. എന്നാൽ ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ വിനോദ് കൃഷ്ണ സൈക്കിൾ കൊണ്ടുപോയ കുട്ടിയുടെ മാനസികാവസ്ഥ മനസ്സിലാക്കി അദ്ദേഹം ഗൂളിക്കടവിലെ എന്റെ കടയിൽ വന്ന് പുതിയൊരു സൈക്കിൾ വാങ്ങി കുട്ടിക്ക് കൊടുക്കുവാൻ തീരുമാനിച്ചു.

അദ്ദേഹവുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ നന്മയും അനുഭവവും ഞാനും മനസ്സിലാക്കി. പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയം ഞാൻ വന്നേരി ഹൈസ്കൂളിന് മുന്നിലെ കടയിൽ നിന്ന് വാടകക്കെടുത്ത് ഓടിച്ചതും സി.ഐ യുടെ ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ അദ്ദേഹവും പങ്ക് വെച്ചു. ഇല്ലായ്മയുടെ അനുഭവം എല്ലാവരുടേയും ഒന്ന് പോലെയാണ്. വളരെ നിർബന്ധിച്ച് എന്റെ വക അദ്ദേഹത്തിന് ഞാനൊരു സൈക്കിൾ നൽകി കുട്ടിക്ക് കൊടുക്കുവാൻ അഭ്യർത്ഥിച്ചു.

എന്തൊക്കെ പരാതികളുണ്ടങ്കിലും ഇത്തരത്തിലുള്ള നൻമയുളള പോലീസ് ഓഫീസർമാർ നമ്മുടെ കാവൽക്കാരായി ഉണ്ട് എന്നുള്ളതിൽ നമുക്കഭിമാനിക്കാം. ആഗ്രഹിച്ച സൈക്കിൾ നാളെ ആ കുട്ടിക്ക് കൈമാറുമ്പോൾ പിള്ള മനസ്സിലെ സന്തോഷത്തിന് കാരണക്കാരായ ഷോളയൂർ പോലിസ് സ്റ്റേഷനിലെ സി.ഐ വിനോദ് കൃഷ്ണക്കും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്.

You May Also Like

ദാ ഈ സൈക്കിൾ യാത്രക്കാരന്റെ ആസ്തി എത്രയാണന്നറിയാമോ ?

അന്താരാഷ്ട്ര കമ്പനിയെ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു പറിച്ചുനട്ട് നൂറുമേനി വിളയിക്കുന്ന ശ്രീധര്‍ വെമ്പു വിനെപ്പറ്റി പറയാനേറെയുണ്ട്. ലോകത്ത് ശ്രീധര്‍ അറിയപ്പെടുന്നത്

19 വയസുള്ള അവിവാഹിതയിൽ ജനിച്ചു ദരിദ്രനായി വളർന്നവൻ ഇന്ന് 64000 കോടി ഡോളറിന്റെ ഉടമ

പന്ത്രണ്ട് വയസു പ്രായമുള്ളപ്പോഴാണ് അയാൾ ആ സത്യം അറിയുന്നത്. തന്നെ പോറ്റിവളർത്തുന്നവർ തന്റെ യഥാർഥ മാതാപിതാക്കൾ അല്ലെന്നും സ്വന്തം മാതാവ് ഉപേക്ഷിച്ച

മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരു സ്വപ്നമായിരുന്ന പി.സി. മുസ്തഫ കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം

വയനാട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററകലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ ജനിച്ച പി.സി. മുസ്തഫയ്ക്ക് മൂന്നു നേരത്തെ ഭക്ഷണം എന്നുമൊരുPC MUSTHAFA

ആറുകോടി അടിച്ചിട്ടും ടിക്കറ്റ് നേരത്തെ പറഞ്ഞുവച്ചയാൾക്കു നൽകിയ സ്മിജയുടെ മൂല്യബോധത്തിന് പകരംവയ്ക്കാൻ ഒന്നുമില്ല

ഒന്നാം സമ്മാനമായ ആറു കോടി കിട്ടി എന്നറിഞ്ഞിട്ടും മറ്റൊരാൾ തലേന്ന് പറഞ്ഞു വെച്ചു എന്ന ഒറ്റക്കാരണത്താൽ വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങി തിരിച്ചു പോകുന്ന ആ തെരുവോര ലോട്ടറി ടിക്കറ്റു വില്പനക്കാരിക്ക് ഇത്രയും മഹത്തായ