Latheef Mehafil

കൊത്തിനെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. സിബി മലയിൽ തന്നെ പല അഭിമുഖങ്ങളിലായി പ്രകടിപ്പിച്ച ആത്മ വിശ്വാസം തന്നെയായിരുന്നു കൊത്തിൽ പ്രതീക്ഷ വെക്കാൻ കാരണം. എന്നാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല.കൊത്ത് വന്നു.പ്രത്യേകിച്ച് ഒന്നും അടയാളപ്പെടുത്താതെ കൊത്ത് പോകുകയും ചെയ്തു. എന്താണ് സിബി മലയിൽ എന്ന അനുഗ്രഹീത സംവിധായാകന് സംഭവിച്ചത്..? അദ്ദേഹത്തിന്റെ ഒട്ടു മിക്ക സിനിമകളും കണ്ട ഒരാളെന്ന നിലയിൽ പറയട്ടെ. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം തീരെ അപ്ഡേറ്റഡ് അല്ല എന്ന് തോന്നിയിട്ടുണ്ട്.

പുതിയ കാലത്തെയോ ആ കാലത്തിന്റെ പുതിയ കഥകളെയോ സിനിമയോടുള്ള സമീപനത്തിൽ ഇന്നത്തെ പ്രേക്ഷകർ പുലർത്തുന്ന പുതിയ കാഴ്ച്ചാശീലങ്ങളോടോ യാതൊരു വിധത്തിലും സംവദിക്കാൻ കഴിയാതെ പതറി നിൽക്കുന്ന ഒരു സംവിധായകൻ ആണ് ഇന്ന് സിബി മലയിൽ. അല്ലെങ്കിൽ കേട്ടു കേട്ട് പഴകി പുതിയതായി ഒന്നും പറഞ്ഞു വെക്കാനില്ലാത്ത കൊത്ത് പോലുള്ള ഒരു കഥയും തിരക്കഥയും അദ്ദേഹത്തിന് ഈ കാലത്ത് സിനിമയാക്കാൻ കഴിയില്ല. ഇപ്പോഴും സംവേദനപരമായി അദ്ദേഹത്തിന്റെ ക്രാഫ്റ്റ് തൊണ്ണൂറുകളിൽ തന്നെയാണ് നിൽക്കുന്നത്.

പിന്നെ അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകളെല്ലാം മികച്ച എഴുത്തിന്റെ പിൻബലത്തിലാണ് നിർമ്മിക്കപ്പെട്ടത്.ആ തിരക്കഥകളുടെ സൃഷ്ടിപരമായ കാതലിൽ വെച്ചാണ് അദ്ദേഹം ആ കഥകളെ കാമറിയിലാക്കിയത്.ശ്രീനിവാസൻ,എസ്.എൻ സ്വാമി,ജോൺ പോൾ, ജെ.പല്ലിശ്ശേരി, എം.ടി,
ലോഹിതദാസ്,രഞ്ജിത്ത്, ടി. എ റസാഖ്‌ തുടങ്ങിയ പ്രതിഭകളുടെ സപ്പോർട്ട് എന്നും അദ്ദേഹത്തിന് കിട്ടിയിരുന്നു.ഇതിൽ തന്നെ ശ്രീനിവാസൻ, എം.ടി, ലോഹിതദാസ്, ജോൺ പോൾ, എസ് എൻ സ്വാമി, രഞ്ജിത്ത് തുടങ്ങിയ ക്രാഫ്റ്റ് കൊണ്ട് എക്കാലത്തും അടയാളപ്പെടുത്തപ്പെട്ട തിരക്കഥാകൃത്തുക്കൾ തന്നെയായിരുന്നു ആ സിനിമകളുടെ എക്സ് ഫാക്റ്റർ.

ലോഹിതദാസ് സംവിധാനത്തിലേക്ക് കടന്നതും പിന്നീടുണ്ടായ ലോഹിയുടെ അകാലത്തുള്ള വിയോഗം കൊണ്ടും ശരിക്കും അനാഥമാക്കപ്പെട്ട ഒരു സംവിധായകനാണ് സിബി മലയിൽ എന്ന് പറയേണ്ടി വരും. പുതിയ തലമുറ എഴുത്തുകാരിൽ ബോബി സഞ്ജയുമായി ചെയ്ത “എന്റെ വീട്;അപ്പൂന്റേം” എന്ന സിനിമ മാത്രമേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളൂ.സംവിധാനം എന്ന ക്രാഫ്റ്റിനേക്കാൾ മികച്ച തിരക്കഥകളുടെ സാന്നിധ്യം കൊണ്ട് കൂടി സൃഷ്ടിക്കപ്പെട്ട സിനിമകളാണ് സിബി മലയിലിന്റേത്.

കാരണം ആ തിരക്കഥകൾ തന്നെ ഔട്ട് സ്റ്റാൻഡിങ് ആയിരുന്നു.വലിയ തിരുത്തലുകൾ ഒന്നുമില്ലാതെ തന്നെ ആ തിരക്കഥകൾ സിനിമയാക്കാൻ സിബിയെ പോലുള്ള ഒരു സംവിധായകന് വളരെ എളുപ്പം കഴിയുമായിരുന്നു.അങ്ങനെ സംവിധാനം എന്ന ആർട്ടിനെ എളുപ്പത്തിലാക്കി കൊടുക്കുന്ന മികച്ച എഴുത്തുകളുടെ പിൻ ബലം സമീപകാലത്ത് അദ്ദേഹത്തിന് കിട്ടാതെ പോയതാണ് സിബി മലയിൽ എന്ന സംവിധായകന്റെ ഡയരക്റ്റോറിയൽ ബ്ലോക്കിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു.

Leave a Reply
You May Also Like

മൈക്കിളപ്പന്റെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു

മെഗാഹിറ്റ് ആയ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഫോട്ടോ സെഷൻ വൈറലാകുന്നു. ഇതിനെ അനുകരിച്ചു ഇപ്പോൾ പലയിടത്തും ചാമ്പിക്കോ…

കളക്ഷൻ കയറുമ്പോഴും ഉറക്കം തൂങ്ങുന്ന ഹോളിവുഡ് സിനിമകൾ

ബി എൻ ഷജീർ ഷാ കളക്ഷൻ കയറുമ്പോഴും ഉറക്കം തൂങ്ങുന്ന ഹോളിവുഡ് സിനിമകൾ കൊറോണ ഒരു…

തനിക്കു കിട്ടേണ്ട ദേശീയ അവാർഡുകൾ മുടക്കിയത് ഒരു മലയാളിയെന്ന് ബാലചന്ദ്രമേനോൻ

നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. തനിക്കു സമാന്തരങ്ങളിലെ…

ഉണ്ണിമേരിയുടെ കണ്ണിൽ നിന്നും മലയാള സിനിമ തങ്കൻ ചേട്ടന്റെ പച്ചത്തെറിയിൽ എത്തിനിൽക്കുന്നോ മലയാള സിനിമ ?

Shyam Prasad · സിനിമ മാറി മലയാളി പ്രേക്ഷകനോ?? കൂലിവേലക്കാരായ സാധാരണ ജനങ്ങൾക്ക് പോലും എല്ലാം…