അനൂപ്മേനോൻ പരകായപ്രവേശം സാധിക്കാത്ത നടനോ ?

58

Latheef Mehafil

ഏതെങ്കിലും ഒരു കഥാപാത്രമായി ഒരു നടൻ അല്ലെങ്കിൽ ഒരു നടി സ്‌ക്രീനിൽ ജീവിച്ചു കാണിക്കുബോൾ പ്രേക്ഷകർ ആ കഥാപാത്രത്തെ അവതരിപ്പിച്ച ആളെ മറക്കുകയും ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോഴാണ് നല്ല നടനും നടിയും ഉണ്ടാകുന്നത്.

കിരീടത്തിലെ സേതുമാധവനും(മോഹൻലാൽ) ഭൂതക്കണ്ണാടിയിലെ വിദ്യാധരനും(മമ്മൂട്ടി)സ്ഫടികത്തിലെ ചാക്കോ മാഷും (തിലകൻ) ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ രാജാവും (നെടുമുടി വേണു) കളിയാട്ടത്തിലെ കണ്ണനും(സുരേഷ്‌ഗോപി)ജോക്കറിലെ ബാബുവും(ദിലീപ് ) അയാളും ഞാനും തമ്മിലിലെ ഡോക്ടർ രവി തരകനും(പ്രിത്വിരാജ്) ഉസ്താദ് ഹോട്ടലിലെ ഫൈസിയും (ദുൽകർ) തലയണമന്ത്രത്തിലെ കാഞ്ചനയും(ഉർവശി ) യാത്രയിലെ തുളസിയും (ശോഭന)തുടങ്ങി ഈ പറഞ്ഞ ട്രാൻസ്‌ഫോർമേഷന് വിധേയരായ നടീ നടന്മാരുടെ നൂറു കണക്കിന് ഉദാഹരണങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും.

എന്നാൽ ചിലപ്പോഴെങ്കിലും ചില നടീ നടന്മാർ കഥാപാത്രങ്ങളായി മാറാതെ അവരുടെ തന്നെ actual Ego യിൽ സ്‌ക്രീനിൽ നിൽക്കുന്നത് കാണാം.അനൂപ് മേനോൻ അവതരിപ്പിച്ച ചില വേഷങ്ങൾ (ഭൂരിഭാഗവും, എന്ന് വേണമെങ്കിൽ പറയാം) ഈ പറഞ്ഞതിന്റെ ഏറ്റവും സുലഭമായ ഉദാഹരണങ്ങളായി പറയാം.വിക്രമാദിത്യൻ എന്ന സിനിമയിലെ പോലീസുകാരന്റെ വേഷവും ബ്യൂട്ടിഫുൾ എന്ന സിനിമയിലെ വേഷവും ഒഴികെ അദ്ദേഹം അവതരിപ്പിച്ച മിക്ക വേഷങ്ങളിലും എനിക്ക് കാണാൻ കഴിഞ്ഞത് അനൂപ് മേനോൻ എന്ന വ്യക്തിയെ തന്നെയാണ്.

തന്റെ വ്യക്തി പരമായ സ്വത്വ ബോധത്തിൽ നിന്നു കൊണ്ട് തന്നെ അഭിനയിക്കുന്നവർ.ഏറെക്കുറെ ഇത് ഇവരെ ഉപയോഗിക്കുന്ന സംവിധായാകരുടെ കുഴപ്പം കൂടിയാണ്.പുതിയ നായികമാരിൽ മഡോണയും സംയുക്ത മേനോനും ചെയ്ത ചില സിനിമകൾ ഇതിന്റെ മികച്ച ഉദാഹരണങ്ങൾ തന്നെയാണ്.ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണം നമിത പ്രമോദിന്റെ പിൽക്കാല ചിത്രങ്ങളിലെ വേഷങ്ങൾ തന്നെയാണ്.അനൂപ് മേനോന്റെ കാര്യം പറഞ്ഞത് പോലെ അവരെ അവരായിട്ട് തന്നെയാണ് പല പടങ്ങളിലും ഫീല് ചെയ്തത്.മഞ്ജു വാര്യരുടെ രണ്ടാം വരവിൽ അവർ ചെയ്ത പല വേഷങ്ങളും ഇതു പോലെ തന്നെയാണ്.പ്രത്യേകിച്ച്,രണ്ടാം വരവിലെ ആദ്യ പടം.