സൗദിയിലെ കല്യാണധൂര്‍ത്ത് ഒക്കെ വച്ചുനോക്കുമ്പോള്‍ നമ്മളൊക്കെ എന്ത്?

0
560

marriage

വിവാഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പന്തലും സദ്യയും പായസവും ഒക്കെയായി നമ്മള്‍ അടിച്ചു പൊളിച്ചു തന്നെ കല്യാണങ്ങള്‍ ആഘോഷങ്ങളാക്കി മാറ്റാറുണ്ട്. പക്ഷെ ഈ സൌദികാരുടെയൊക്കെ കല്യാണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നമ്മുടെ ആഘോഷങ്ങള്‍ ഒക്കെ നനഞ്ഞ പടക്കങ്ങളായി മാറും. സൗദി അറേബ്യക്കാര്‍ വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക കേട്ടാല്‍ തലകറങ്ങിപ്പോകും എന്നതാണ് സത്യം. ഒന്ന് വായിച്ചു നോക്കു..

1. സൗദിയില്‍ പ്രതിവര്‍ഷം വിവാഹത്തിന് വേണ്ടി വരന്‍മാര്‍ ചെലവഴിയ്ക്കുന്ന ആകെ തുക  2 ബില്യണ്‍ സൗദി റിയാലാണ്.

2. ആഭരണത്തിനും വസ്ത്രത്തിനും വേണ്ടിയാണ് വരന്‍മാര്‍ ഏറ്റവും അധികം പണം മുടക്കുന്നത്.

3. മിഡില്‍ ഈസ്റ്റിലെ വിവാഹ ധൂര്‍ത്ത് മൂലം ലാഭം കൊയ്യുന്നത് കോസ്‌മെറ്റിക് ഇന്‍ഡസ്ട്രിയാണ്.

4. ജിസിസി രാഷ്ട്രങ്ങള്‍ ആഭരണത്തിന് മാത്രം വര്‍ഷം ചെലഴിയ്ക്കുന്നത് 700 മില്യണ്‍ ഡോളറാണ്.

5.വിരുന്ന് സത്ക്കാരത്തിനായും വന്‍ തുകയാണ് സൗദി വരന്‍മാര്‍ ചെലവഴിയ്ക്കുന്നത്. മാത്രമല്ല വന്‍ തോതില്‍ ഭക്ഷണം ബാക്കി വയ്ക്കുന്നതും ഇത്തരം വിവാഹ ധൂര്‍ത്തുകളിലെ ഏറ്റവും മോശമായ പ്രവണതയാണ്

6. മേക്ക് അപ് വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയാണ് കല്യാണത്തോട് അനബന്ധിച്ച് സൗദികള്‍ ഏറ്റവും അധികം വാങ്ങുന്നവ.