Lawrence Mathew

ആദ്യകാലങ്ങളിൽ ഒരുപാട് കളിയാക്കി ചിരിക്കുകയും എന്നാൽ ഇപ്പോൾ വളർന്നപ്പോൾ ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്നതുമായ ഒരു കഥാപാത്രമാണ് അരശുമൂട്ടിൽ അപ്പുകുട്ടൻ… യോദ്ധ എന്ന സിനിമയുടെ ആദ്യ പകുതി എന്ന് പറയുന്നത് കസിൻസ് ആയ അശോകനും അപ്പുക്കുട്ടനും തമ്മിൽ ഉള്ള ഈഗോ ക്ലാഷ് ആണ്… തൈപ്പറമ്പിൽ അശോകൻ കുറച്ചുകൂടി സാമ്പത്തിക ഭദ്രത ഉള്ള ഒരാൾ ആണ്.

അപ്പുക്കുട്ടനെ വെച്ചു നോക്കുമ്പോൾ. അതുപോലെ തന്നെ പഠിപ്പിലും, സൗന്ദര്യത്തിലും കഴിവിലും ഒക്കെ അപ്പുക്കുട്ടനെക്കാൾ മുന്നിൽ ആണ് അശോകൻ. സത്യത്തിൽ, എപ്പോഴും തോറ്റുപോകാൻ വിധിക്കപ്പെട്ട 80% മിഡിൽ ക്ലാസ്സ്‌ പയ്യന്മാരുടെ പ്രതിനിധിയാണ് അപ്പുക്കുട്ടൻ… അയാൾക്ക് തന്റെ കഴിവുകൾ പ്രകടിപ്പിക്കണമെന്നും അത് മറ്റുള്ളവർ അംഗീകരിക്കണം എന്നുമൊക്കെയുള്ള വാശി ഉണ്ട്. ഒരുപക്ഷെ, തന്റെ മുറപ്പെണ്ണായ ദമയന്തിയും അനിയൻ ആയ അശോകനും എങ്കിലും തന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന വാശി അയാൾക്ക് ഉണ്ട്.

 ടോം ആൻഡ് ജെറി കഥയുമായി ഉപമിച്ചാൽ, അശോകൻ എന്നും ജെറിയാണ്… അപ്പുകുട്ടൻ എന്നും ടോം ആണ്.. എപ്പോഴും തോൽക്കാൻ വിധിക്കപ്പെട്ടവൻ… പുരണങ്ങളിലേക്ക് പോയാൽ, അശോകൻ ഭീമനും അപ്പുക്കുട്ടൻ കീചകനും ആണ്… അശോകൻ നാടുവിട്ടുപോകുമ്പോൾ, അപ്പുക്കുട്ടന് വേണമെങ്കിൽ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായി അവിടെ വിലസാം… പക്ഷെ, അതിൽ അയാൾക്ക് ഒരു തൃപ്തി ഇല്ല… തന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും അശോകൻ തന്നെ ഒരു തരി സ്നേഹത്തോടെ അല്ലെങ്കിൽ അല്പം ബഹുമാനത്തോടെ നോക്കണം എന്നൊരു ചിന്ത മാത്രമേ അയാൾക് ഉള്ളു.

അതുകൊണ്ടാവണം, അശോകന് മുന്നേ അയാൾ നേപ്പാളിൽ എത്തിയത്… നാട്ടിൽ അശോകൻ ദമയന്തിയുടെ കൂടെ ഒരുപാട് ഷൈൻ ചെയ്തു, അതിനു പകരം അശ്വതിയുടെ കൂടെ കുറച്ച് കറങ്ങി നടക്കാൻ അയാളും ആഗ്രഹിച്ചു… നേപ്പാളിൽ വന്നിട്ടും തോൽക്കാനും തല്ലുകൊള്ളാനും മാത്രമായി അയാളുടെ ജീവിതം ബാക്കിയായി… പിന്നീട്, അശോകന്റെ ജീവിതം കുറച്ചുകൂടെ സീരിയസ് ആവുന്നു.. റിംപോച്ചേനെ രക്ഷിക്കാൻ പോകണം… കാഴ്ച നഷ്ടപ്പെട്ടു… അഭ്യാസങ്ങൾ പഠിച്ചു…ഒടുക്കം തന്റെ ജന്മനിയോഗം നടപ്പാക്കാൻ അയാൾ പോകുന്നു… അതെ സമയം, ആദിവാസികളുടെ ഇടയിൽ ചെന്നുപെട്ട അപ്പുക്കുട്ടനും അഭ്യാസങ്ങൾ പഠിക്കുന്നുണ്ട്.

കഥയുടെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇടികൊണ്ട് കിടക്കുന്ന അശോകനെ സഹായിക്കാൻ അപ്പുക്കുട്ടൻ വന്നിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട്… എന്നെപോലെയുള്ള അപ്പുക്കുട്ടന്മാർ ഇടയ്ക്കെങ്കിലും അല്പം ജയവും ബഹുമാനവും അർഹിക്കുന്നില്ലേ? അശോകനെ തോല്പിക്കാൻ വേണ്ടിയല്ല… അശോകന്റെ കൂടെ നിന്നിട്ട്, അവനെ സപ്പോർട്ട് ചെയ്തിട്ട്, അവന്റെ സ്നേഹവും ബഹുമാനവും നേടിയെടുക്കാൻ അപ്പുക്കുട്ടന് ഒരു അവസരം കിട്ടിയെങ്കിൽ എത്ര നന്നായേനെ… അങ്ങനെ വന്നിരുന്നേൽ ഒരു സിബ്ലിങ് ഈഗോയുടെ അപ്പുറത്തു, അവർ തമ്മിലുള്ള സ്നേഹം തിരിച്ചറിയാനും അത് ഇടയാക്കിയേനെ.

അതിനു പകരം, സിനിമയുടെ അവസാനത്തിൽ വീണ്ടും അപ്പുകുട്ടൻ ഒരു കോമഡി പീസ് ആയിട്ട് തുടരുന്നു . അപ്പുക്കുട്ടന് സമാനമായ ഒരു കഥാപാത്ര സൃഷ്ടി ആയിരുന്നു പേരില്ലൂർ പ്രിമിയർ ലീഗിലെ കേമൻ സോമൻ എന്ന കഥാപാത്രം… ഇവർ രണ്ടു പേരും തോറ്റുപോയവരാണ്…ഈ ലോകം തോറ്റുപോയവരുടെയും കൂടിയാണ്… എന്നെപോലെ, അവരെ പോലെ, ഒരുപക്ഷെ ഇത് വായിക്കുന്ന നിങ്ങളെപ്പോലെ, ജീവിതത്തിൽ തോറ്റുപോയവർക്കായി അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ സമർപ്പിക്കുന്നു.

**

You May Also Like

പ്രണയവും ആചാരങ്ങളും അന്ധവിശ്വാസങ്ങളും ആണ് ‘ബാനൽ & അദാമ’

BANEL & ADAMA സെനഗലീസ് തിരക്കഥാകൃത്തായ Ramata-Toulay Sy ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാനൽ…

അങ്ങനെ ചെയ്താൽ നാട്ടുകാർ എന്തു പറയും എന്ന് ശ്രിന്ദ.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രിന്ദ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സ് കീഴടക്കുമ്പോൾ താരത്തിന് സാധിച്ചിട്ടുണ്ട്. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ താരം തൻറെതായ സ്ഥാനം മലയാള സിനിമയിൽ കരസ്ഥമാക്കിയിട്ടുണ്ട്

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന “ക്ലാസ്സ് – ബൈ എ സോള്‍ജ്യർ”

“ക്ലാസ്സ് – ബൈ എ സോള്‍ജ്യർ”രണ്ടാമത്തെ പോസ്റ്റർ. വിജയ് യേശുദാസ്, പുതുമുഖം ഐശ്വര്യ,മീനാക്ഷി എന്നിവരെ പ്രധാന…

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

ഉലകനായകൻ കമൽഹാസന്റെ വിക്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മാസ്റ്ററിന് ശേഷം ലോകേഷ്…