Lawrence Mathew

സിദ്ധുവിന്റെ ചിറ്റ എന്ന സിനിമ ഇന്ന് കണ്ടു. തമിഴിൽ ചിത്ത എന്നാണ് പേര്. സാധാരണ നമ്മൾ ചിറ്റ എന്ന് പറയുന്നത് ചിറ്റമ്മയെ ആണ്. പക്ഷെ, ഇവിടെ ചിറ്റ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിറ്റപ്പനെ ആണ്. ഏറെ സാമൂഹിക പ്രസക്തി ഉള്ളൊരു സിനിമയാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിറ്റപ്പനും അനന്തരവളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ് സിനിമ.

spoiler alert

ചിറ്റപ്പൻ കഥാപാത്രത്തിന്റെ പേര് ഈശ്വരൻ എന്നാണ്. തന്റെ അനന്തരവളുടെ കൂട്ടുകാരിയെ അയാൾ റേപ്പ് ചെയ്തു എന്നൊരു ആരോപണം ഉണ്ടാവുകയും അതിനെ തുടർന്ന് വരുന്ന സംഭവങ്ങളും ആണ് കഥ. കുറച്ച് ഇമോഷണലി ഡിസ്റ്റർബിങ് സീനുകൾ ഉണ്ട്.ഇതിലെ വനിതാ SI യെ കാണുമ്പോൾ രണ്ടെണ്ണം പിടിച്ചു പൊട്ടിക്കാൻ തോന്നും. അജ്ജാതി തൊലിഞ്ഞ ഒരു സ്വഭാവമാണ് അവരുടെ. അഞ്ജലി, നിമിഷ എന്നിങ്ങനെ മലയാളി സാന്നിധ്യം നല്ലപോലെ പടത്തിൽ ഉണ്ട്. പീഡോഫീലിയ ബേസ് ആയിട്ട് വരുന്ന കഥയാണ്. ഈ സിനിമ കുറച്ചൊക്കെ ഹോപ്പ് എന്ന കൊറിയൻ സിനിമയെ ഓര്മിപ്പിക്കുന്നു. പലപ്പോഴും ഒരു ചൈൽഡ് റേപ്പ് അല്ലെങ്കിൽ അഡൾട്ട് റേപ്പ് വിഷയം ആയിട്ട് വരുന്ന സിനിമകളിൽ എല്ലാത്തിനും, ഒരു പ്രധാന പോയിന്റ് എന്ന് പറയുന്നത് ഇരയോ, ഇരയുടെ സ്വന്തക്കാരോ പോലിസോ പ്രതിയെ കൊല്ലുന്നു… റിവൻജ് എടുക്കുന്നു. ഇതാണ് സാധാരണ ഇത്തരം സിനിമകളുടെ ഒരു ടെമ്പ്ലേറ്റ് .

എന്നാൽ ഹോപ്പ് എന്ന സിനിമ, ആ ഇരയുടെ തിരിച്ചു വരവിനെയാണ് എടുത്ത് കാണിക്കുന്നത്. ആ റിക്കവറിയിൽ വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ വലിയ പങ്കുണ്ട്. പലപ്പോഴും ആ കുട്ടിക്ക് വേണ്ട പരിഗണന, സപ്പോർട്ട് എന്നിവയൊക്കെ കൊടുക്കാതെ സ്വന്തം ഈഗോ പൂർത്തിയാക്കാൻ, പ്രതികാരം ചെയ്യാൻ എതിരാളിയെ കൊല്ലുന്ന പ്രവണതയാണ് കണ്ടു വരാറുള്ളത്. ആ കുട്ടിക്ക് പ്രതികാരം ചെയ്യണം എന്നുണ്ടോ? ആ കുട്ടിക്ക് ചെയ്തുകൊടുക്കേണ്ടത് പ്രതികാരമാണോ ? അതോ ജീവിതത്തിലേക്ക് അവളെ മടക്കി കൊണ്ടുവരുന്നതാണോ കൂടുതൽ പ്രധാനം ? ഈ ചോദ്യം ഈ സിനിമ ചോദിക്കുന്നുണ്ട്.ഹോപ്പ് എന്ന സിനിമയുടെ ലെവലിലേക്ക് പോകും എന്ന് തോന്നിപ്പിച്ചപ്പോൾ വീണ്ടും ക്ലിഷേ ഹീറോയിസം ക്ലൈമാക്സ്‌ തന്നെ കൊണ്ടുവന്നു. എന്നാൽ ആ ക്ലൈമാക്സിൽ തന്നെ, പ്രേക്ഷകർക്ക് സ്വയം ചിന്തിച്ചെടുക്കാൻ ഉള്ള ഒരു കാര്യം കൂടെ മറച്ചുവെച്ചിട്ടുണ്ട്.

ആ രണ്ടു കുട്ടികളും ഒരുപാട് മനസ്സലിയിച്ചു. പൊന്നിയും സുന്ദരിയും നമ്മളെ ഒരുപാട് വിഷമിപ്പിക്കും. റേപ്പിനെ പോലും പെണ്ണുങ്ങളുടെ വസ്ത്രധാരണം കൊണ്ടൊക്കെ ആണെന്ന് വാദിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. അവൾ അസമയത്ത് പോയി.. അവളുടെ മാറിടം കാണാം. അവൾ ടൈറ്റ് ഡ്രസ്സ്‌ ഇട്ടു .. അവളുടെ പാവാട മുട്ടിന്റെ മുകളിൽ ആയിരുന്നു എന്നൊക്കെ പറയുന്ന ആളുകൾ ഉണ്ട്. അപ്പോഴും ഈ കൊച്ചുക്കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്ന് ആരും പറയുന്നില്ല. പീഡോഫീലിയ വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്, അത് അഭിസംബോധന ചെയ്യേണ്ടതുണ്ട്.

LGBTQA+ റൈറ്റ്സിന് വേണ്ടി വാദിക്കുന്നവർ എല്ലാവരും അവരുടെ സെക്ഷ്വൽ ഓറിയന്റേഷൻ നാച്ചുറൽ ആണെന്നും അത് സമൂഹവും ലോകവും അംഗീകരിക്കണം എന്നുമാണ് വാദിക്കുന്നത്. അതൊക്കെ ഒരുകാലത്തു നിയമപരമായി ക്രൈം ആയിരുന്നു . ഇപ്പോൾ അത് നോർമലൈസ് ചെയ്യപ്പെട്ടു. അതിന്റെ കാരണം തന്നെ ആളുകൾ അതിനെ സപ്പോർട്ട് ചെയ്തു മുന്നോട്ട് വന്നതുകൊണ്ടാണ്.ഒരുപക്ഷെ, ഇന്ന് ഒരു ക്രൈം ആയിട്ട് ഇരിക്കുന്ന പീഡോഫീലിയ നാളെ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ ആണെന്നും അത് ചോയ്സ് അല്ല, അവസ്ഥ ആണ്.. എന്നൊക്കെ പറഞ്ഞോണ്ട് ആളുകൾ വന്നാൽ അതും നിയമം അംഗീകരിക്കുമോ?

ഏതെങ്കിലും ഒരു സൈക്കോളജിസ്റ്റ് അല്ലെങ്കിൽ ഒരു സയന്റിസ്റ് എന്തേലും പ്രൂഫ് കൊണ്ടുവന്നിട്ട് athor അതൊരു നാച്ചുറൽ അവസ്ഥ ആണെന്ന് പറഞ്ഞാൽ, ഇപ്പോൾ LGBTQ സപ്പോർട്ട് ചെയ്യുന്നവർ നാളെ പീഡോഫീലിയ സപ്പോർട്ട് ചെയ്യുമോ? എനിക്ക് അറിയില്ല. LGBTQAP+ എന്ന ലേബലിലേക്ക് ലോകം പോകുമോ. ഒരുപക്ഷെ, പത്തോ അമ്പതോ കൊല്ലം കഴിയുമ്പോൾ, പീഡോഫീലിയ കുറ്റവിമുക്തമാക്കണമെന്ന് പറഞ്ഞുകൊണ്ട് ആളുകൾ തെരുവിലേക്ക് ഇറങ്ങില്ല എന്നാര് കണ്ടു. സമൂഹം ജാഗ്രത പാലിക്കുക.

My rating : 3.5/5
വളരെ ആനുകാലിക പ്രസക്തി ഉള്ള വിഷയമാണ്. ഇടക്ക് അല്പം സ്ലോ ആവുന്നുണ്ട്. എന്നാലും കണ്ടോണ്ടിരിക്കാം.

You May Also Like

‘സീറോ 8’, സ്ത്രീകളുടെ അഡ്വഞ്ചർ ഡ്രൈവിംഗിൻ്റെ കഥ പറയുന്ന ചിത്രം

‘സീറോ 8’ ,സ്ത്രീകളുടെ അഡ്വഞ്ചർ ഡ്രൈവിംഗിൻ്റെ കഥ പറയുന്ന ചിത്രം ഷാഫി എസ്.എസ്.ഹുസൈൻ – സംവിധായകൻ.…

ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ‘ബിയോണ്ട് ദി ഏൻഡ്’

Rajesh shiva New wind entertainment ന്റെ ബാനറിൽ pgs Sooraj തിരക്കഥയും സംവിധാനവും നിർവഹിച്ച…

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ‘കാസർഗോൾഡ്’ ; ആരാധകരെ ഞെട്ടിച്ച് ടീസർ യൂഡ്ലി ഫിലിംസിന്റെ…

നര്‍ത്തകിയും യൂട്യൂബറുമായ സുഹാനയുടെ ഹോട്ട് ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുഹാന ഖാന്‍. ടിക് ടോക്കിലൂടെ പ്രശസ്തയായ ഒരു ഇന്ത്യന്‍ നര്‍ത്തകിയും…