Lawrence Mathew

2007 ഇൽ ഇറ്റലിയിൽ റിലീസ് ആയ ഒരു ടെലിഫിലിം ആണിത്.16 വർഷമായി ഈ ഒരു സിനിമ കാണാൻ തപ്പി നടന്നു. ടെലെഗ്രാമിൽ നോക്കി. ടോറന്റ്റിൽ നോക്കി. ഒടുക്കം എവിടുന്നോ കിട്ടി.3.5 ജിബി പ്രിന്റ് ആണ് കിട്ടിയത്.3 മണിക്കൂറും 18 മിനിറ്റും ഉണ്ട് സിനിമ. പക്ഷെ 16 വർഷത്തെ കാത്തിരിപ്പിന്റെ അത്രയും വരില്ലല്ലോ 3 മണിക്കൂറും 18 മിനിറ്റും. ഒട്ടും ലാഗ് അടിക്കാതെ ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു. എന്റെ ലൈഫിൽ ഞാൻ കാണുന്ന ഏറ്റവും ദൈർഘ്യം കൂടിയ മൂന്നാമത്തെ സിനിമയാണിത്.ആദ്യത്തേത് “Jesus of Nazareth” എന്ന സിനിമയാണ്. അത് 6 മണിക്കൂറിൽ കൂടുതൽ ഉണ്ട്.പിന്നെ കണ്ടത് “The Last Emperor of China” എന്ന സിനിമയാണ്.അത് 4 മണിക്കൂറിൽ കൂടുതൽ ഉണ്ട്… അതിനു ശേഷം പിന്നെ ഇതാണ്. അസീസിയിലെ വിശുദ്ധ ഫ്രാൻ‌സിസിന്റെയും ക്ലാരയുടെയും ജീവിതം ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തന്നെ ഒരു വല്ലാത്ത അനുഭൂതിയാണ്. ഒറിജിനൽ ഭാഷ ഇറ്റാലിയൻ ആണ്.. ഞാൻ കണ്ടത് അതിന്റെ ഇംഗ്ലീഷ് ഡബ്ബ്ഡ് വേർഷൻ ആണ്..

ഒരു ടെമ്പ്ലർ നൈറ്റ് ആവാൻ വേണ്ടി കുരിശുയുധങ്ങളുമായി നടന്ന ഒരു ചെറുക്കൻ എല്ലാം ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ പടയാളി ആവുന്ന കഥ എല്ലാവർക്കും മനസിലായി കൊള്ളണം എന്നില്ല. യുക്തിവാദികൾക്ക് ഇതൊക്കെ എത്രമാത്രം ഉൾകൊള്ളാൻ പറ്റുമെന്നും എനിക്ക് അറിയില്ല… പക്ഷെ, ഫ്രാൻ‌സിസിന്റെ ജീവിതം ഒരു അത്ഭുതം തന്നെയാണ്. തന്റെ പിതാവിന്റെ പൈതൃകം തനിക്ക് വേണ്ട എന്ന് പറഞ്ഞിട്ട് പൊതു സ്ഥലത്ത് അവൻ തന്റെ വസ്ത്രങ്ങൾ എല്ലാം ഉപേക്ഷിച്ചു. ജനിച്ചു വീണ ഒരു കുഞ്ഞിന്റെ നൈർമല്യത്തോടെ അവൻ സന്യാസജീവിതം തിരഞ്ഞെടുത്തു. കുഷ്ഠരോഗികളെ കെട്ടിപിടിച്ചും ചുംബിച്ചും അവർക്ക് വേണ്ടി ഭക്ഷണം തെണ്ടി വാങ്ങിയും അവൻ അവരിൽ ഒരാളായി കഴിഞ്ഞു.

അവന്റെ കൂട്ടുകാർ അവനെ ആദ്യം തള്ളിപ്പറഞ്ഞെങ്കിലും പിന്നെ അവനോടൊപ്പം കൂടി… ഒരു സമയത്ത് സഭ തന്റെ പ്രവർത്തികളെ വിലക്കും എന്ന അവസ്ഥ വന്നപ്പോൾ ഫ്രാൻ‌സിസും കൂട്ടരും റോമിലേക്ക് പോയി… പോപ്പിനെ കാണാൻ അവർക്ക് സാധിച്ചില്ല… നിന്നെപോലെയുള്ള പന്നികൂട്ടങ്ങൾ കിടക്കേണ്ടത് പേപ്പൽ പാലസിൽ അല്ല പന്നി തൊഴുത്തിൽ ആണെന്ന് പറഞ്ഞു സഭാ നേതാക്കൾ അവരെ ഓടിച്ചു വിട്ടു… അനുസരണം വൃതമായി സ്വീകരിച്ച ഫ്രാൻസിസും കൂട്ടരും അങ്ങനെ പന്നിക്കൂട്ടിൽ പോയി കിടന്നു.. അവരെ കണ്ട മാർപ്പാപ്പ അവരുടെ ഉള്ളിലെ ക്രിസ്തുവിനെ തിരിച്ചറിഞ്ഞു… അവരുടെ സന്യാസ സമൂഹത്തിനു അംഗീകാരം കൊടുത്തു.

അവനോടൊപ്പം കൂടാൻ ക്ലാര ആഗ്രഹിച്ചു. അങ്ങനെ അവൾക്കായി മറ്റൊരു സന്യാസിനി സമൂഹം അവൻ തുടങ്ങി കൊടുത്തു.. അവളുടെ അനിയത്തിമാരും കൂട്ടുകാരികളും എല്ലാം അവളുടെ ഒപ്പവും കൂടി… ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പുരുഷന്മാരും സ്ത്രീകളും അവരുടെ കൂട്ടത്തിൽ ചേർന്നു…കുരിശുയുദ്ധം നടത്തി പേരെടുക്കാൻ ആഗ്രഹിച്ച അതെ ഫ്രാൻസിസ് പിന്നീട് ആ യുദ്ധം അവസാനിപ്പിക്കാൻ ജെറുസലേമിലേക്ക് പോയി… രണ്ടുക്കൂട്ടരോടും അവൻ സംസാരിച്ചു… യുദ്ധം അവസാനിപ്പിക്കാൻ മുസ്ലിങ്ങൾ തയ്യാറായി.. പക്ഷെ ക്രിസ്ത്യാനികൾ സന്ധി ചെയ്യാൻ വിസ്സമ്മതിച്ചു.. അങ്ങനെ യുദ്ധം തുടർന്നു.ഒടുക്കം അവൻ തിരിച്ചു വരും വഴി… ക്രിസ്തുമസ് ദിവസം രാത്രി… അവൻ ആയിരിക്കുന്ന ഗ്രാമത്തിലെ ആളുകളെ എല്ലാം കൂട്ടി ചേർത്തുകൊണ്ട് ഈശോയുടെ ജനനം അവരുടെ മുന്നിൽ പുനരാവിഷ്കരിച്ചു…അതാണ് പിന്നീട് സ്ഥിരമായി പുൽകൂട് നിർമാണത്തിനും കരോൾ ഗാനത്തിനുമൊക്കെ തുടക്കം കുറിച്ചത്.

അവന്റെ മരണത്തിനു മുന്നേ ക്രിസ്തുവിന്റെ തിരുമുറിവുകൾ അവൻ തന്റെ ശരീരത്തിൽ ഏറ്റുവാങ്ങി. ഒരു കൊച്ചു കുഞ്ഞു കിടന്നുറങ്ങുന്നപോലെ അവൻ ലോകത്തോട് യാത്രപറഞ്ഞു.ഇത്രെയും വായിച്ചിട്ട് നിങ്ങൾ ഈ സിനിമ കണ്ടാലും… ഒന്നും വായിക്കാതെ കണ്ടാലും നിങ്ങൾക്ക് ഉണ്ടാവുന്ന അനുഭവം ഒന്നു തന്നെ ആവും… ഞാൻ കുറെ കരഞ്ഞു ഇത് കണ്ടിട്ട്.ഇതുപോലെ എന്റെ ആത്മാവിനെ തൊട്ട ഒരു സിനിമയ്ക്ക് റേറ്റിംഗ് കൊടുക്കാൻ ഭൂമിയിൽ ഉള്ള ഒരു അളവുകോലിനും സാധിക്കില്ല… എന്റെ അറിവിനും ബുദ്ധിക്കും കഴിവിനുമൊക്കെ ഒരുപാട് അപ്പുറത്താണ് ഈ സിനിമ.

You May Also Like

ഉണ്ണിയും അപർണ്ണയും മിണ്ടിയും പറഞ്ഞും….

ഉണ്ണി മുകുന്ദനെയും അപർണ ബാലമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’…

മലയാള സിനിമയിൽ പ്രതിഫലം അഭിനയത്തിനല്ല, സൗന്ദര്യത്തിനാണെന്ന് ഉദാഹരണസഹിതം വെളിപ്പെടുത്തി ഒമർ ലുലു

തന്റെ അഭിപ്രായം അതെന്തായാലും വെട്ടിത്തുറന്നു പറയുന്ന ആളാണ് സംവിധായകനായ ഒമർ ലുലു. അത് പലർക്കും അപ്രിയസത്യങ്ങൾ…

വിജയ്‌യുടെ ബീസ്റ്റ് പരാജയപ്പെട്ടതിനാൽ നെൽസന്റെ ജയിലറിൽ അഭിനയിക്കരുതെന്നു തന്നോട് പലരും പറഞ്ഞതായി രജനികാന്ത്

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ജയിലർ. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ്…

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം

‘കുറുക്കൻ’ ലിറിക്കൽ വീഡിയോ ഗാനം വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന…