Lawrence Mathew

ഗരുഡൻ സിനിമ വളരെ ഓവർ റേറ്റഡ് ആണെന്ന് ott വന്നശേഷം ചിലർ പോസ്റ്റ്‌ ഇട്ടിരുന്നു. പക്ഷെ എനിക്ക് അങ്ങനെ തോന്നിയില്ല. ഒരു രീതിയിൽ ഈ സിനിമ ഒരു സർപ്രൈസ് ഹിറ്റ് ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഈ സിനിമയുടെ ഔട്ട്പുട്ടിൽ പൂർണ വിശ്വാസം ഇല്ലായിരുന്നു. അതുകൊണ്ട് ആണ് റിലീസിനു മുന്നേ ott ഡീൽ ഫിക്സ് ചെയ്തിട്ട് ഇറക്കിയത്. അതുകൊണ്ടാണ് 28 ദിവസം ആയപ്പോൾ ott വന്നത്. റിലീസ് കഴിഞ്ഞാണ് ott ഡീൽ സെറ്റ് ആവുന്നത് എങ്കിൽ 45 ദിവസം കഴിഞ്ഞേ പറ്റു എന്നൊക്കെ പറയുന്നുണ്ട്.

പടത്തിലേക്ക് വന്നാൽ, സിനിമ ആദ്യവസാനം ഇഷ്ടപ്പെട്ടു.ഇടക്ക് ഒരു ലൂപ് ഹോൾ തോന്നി. spoiler alert ഉണ്ട്. ഒരു തുമ്പും ഇല്ലാതെ ഇരുന്ന കേസിനു ഓപ്പണിങ് കിട്ടുന്നത് ഒരു random dna സാമ്പിൾ മാച്ച് ആവുന്നതിലൂടെയാണ്. അതും പോലീസിന്റെ കൈയിൽ ഉള്ള dna അല്ല. മറ്റേതോ പ്രൈവറ്റ് ലാബുകൾ, racial ancenstral history അറിയാൻ collect ചെയ്ത DNA സാമ്പിൾസ് വെച്ചിട്ടാണ്.എത്ര പേർക്കാണ്, ഇത്ര racial ഹിസ്റ്ററി അറിയാൻ താല്പര്യം? ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഒരാൾക്ക്, അതും അല്ലെങ്കിൽ ഒരു സാധാരണ ജോലി ഒക്കെ ചെയ്തു ജീവിക്കുന്ന ഒരാൾ അങ്ങനെ തപ്പി പോകുമോ? അപ്പോൾ തന്നെ ഒരു തെളിവും ഇല്ലാതെ, ഒരു മെട്രോ മാൻ ആയിരിക്കും പ്രതി എന്ന് പോലീസ് എങ്ങനെ ഊഹിച്ചു?

ഇത്രയും ഫൂൾ പ്രൂഫ് ആയിട്ട് ചെയ്തു വെച്ച പടത്തിൽ ഈ മിസ്മാച്ച് നല്ലപോലെ മുഴച്ചു നിന്നു.മറ്റേതെങ്കിലും വഴി, ഈ dna ക്രോസ്സ് മാച്ചിലേക്ക് എത്തിയിരുന്നേൽ നന്നായേനെ. അതുപോലെ, ഇത്രയും ഡെവലപ്പ്ഡ് ആയ നമ്മുടെ നാട്ടിൽ, സെൻസസ് എടുക്കുമ്പോൾ, dna സാമ്പിൾ കൂടെ കളക്ട് ചെയ്തുകൂടെ? എല്ലാവരുടെയും വേണ്ട… ഒരു കുടുംബത്തിൽ നിന്നും ഒന്നോ രണ്ടോ പേരുടെ എങ്കിലും വെച്ച് എടുത്തൂടെ? എന്നിട്ട് ഒരു dna ഡാറ്റാ ബാങ്ക് ഉണ്ടാക്കികൂടെ? ക്ലൗഡ് സ്റ്റോറേജ് ഒക്കെ ഇത്രയും ഡെവലപ്പ് ആയ സ്ഥിതിക്ക് ഇത് നടപ്പിലാക്കാൻ പറ്റും. ആധാറിൽ നിന്നും ഫിംഗർപ്രിന്റ് ബയോമെട്രിക് ഡാറ്റാ കിട്ടും. എല്ലാവരുടെയും ഒരു മുടി നാര് കിട്ടിയാൽ, അതിൽ നിന്നും അനായാസം dna കിട്ടും. ആദ്യം ഇച്ചിരി വർക്ക്‌ പ്രഷർ ഉണ്ടാവും, സമയം എടുക്കും, പക്ഷെ പിന്നീട് ഒരുപാട് വർഷത്തേക്ക് പോലീസിനെ ഒരുപാട് കേസുകൾക്ക് ഇത്തരം ഡാറ്റാ സഹായിക്കും.

താത്കാലികാമായിട്ട് ആണെങ്കിലും കുറെ പേർക്ക് ജോലി കൊടുക്കാനും ഇത് ഉപകരിക്കും. ഇരുപതോ മുപ്പതോ വർഷം കൂടുമ്പോൾ, ഡാറ്റാ അപ്ഡേറ്റ് ചെയ്യണം. ജനിച്ചു വീഴുന്ന പിള്ളേരുടെ dna ഉടനെ കിട്ടില്ല എങ്കിൽ പോലും, അച്ഛന്റെയോ അമ്മയുടെയോ dna സാമ്പിൾ ഉണ്ടെങ്കിൽ, അത് വെച്ച് ആണെങ്കിൽ പോലും ഒരു കണക്ഷൻ ഉണ്ടാക്കി എടുക്കാൻ പറ്റും. ഇതിനി വല്ല പ്രൈവസി ഇഷ്യൂ ഉണ്ടാകുമോ എന്ന് പഠിച്ചിട്ട്, നടപ്പിലാക്കാൻ പറ്റുന്നതാണേൽ ചെയ്യട്ടെ. 28 ദിവസം കഴിഞ്ഞിട്ടും തീയേറ്ററിൽ ആളുകൾ കയറുന്ന പടം എന്തിനു ott യിൽ വന്നു എന്നുള്ളതിനുകൂടി മറുപടി തരാൻ ആഗ്രഹിക്കുന്നു. ഈ സിനിമ റിലീസിന് മുന്നേ തന്നെ, ഒരു നിശ്ചിത തുകയ്ക്ക്, 28 ആം ദിവസം തന്നെ ott വരും, എന്ന രീതിയിൽ കച്ചവടം ആയതാണ്.

ഞാൻ ഇക്കണോമിക്സിൽ phd ചെയുന്ന ആളായോണ്ട് ഇക്കണോമിക്സ് വെച്ചു തന്നെ ഇത് explain ചെയ്യാം. മാർക്കറ്റിനെ നമ്മൾ സ്പോട്ട് മാർക്കറ്റ് എന്നും ഫ്യൂച്ചർ മാർക്കറ്റ് എന്നും വേർതിരിച്ചു പറയാറുണ്ട്. സ്പോട്ട് മാർക്കറ്റ് എന്നാൽ, ഈ നിമിഷം മാർക്കറ്റിൽ എന്ത് വിലായാണോ ഉള്ളത്, ആ വിലയ്ക്ക് നമ്മൾ സാധനം കൊടുക്കും. ഈ സിനിമയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്. സിനിമ റിലീസിന് മുന്നേ തന്നെ, നടന്മാരുടെ സ്റ്റാർ വാല്യൂ, സിനിമയുടെ പ്രീവ്യൂ അഭിപ്രായങ്ങൾ, എന്നിങ്ങനെയുള്ള കാര്യങ്ങൾ നോക്കി ഒരു വില പറയും… അത് ഇരുപാർട്ടികളും ഓക്കെ പറഞ്ഞാൽ ഡീൽ ആവും.

ഫ്യൂച്ചർ മാർക്കറ്റ് എന്നാൽ, ഇന്ന് നമ്മൾ എഗ്രിമെന്റ് ഉണ്ടാക്കും. പക്ഷെ , എന്നാണോ നമ്മൾ സാധനം കൊടുക്കുന്നത്, അന്നത്തെ മാർക്കറ്റ് വിലയാവും നമുക്ക് കിട്ടുന്നത്. മാർക്കറ്റിൽ വില കൂടുമോ കുറയുമോ എന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റുല്ല റിസ്ക് ഉണ്ട്. അതായത്, പടം റിലീസ് ചെയ്തു കഴിഞ്ഞിട്ട്, പടത്തിന്റെ അഭിപ്രായം അനുസരിച്ചാവും ott വാല്യൂ.എന്റെ കൈയിൽ 20 രൂപയുടെ ഒരു സാധനം വിൽക്കാൻ ഉണ്ട്…കച്ചവടക്കാരൻ എന്ന നിലയിൽ എനിക്ക് ലാഭം വേണം.എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ട്.

1. ഇപ്പോൾ ഒരാൾ വന്നിട്ട് കണ്ണടച്ചു ഒരു വില പറയുന്നു. 21 രൂപ തന്നാൽ ഞാൻ എടുത്തോളാം. അങ്ങനെ വരുമ്പോൾ എനിക്ക് 1 രൂപ ലാഭത്തിൽ അത് വിൽക്കാം.

2. ഇപ്പോൾ ഒരാളുമായി ഡീൽ ഉണ്ടാക്കി. 20 ദിവസം കഴിഞ്ഞു കൊടുക്കാം. പക്ഷെ, 20 താം ദിവസം എന്താണോ വില അത്രയുമേ എനിക്ക് കിട്ടൂ.ആ വില എന്നുള്ളത് 30 ആയിരിക്കാം, 15 ആയിരിക്കാം… മാർക്കറ്റ് റിസ്ക് ഉണ്ട്. 30 കിട്ടിയാൽ എനിക്ക് വൻ ലാഭം..15 കിട്ടിയാൽ നഷ്ടം. പക്ഷെ 30 ആണൊ 15 ആണൊ കിട്ടുക എന്നെനിക് അറിയില്ല.അപ്പോൾ പിന്നെ എനിക്ക് ചെയ്യാൻ പറ്റുന്നത് ഇതിന്റെ ശരാശരി നോക്കുക എന്നതാണ്. അതായത്, എന്റെ ശരാശരി വാല്യൂ എന്നുള്ളത് (30+15)/ 2 = 22.5

അതായത്, ഒരു ഊഹം വെച്ചിട്ട് 22.5 രൂപ ആണ് എന്റെ മനസ്സിലെ വില. റിസ്ക് എടുക്കാൻ താല്പര്യം ഉള്ളവർ, ഈ വില എങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു കൊണ്ട്, ഭാവിയിലെ വിലയ്ക്ക് ഡീൽ ആക്കാം എന്ന് പറയുന്നു. റിസ്ക് എടുക്കാൻ ധൈര്യം ഇല്ലാത്തവർ, ഇപ്പോൾ കിട്ടാവുന്ന റെഡി തുകയായ 21 വാങ്ങിച്ചിട്ട് സാധനം കൊടുക്കും.. ഗരുഡൻ, 2018 പോലെയുള്ള സിനിമകൾക്ക് ഇതാണ് സംഭവിച്ചത്.

നിഷാന്ത് സാഗറിന്റെ നരി സുനിയിൽ നിന്നും ബിസിനസ്‌ ടൈക്കൂൺ സുനിൽ കുമാർ ആയിട്ടുള്ള മേയ്ക്ക് ഓവർ പൊളിയായിരുന്നു. പെർഫോമൻസ് കൊണ്ട് ഞെട്ടിച്ചത് തലൈവാസൽ വിജയ് ആണ്… ആ ബീച്ചിൽ വെച്ചുള്ള ഇമോഷണൽ ഡയലോഗ്സ് വേറെ ലെവൽ ആയിരുന്നു..ക്ലൈമാക്സിൽ ബിജു മേനോന്റെ അഴിഞ്ഞാട്ടം ആയിരുന്നു.പ്രൊഫസർ നിഷാന്ത് എന്ന മനുഷ്യന്റെ ബുദ്ധിയെ സമ്മതിക്കുന്നു…ഒരു ഷെർലോക് ഹോംസ് വില്ലന്റെ അത്രയും കൂർമബുദ്ധി അയാൾക്കുണ്ട്.

എന്റെ റേറ്റിംഗ് : 3.5/5
ഒരു വലിയ ലൂപ് ഹോൾ മാറ്റി നിർത്തിയാൽ പടം അടിപൊളി ആണ്.

You May Also Like

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…

മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ “ജെന്റിൽമാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു

“ജെന്റിൽമാൻ 2” ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു ! മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട്…

അടുത്ത വാരിശ് അഥവാ അടുത്ത അവകാശി, ധർമേന്ദ്രയുടെ രാജാ ജാനിയുടെ മോഷണം ?

ROY VT പ്രബലമായ ഒരു രാജകുടുംബത്തിലെ ഭാരിച്ച സ്വത്തുക്കളുടെ ഏക അവകാശിയെ കുട്ടിക്കാലത്ത് കാണാതാകുന്നു.വർഷങ്ങൾക്കു ശേഷം…

ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ എന്നെ ചേർത്തുപിടിച്ചത് അവരാണ്. തുറന്നുപറഞ്ഞ് ജസ്ല മാടശ്ശേരി.

ബിഗ് ബോസ് മലയാളം സീസൺ ടൂയിലൂടെയാണ് മലയാളികൾക്ക് ജസ്ല മാടശ്ശേരി പരിചിതയായത്. ഒരു ആക്ടിവിസ്റ്റ് കൂടിയാണ് ജസ്ല മാടശ്ശേരി. ഇപ്പോഴിതാ താരത്തിൻ്റെ ആരാധകരെ ഞെട്ടിക്കുന്ന വാർത്ത വെളിപ്പെടുത്തിയിരിക്കുകയാണ് താരം.