കാതൽ എന്ന സിനിമയും അതിൽ അവശേഷിക്കുന്ന എന്റെ സംശയങ്ങളും ചില നിഗമനങ്ങളും …

Lawrence Mathew

സിനിമയുടെ കഥയും സിനിമ സംസാരിക്കുന്ന lgbtqia+ പൊളിറ്റിക്സും ഒരുപാട് പേര് ചർച്ച ചെയ്ത വിഷയം തന്നെയാണ്… പക്ഷെ, എനിക്ക് തോന്നുന്നത് ഈ സിനിമയിൽ പലരും ചിന്തിക്കാത്ത ഒരു സാധ്യത ഒളിഞ്ഞു കിടപ്പുണ്ട് എന്നതാണ്…

ഓമനയും മാത്യുവും കിടപ്പറയിൽ പോലും നല്ല സന്തോഷത്തോടെ സംസാരിക്കുന്നതും, അതിനു ശേഷം ഓമന പെട്ടെന്ന് അങ്ങോട്ട് തിരിഞ്ഞു കിടക്കുന്നതും ആണ് കാണിക്കുന്നത്… (സിനിമയുടെ തുടക്കത്തിലേ ഷോട്ട് ആണ് )… അപ്പോൾ പെട്ടെന്ന് മാത്യുവിന്റെ മുഖം കാണിക്കുന്നുണ്ട്… അയാൾക്ക് ഒരു വിഷമം അല്ലെങ്കിൽ അതൃപ്തി ഉണ്ടെന്ന് നമുക്ക് മനസിലാക്കാൻ പറ്റും..

നമ്മുടെ സമൂഹം പുരോഗമനം പറയുമ്പോൾ പോലും… ഏറ്റവും അങ്ങേ അറ്റത്തെ എക്സ്ട്രീം മാത്രമാണ് എടുക്കുന്നത് എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… Heterosexual അല്ലാത്തതുകൊണ്ട്, മാത്യു ഉറപ്പായും അതിന്റെ എക്ട്രീം ഓപ്പോസിറ്റ് ആയ ഗേ തന്നെയാണ് എന്നതാണ് സിനിമയുടെ പൊളിറ്റിക്സ്… മാത്യു ഒരു bisexual ആണെങ്കിലോ? മാത്യുവിന്റെ bisexuality ഒരുപക്ഷെ മാത്യുവോ, ഓമനയോ തിരിച്ചറിഞ്ഞില്ല… അങ്ങനെ ഒരു സാധ്യത ബാക്കിയുണ്ട്…

ഓമനയുടെ പാസ്റ്റ് കൂടെ നമ്മൾ ഒന്ന് പരിശോധിക്കണം… വിവാഹത്തിന് മുന്നേ ഓമനയ്ക്ക് തീവ്രമായ ഒരു പ്രണയം ഉണ്ടായിരുന്നു… വീട്ടിൽ സമ്മതിക്കാത്തതുകൊണ്ട്, വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് ഓമന മാത്യുവിനെ കെട്ടുന്നത്… മാത്യു തന്റെ homosexual ഐഡന്റിറ്റി മാത്രം തിരിച്ചറിഞ്ഞു നിൽക്കുന്ന ഒരു സമയം ആണിത്.. അതുകൊണ്ട് തന്നെ ഒരു physical റിലേഷനിലേക്ക് മാത്യു ഒരിക്കലും മുൻകൈ എടുത്ത് തുടങ്ങില്ല… Conversation, Seducing, foreplay, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉള്ള ഒന്നാണ് physical റിലേഷൻ എന്നത്… മാത്യു എന്തായാലും ഓമനയെ അങ്ങോട്ട് seduce ചെയ്യാൻ പോകില്ല.. മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ടു നടക്കുന്ന ഓമനക്ക്, മാത്യുനെ seduce ചെയ്യാനും… ഒരു physical റിലേഷൻ initiate ചെയ്യാനും സാധിക്കില്ല… ഒരുപക്ഷെ, ഓമന മാത്യുവിനെ seduce ചെയ്തിരുന്നെങ്കിൽ, അവർ തമ്മിൽ ഒരു ആക്റ്റീവ് റിലേഷൻ ഉണ്ടായിരുന്നെങ്കിൽ, മാത്യുന്റെ ഉള്ളിലെ bisexuality പുറത്ത് വന്നേനെ… പുരുഷന് അങ്ങോട്ട് ചെല്ലാൻ കൺസന്റ് വേണം എന്ന് വാശിപിടിക്കുന്ന പെണ്ണുങ്ങൾ പോലും, ശാരീകിക ബന്ധത്തിൽ എന്തുകൊണ്ട് സ്ത്രീകൾ മുൻകൈ എടുക്കുന്നില്ല എന്നതിനെ കുറിച്ച് ഇതുവരെ എവിടെയും ഞാൻ സംസാരിച്ചു കേട്ടിട്ടില്ല…

ഓമന പോലും, ഒരു കുഞ്ഞിന് വേണ്ടി വാശി പിടിച്ചു ചോദിച്ചു വാങ്ങിച്ചതാണ് അവർ തമ്മിൽ ഉണ്ടായ ബന്ധം എന്നത് കോടതിയിൽ പോലും അവർ പറയുന്നുണ്ട്.. അപ്പോഴും, അവരും ആ ആക്ടിനു മുതിരുന്നത് സ്നേഹം കൊണ്ടല്ല, മറിച്ച്, കുഞ്ഞിനെ കിട്ടാൻ വേണ്ടി ആണ്… കെട്ടിയോന്മാർ ഇങ്ങോട്ട് വരട്ടെ എന്നൊരു ആറ്റിട്യൂട് പല സ്ത്രീകൾക്കും ഉണ്ട്… ചില സമയത്ത്, കെട്ടിയോൻമാർ ഹൈപ്പർ ആകുമ്പോൾ, വിരക്തി കാരണം ഒഴിഞ്ഞു മാറുന്ന സ്ത്രീകളും ഉണ്ട്..

ഒരു പെണ്ണ് ഫിസിക്കൽ റിലേഷൻ മുൻകൈ ചെയ്‌താൽ, അല്ലെങ്കിൽ അവൾ കുറച്ച് ഹൈപ്പർ ആയാൽ, അവൾ പോക്കുകേസ് ആണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ആവണം, ഓമന അകലം പാലിച്ചത്… ഓമന തന്നിലേക്ക് വന്നിരുന്നെങ്കിൽ, തന്നെ മനസിലാക്കി എങ്കിൽ എന്ന് മാത്യുവും ആഗ്രഹിച്ചിട്ടുണ്ടാവും… ഈ കഥ മുഴുവൻ ഓമനയുടെ പെർസ്പെക്റ്റീവിൽ മാത്രമാണ് പറഞ്ഞു പോയത് എന്നും എനിക്ക് തോന്നിയിട്ടുണ്ട്..
ഞാൻ അവളുടെ അടുത്തേക്ക് പോകുന്നില്ല.. അവൾ എന്നിലേക്കും വരുന്നില്ല… ഇങ്ങനെ രണ്ടുപേരും മുൻകൈ എടുക്കാതെ, ഇരുന്നപ്പോൾ അവരുടെ ഇടയിൽ ഉള്ള അകലം കൂടി കൂടി വന്നു…

അതുപോലെ, മാത്യുവും ഓമനയും തമ്മിൽ ഈ കാര്യം തുറന്ന് സംസാരിച്ചിട്ടില്ല എന്നതും വ്യക്തമാണ്.. മാത്യു ഗേ ആണ്.. അതുകൊണ്ട് എനിക്ക് ഡിവോഴ്സ് വേണം എന്ന് മാത്രമാണ് അവർ മാത്യുനോട് പറയുന്നത്.. പക്ഷെ, അതിന് പകരം, എന്താണ് മാത്യുന്റെ അവസ്ഥ എന്ന് മനസിലാക്കാൻ അവർ ശ്രമിക്കുന്നില്ല..
നിങ്ങൾ തങ്കനെ സ്നേഹിക്കുന്നതുപോലെ എന്നെയും സ്നേഹിച്ചൂടെ എന്ന് ഓമന ചോദിച്ചിരുന്നേൽ, ഒരുപക്ഷെ കഥയെ മാറിയേനെ… തങ്കൻ എന്നൊരാളെ ഓമന അവരുടെ ലൈഫിൽ സ്വീകരിക്കുകയും, അതോടൊപ്പം, മാത്യുവിന്റെ സ്നേഹം തന്നിലേക്ക് അടുപ്പിക്കാനും അവർ ശ്രമിച്ചില്ല… ഒരുപക്ഷെ, തന്റെ ഭർത്താവ് മറ്റൊരാളെ സ്നേഹിക്കുന്നത് (ആണായാലും പെണ്ണായാലും ) ഉൾകൊള്ളാൻ കഴിയാത്ത ഒരാൾ ആണ് ഓമന ഏങ്കിൽ, ഈ വാദം പൊളിയും…

മാത്യുനു ഓമനയുമായി നല്ല വൈകാരിക അടുപ്പം ഉണ്ട്.. എന്റെ ദൈവമേ എന്ന് കരഞ്ഞു വിളിച്ചു അവരെ കെട്ടിപിടിക്കുന്ന സീനിലും, അതുപോലെ ക്ലൈമാക്സിൽ, മറ്റൊരാൾ അവളെ പെണ്ണുകാണാൻ വരുമ്പോൾ, വിഷമത്തോടെ കരഞ്ഞോണ്ട് എഴുന്നേറ്റ് പോകുമ്പോളും, ആ സ്നേഹം വ്യക്തമാണ്.. വൈകാരികമായ ഒരു അടുപ്പത്തെ ശരീരികമായ ഒരു തലത്തിലേക്ക് എത്തിക്കാൻ രണ്ടു കൂട്ടർക്കും സാധിച്ചില്ല.. രണ്ടുകൂട്ടർക്കും കഴിഞ്ഞില്ല…

തങ്കൻ പക്കാ homosexual ആണ്.. അയാളിൽ bisexual traits കാണാൻ സാധിച്ചില്ല.. മാത്യു ഡിവോഴ്സ് ആയപ്പോളും ഓമനയൂടെ ലൈഫിൽ മറ്റൊരാൾ വന്നപ്പോഴും ഏറ്റവും സന്തോഷിക്കുന്നത് തങ്കൻ ആണ്. ഓമനയും മാത്യുവും പറഞ്ഞു നേരത്തെ ഒരു ധാരണയിൽ എത്തിയിരുന്നേൽ, അവർ തമ്മിലും നല്ലൊരു ദാമ്പത്യം ഉണ്ടായേനെ.. അതിന്റെ കൂടെ തന്നെ മാത്യുവിനും തങ്കനും അവരുടെ പ്രണയം ഊഷ്മളമാക്കാനും കഴിഞ്ഞേനെ… 20 കൊല്ലമായി മാത്യു, തങ്കൻ, ഓമന എന്നിങ്ങനെ മൂന്നുപേരും sexually വളരെ deprived ആണ്… ഇതൊക്കെ ഇവർ തന്നെ ഒന്ന് മനസ്സ് വെച്ചിരുന്നേൽ ഒഴിവാക്കാൻ പറ്റിയേനെ… അതും അല്ലെങ്കിൽ നേരത്തെ തന്നെ ഓമന ഡിവോഴ്സ് വാങ്ങി പോകുകയും ചെയ്തേനെ.

You May Also Like

ഭോജ്‌പുരി ചൂടൻ ഹിറ്റ് ഗാനം: തൂവാലയിൽ പൊതിഞ്ഞ കാജൽ രാഘ്‌വാനിയെ കണ്ട് നീരാഹുവ വിയർത്തു

അമ്രപാലി ദുബെയും കാജൽ രാഘവനിയും ദിനേശ് ലാൽ യാദവ് നിരാഹുവയും ചേർന്നത് എപ്പോഴും സൂപ്പർഹിറ്റാണ്. ‘മേരെ…

ബഹിരാകാശത്ത് പോയി ചിത്രീകരിച്ച ആദ്യ സിനിമ; ‘ദ ചലഞ്ച്’, ട്രെയിലർ പുറത്തുവിട്ട് റഷ്യ

ബഹിരാകാശത്ത് പോയി ചിത്രീകരിച്ച ആദ്യ സിനിമ; ‘ദ ചലഞ്ച്’ AnU SreedHar ബഹിരാകാശം കീഴടക്കാനുള്ള മത്സരത്തിലാണ്…

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി

രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ഈഗിൾ’ ! ‘ആടു മച്ചാ’ എന്ന ഗാനം പുറത്തിറങ്ങി…

കുടുംബത്തോടൊപ്പം കാണാവുന്ന ഒരു കൊച്ചു ചിത്രം, ഒരു പക്കാ ഒടിടി ചിത്രം

ലോറൻസ് മാത്യു  Sundari Gardens Direct OTT Release Platform : Sony Liv Review…