Lawrence Mathew

പുലിമട സിനിമ കാണാത്തവർ വായിക്കേണ്ട…spoiler ഉണ്ട്. ഈ പോസ്റ്റ്‌ ആ സിനിമയെ കുറിച്ച് അല്ല… വിൻസെന്റ് എന്ന കഥാപാത്രത്തെ കുറിച്ചാണ്…40 വയസുള്ള ഒരു സിവിൽ പോലീസ് ഓഫീസർ ആണ് വിൻസെന്റ്… അയാളുടെ അമ്മയ്ക്ക് ഭ്രാന്ത് ഉണ്ടായിരുന്നു… ചെറുപ്പം മുതൽ ഒരു ഒറ്റപെട്ട വനമേഖലയിൽ മലയുടെ മുകളിൽ ആണ് അയാൾ ജീവിച്ചു വരുന്നത്… അയാളുടെ ജീവിതത്തിൽ ഇതുവരെ ഒരു പ്രണയമോ മറ്റൊരു സ്ത്രീയുമായി ശാരീരിക ബന്ധമോ ഒന്നും നടന്നിട്ടില്ല… അഞ്ചോ ആറോ കല്യാണങ്ങൾ മുടങ്ങിയിട്ടുണ്ട്… അതൊന്നും കല്യാണ ദിവസം വരെ എത്തിയിട്ടില്ല… മിക്കതും മനസ്സമ്മതിനു മുൻപേ ആണ് തെന്നിമാറി പോയത്.

നമ്മുടെ നാട്ടിലെ ഒരുപാട് പേരുടെ പ്രതിനിധിയാണ് വിൻസെന്റ്… ഭക്ഷണവും വെള്ളവും വസ്ത്രവും വീടുമൊക്കെപോലെ മനുഷ്യന് ഏറെ അത്യാവശ്യമാണ് പ്രണയവും സൗഹൃദവും രതിയുമൊക്കെ… ഇതിൽ അയാൾക്ക് കിട്ടിയത് ഒരുപക്ഷെ സൗഹൃദം മാത്രമാണ്… ഒരു കല്യാണം മടങ്ങുമ്പോൾ ഇയാൾ എന്തിനാണ് റേപ്പ് ചെയ്യാൻ പോകുന്നത് എന്നൊരു സംശയം പലർക്കും തോന്നി.. ആ കാര്യം കൺവിൻസിങ് ആയിട്ട് എടുക്കാൻ പറ്റാതെ പോയതാണ് സിനിമയുടെ പരാജയം… ഇവനെന്താ തലയ്ക്കു ഓളമുണ്ടോ എന്ന് ഞാനും ആദ്യം വിചാരിച്ചിരുന്നു… പിന്നെയാണ്‌ അമ്മയുടെ ഭ്രാന്തിന്റെ കാര്യം ഓർമ വന്നത്…

അമ്മയുടെ വട്ട് കാരണം, പലപ്പോഴും പല പ്രണയങ്ങളും അയാൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്… അതുപോലെ, മനസ്സുകൊണ്ട് അയാൾ ഇപ്പോഴും വളരെ പഴഞ്ചൻ ആയിട്ട് ഉള്ള ഒരാളാണ്… നമ്മുടെ നാട്ടിൽ ഒരു 90% ആണുങ്ങളും അവരുടെ sexual needs പൂർത്തിയാക്കുന്നത് കല്യാണത്തിലൂടെ ആണ്… ഇന്നത്തെ തലമുറയിൽ കുറച്ചൂടെ ലിബറൽ ആണ് കാര്യങ്ങൾ… ബെസ്റ്റി ഉണ്ട്… ഗേൾ ഫ്രണ്ട് ഉണ്ട്… One നൈറ്റ്‌ സ്റ്റാൻഡ് പോലത്തെ പരിപാടികൾ ഒക്കെ ഉണ്ട്… Sex is not a promise എന്ന് വിശ്വസിക്കുന്ന ഒരുപാട് മോഡേൺ വ്യക്തികൾ ഉണ്ട്… എന്നാൽ കഴിഞ്ഞ തലമുറയിൽ ജീവിച്ച ജയകൃഷ്ണൻ (തൂവാനത്തുമ്പികൾ ), വിൻസെന്റ് എന്നിവർക്ക് ഒക്കെ കല്യാണം കൊണ്ട് മാത്രം കിട്ടുന്ന ഒന്നാണ് രതി.. അവസരങ്ങൾ ഉണ്ടായിട്ടും അവരൊരു സ്ത്രീശരീരം തേടി പോകാത്തത് അവരിൽ വേരുറച്ച ഇത്തരം ചിന്തകൾ കാരണമാണ്… അതിന്റെയൊപ്പം പേടി എന്നൊരു സംഭവം കൂടെയുണ്ട്… പുറത്ത് അറിയുമോ… ഇമേജ് പോകുമോ… നാണക്കേട് ആവുമോ… വീട്ടിലും നാട്ടിലും അറിയുമോ… പോലീസ് പിടിക്കുമോ എന്നൊക്കെയുള്ള പേടി പലർക്കും ഉണ്ട്… ചിലർക്ക് എത്തിക്സ് അല്ലെങ്കിൽ മോറാലിറ്റിയുടെ പ്രശ്നങ്ങൾ ഉണ്ട്… ജയകൃഷ്ണനും വിൻസെന്റും അവർ ആഗ്രഹിച്ച ജീവിതം കിട്ടാതെ വരുന്നതിന്റെ ഫ്രസ്‌ട്രേഷൻ തീർക്കാൻ ആണ് മറ്റൊരു പെണ്ണിനെ തേടി പോകുന്നത്…

ഇവിടെ വിൻസെന്റ് ഒരു കൂട്ടുകാരൻ വഴി ഒരു പെൺകുട്ടിയെ വിളിച്ചു സെറ്റ് ആകുന്നു… ജയകൃഷ്ണന് ഇങ്ങോട്ട് ഒരു അവസരം വീണു കിട്ടുന്നു… വിൻസെന്റിനു പറ്റിയ മണ്ടത്തരം എന്താണെന്ന് വെച്ചാൽ, കൂട്ടുകാരൻ സെറ്റ് ആക്കിയ പെണ്ണ് വരുന്നതിനു മുന്നേ തന്റെ കണ്ണിൽ അയാൾ കണ്ട പെണ്ണിനെ കീഴടക്കണം എന്നൊരു വാശി അയാളിൽ വന്നു.. അതാണ് അയാളെ ക്രൈംമിലേക്ക് നയിച്ചത്…ക്ലാര വന്നില്ല എങ്കിൽ ജയകൃഷ്ണൻ മറ്റൊരു പെണ്ണിനെ റേപ്പ് ചെയ്യാൻ പോകില്ല എന്നാര് കണ്ടു???

ചില ഡോക്ടർമാരോടും മനഃശാസ്ത്രം പഠിച്ച… പഠിക്കുന്ന ആളുകളോടുമൊക്കെ ഞാൻ ഈ വിഷയം സംസാരിച്ചു… അവരിൽ നിന്നും ഞാൻ മനസ്സിലാക്കി എടുത്ത കാര്യങ്ങൾ കൂടെ ചുവടെ ചേർക്കുന്നു. മനുഷ്യന്റെ ഏറ്റവും ബേസിക് സ്വഭാവം എന്നത് pleasure seeking ആണ്.. അതാണ് സുഖിക്കുക… സുഖം തേടിപിടിക്കുക എന്നൊക്കെ… ഓരോ പ്രായത്തിലും അവന്റെ സുഖംതേടൽ വ്യത്യസ്തമാണ്… ആദ്യമൊക്കെ അമ്മയുടെ പാൽ കുടിക്കുന്നതും, കിടക്കപ്പായിൽ മൂത്രം ഒഴിക്കുന്നതും, മലം വിസ്സർജിക്കുന്നതും, കരയയുന്നതുമൊക്കെയാണ് അവന്റെ വിനോദങ്ങൾ… അതിനു ശേഷം കുറച്ച് വളരുമ്പോൾ ഭക്ഷണം കഴിക്കുക എന്നതാണ് അവന്റെ വിനോദം.. കണ്ണിൽ കാണുന്നത് എല്ലാം എടുത്ത് കഴിക്കുക… പിന്നെ തല്ലു കൂടുക.. വാശിപിടിക്കുക ഇതൊക്കെ അവന്റെ വിനോദങ്ങൾ ആണ്.. കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് എത്തുമ്പോൾ അവന്റെ ശരീരം മാത്രമല്ല, മനസ്സും, ബുദ്ധിയും ഒക്കെ വളരുന്നുണ്ട്…

സ്വാഭാവികമായും ഹോർമോൺ പ്രവർത്തനങ്ങൾ കാരണം physical pleasures വേണം എന്നൊരു തോന്നൽ അവനിൽ ഉണ്ടാവും… സ്വഭാവികമായി നടക്കുന്ന ഒരു പ്രക്രിയ ആണിത്… ഏതാണ്ട് 14 വയസ്സുമുതൽ ഇത് ഉണ്ടാവുന്നുണ്ട്… പണ്ടത്തെ കാലത്ത് ശൈശവ വിവാഹങ്ങൾ ഉണ്ടായിരുന്നപ്പോൾ ഏതാണ്ട് puberty എത്തുമ്പോൾ തന്നെ അവന്റെ physical needs വിവാഹത്തിലൂടെ പൂർത്തിയാക്കപ്പെട്ടിരുന്നു…
എന്നാൽ പിന്നീട് സമൂഹം വളരുകയും, വിദ്യാഭ്യാസം എന്നത് priority ആവുകയും ചെയ്തപ്പോൾ വിവാഹ പ്രായം മുന്നോട്ട് വന്നു… ഇപ്പോൾ നിയമപരമായി 21 ആണെങ്കിലും… പല വിവാഹങ്ങളും നടക്കുന്നത് 30തിനോട് അടുത്ത് എത്തുമ്പോൾ ആണ്… ഭാവിയിൽ അത് ഇനിയും ഉയരും.

മനുഷ്യന്റെ ഏറ്റവും തീവ്രമായ 4 ലഹരികൾ എന്നുള്ളത് മദ്യം , പുകയില, മയക്കുമരുന്ന്, രതി എന്നിവയാണ്… അതിൽ തന്നെ ഏറ്റവും മൂർച്ഛ കൂടിയത് രതിക്ക് തന്നെയാണ്… അത് കിട്ടാതെ വരുമ്പോൾ ആണ്.. അവൻ മറ്റു ലഹരികളിലേക്ക് പോകുന്നത്… ഇവിടെ രതിക്ക് പ്രണയം എന്നുകൂടി അർത്ഥമുണ്ട്… ഒരാൾ ആദ്യമായി മദ്യം കുടിക്കുന്നതും പുക വലിക്കുന്നതും പോൺ കാണുന്നതുമൊക്കെ ഏതാണ്ട് ഒരേ പ്രായത്തിൽ ആണെന്നുള്ളത് ഈ വാദത്തെ കൂടുതൽ തീർച്ചപ്പെടുത്തുന്നു…Man is just compensating for his inaccessible sex with other accessible intoxicants like alcohol, smoking etc.

പക്ഷെ, ഇവിടെ ഒരു കുഴപ്പം ഉണ്ട്..അതായത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് പോലെയുള്ള കാര്യങ്ങൾ നേരിട്ട് nervous സിസ്റ്റത്തെ ബാധിക്കുന്നതാണ് … Urge for physical intimacy is also a nervous impulse… മദ്യപിക്കുമ്പോൾ അല്ലെങ്കിൽ ലഹരി ഉപയോഗിക്കുമ്പോൾ അവരുടെ ത്വര കൂടുകയും അവരെ അത് ഒരു ക്രൈംമിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും. അതുകൊണ്ടാണ് പലപ്പോഴും, റേപ്പ് കേസുകളിൽ… (അഡൾട്ട് ആണെങ്കിലും ചൈൽഡ് ആണെങ്കിലും ), പ്രതികൾ ഏതെങ്കിലും ഒരു ലഹരിയുടെ ഉന്മാദത്തിൽ ആയിരിക്കും.

STD s പോലെയുള്ള രോഗങ്ങൾ വരാതെയുള്ള precaution ഉണ്ടെങ്കിൽ, മറ്റെല്ലാ ലഹരിയേക്കാൾ safe ആയിട്ടുള്ളത് physical റിലേഷൻ തന്നെയാണ്… മദ്യവും മയക്കുമരുന്നുമൊക്കെ ഇല്ലാതാകുന്നതിനോടൊപ്പം തന്നെ physical intimacy ക്ക് വേണ്ടിയുള്ള ലഭ്യത കൂട്ടണം… ഇനി ഇപ്പോൾ വിവാഹ പ്രായം കുറയ്ക്കുക എന്നത് നടക്കാത്ത കാര്യമാണ്… അതുകൊണ്ട് കൃത്യമായ സിസ്റ്റം ഇവിടെ വേണം.ഇനി വരുന്ന തലമുറക്ക് ഇതൊരു സീരിയസ് ഇഷ്യൂ ആയിരിക്കില്ല… കാരണം അവരുടെ മുന്നിൽ opportunities ഒരുപാട് ഉണ്ട്… Thanks to psuedo liberal and psuedo modern policies and thoughts.വിൻസെന്റ് എന്ന ആൾ എന്തുകൊണ്ട് അതുപോലെയൊരു ക്രൈം ചെയ്യാൻ മുതിരുന്നു എന്നുള്ളതിന്റെ ഒരു എക്സ്പ്ലനേഷൻ ആണിത്… But still Pulimada as a movie is way below average for me.

You May Also Like

കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികൾ

പി ആർ ഓ: പ്രതീഷ് ശേഖർ ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ്…

മെയ് 23 ന് ഒരു പ്രത്യേക സുഗന്ധമുണ്ട്

അനിൽസെയിൻ മെയ് മാസം പിറന്നാളുകളുടെ പെരുമഴക്കാലം .എന്റെ കുടുംബത്തിലെ അഞ്ചുപേരിൽ നാലുപേരുടെ പിറന്നാളും ഈ മെയ്…

ചെങ്കുത്തായ പാറക്കെട്ടിൽ ഡ്യൂപ്പില്ലാതെ മിന്നൽ മുരളി

ചെങ്കുത്തായ പാറക്കെട്ടിൽ ‘മിന്നൽ മുരളി’യെ പോലെ അതിസാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോ വൈറലാകുകയാണ്. അല്ലെങ്കിൽ തന്നെ…

അരുൾനിധി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ഡിമോണ്ടെ കോളനി 2 ട്രെയിലർ

അരുൾനിതി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രം Demonte Colony 2 ട്രെയിലർ റിലീസ് ചെയ്തു.…