Lawrence Mathew

സ്ഥിരം മോട്ടിവേഷൻ പടമാണ്.. അതിൽ തന്നെ ഒരുപാട് പുതുമകൾ കൊണ്ടുവരാൻ മനു സി കുമാറിന് സാധിച്ചു.കല്യാണി പ്രിയദർശൻ ഞെട്ടിച്ചു.. പടത്തിലേക്ക് വന്നാൽ (spoileralert ഉണ്ട് കേട്ടോ )

ഫാത്തിമ എന്ന ചെലപച്ചി പതുവിന്റെ ജീവിതമാണ് ശേഷം മൈക്കിൽ ഫാത്തിമ. ചെറുപ്പം മുതലേ കലപില വർത്താനം പറഞ്ഞോണ്ട് നടന്ന അവൾ ഫുട്ബോൾ കമന്ററിയിലേക്ക് യാദൃശ്ചികമായി എത്തുന്നു… അവിടുന്നു ISL (പടത്തിൽ IFL എന്നാണ് ) കമന്റെയ്റ്റർ ആകാൻ ഉള്ള അവളുടെ യാത്രയാണ് സിനിമ.

സാധാരണ മോട്ടിവേഷൻ പടങ്ങളിലെപോലെ അവൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നു.പെണ്ണായതുകൊണ്ട്, ഇഷ്യൂസ് കുറച്ചുകൂടി കൂടുതൽ ആണ്.. പലർക്കും വഴങ്ങി കൊടുക്കണം എന്നുവരെ അവളോട് പറയുന്നുണ്ട്.
അതിലൊന്നും വീഴാതെ പാത്തു പൊരുതുന്നു. ഈ സിനിമയിലെ പോസിറ്റീവ് എന്നാൽ, പാത്തുവിന്റെ വൺ വുമൺ ഷോ അല്ല സിനിമ. പാത്തുവിന്റെ ലക്ഷ്യത്തിലേക്ക് അവളെ എത്തിക്കാൻ അവളുടെ സുഹൃത്തുക്കൾ അവളെക്കാൾ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്…

സ്ഥിരം ലവ് ട്രാക്കിലേക്ക് പടം പോകുവോ എന്ന് തോന്നിപോയെങ്കിലും, അവിടെയും സംവിധായകൻ കൈയടക്കത്തോടെ ആ ഭാഗം ചെയ്തു..ഒരുപാട് പെൺകുട്ടികൾക്ക് ഇൻസ്പിരേഷൻ കിട്ടും ഈ സിനിമ വഴി… അതുപോലെ ഈ പടത്തിൽ നമ്മുടെ റോബെർട്ടോ കാർലോസ് അടിച്ച ബനാന കിക്കിന്റെ സയന്റിഫിക് എക്സ്പ്ലനേഷൻ പറയുന്ന സീനിൽ കട്ട രോമാഞ്ചം വരും. സത്യത്തിൽ ഒരു നായകൻ ഇല്ലാതെ ഒറ്റയ്ക്ക് ഒരു പടം ചുമക്കാൻ മാത്രം കല്യാണി എന്ന പെർഫോമർ വളർന്നു. ആകെ ബോർ ആയി തോന്നിയത് പാത്തുവിന്റെ കുട്ടികാലം ആണ്. അത് കുറച്ച് വലിച്ചു നീട്ടുന്നുണ്ട്. പാത്തുവിന്റെ കുട്ടികാലം കുറച്ചു അരോചകമായി പോയി. ഒരുപക്ഷെ ഈ ചെലപച്ചി പാത്തു എന്ന ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടാക്കാൻ വേണ്ടിയാവും അത്രയും ആഴത്തിൽ കുട്ടിക്കാലം സിനിമയിൽ കാണിച്ചത്.

പിന്നെ പാത്തുവിന്റെ വീട്ടുകാർ റിയലിസ്റ്റിക് ആയിട്ട് തോന്നി. മുഴുവൻ സമയം അവളെ എതിർത്തോ അല്ലെങ്കിൽ മുഴുവൻ സമയം അവളെ സപ്പോർട്ട് ചെയ്തൊ അല്ല അവർ നില്കുന്നത്.. സാധാരണ മനുഷ്യരെപോലെ, അവളെ ചില കാര്യങ്ങളിൽ സപ്പോർട്ട് ചെയ്യുകയും ചില കാര്യങ്ങളിൽ സപ്പോർട്ട് ചെയ്യാതെയും ഇരിക്കുന്നുണ്ട്… പാത്തുവിന്റെ ലക്ഷ്യത്തിലേക്ക് അവൾ എത്തുന്നത് ഒരു യാദൃശ്ചികത കൊണ്ടാണ്.. അതും റിയലിസ്റ്റിക് ആയി തോന്നി… കാരണം, അവളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി അവൾ ചെയ്തിട്ട് ഒന്നും നടക്കാതെ വരുമ്പോൾ, അവൾക്കായി വിധി തന്നെ ഒരു പെനാൽറ്റി അടിക്കുന്നു.

ഈ പടം എനിക്ക് പെട്ടെന്ന് ഇമോഷണലി കണക്ട് ആയി.. മലയാളം ചാനലുകളിൽ ക്രിക്കറ്റിന്റെ കമന്റ്റി പറയാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതിനു വേണ്ടി കുറച്ചു ശ്രമിച്ചു. പക്ഷെ പാത്തുവിനെപോലെ അതൊരു ഭ്രാന്തായി കൊണ്ടു നടക്കാഞ്ഞതുകൊണ്ട് എന്റെ ലക്ഷ്യത്തിലേക്ക് എനിക്ക് എത്താൻ സാധിച്ചില്ല. പക്ഷെ, ഈ സിനിമ കണ്ടപ്പോൾ, വീണ്ടും അതിനുവേണ്ടി ഒന്ന് ശ്രമിച്ചാലോ എന്ന് തോന്നിപോയി. ഞാൻ ശ്രമിക്കും.. ശേഷം മൈക്കിൽ ‘ലോറൻസ് മാത്യു’ എന്ന് പറയുന്ന ഒരു കാലം വരും.
മൈ റേറ്റിംഗ് : 3.5/5

You May Also Like

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ…

പ്രഭാസ് സംവിധായകനെ ഒന്ന് ഉപദേശിച്ചു വിട്ടു ! വൈറലാകുന്ന ട്രോൾ വീഡിയോ

പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ആദി പുരുഷിൻറെ ടീസർ പരിഹാസങ്ങളും ട്രോളുകളും ആണ് ക്ഷണിച്ചു…

തനിക്ക് വില്ലനെ വേണ്ടെന്ന് പറഞ്ഞ് വമ്പൻ സിനിമ ഓഫർ നിരസിച്ച് വിജയ് സേതുപതി, അവസരം തേടിയെത്തിയത് ശിവ രാജ്കുമാറിനെ

തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച വിജയ് സേതുപതി പിന്നീട് വില്ലനായി. വില്ലനായി ബോളിവുഡിലും പ്രശസ്തനായി.…

എന്താണ് ഈ ‘കൂടുകാച്ചി ബിരിയാണി’ ?

എന്താണ് ഈ “കൂടുകാച്ചി ബിരിയാണി” ? അറിവ് തേടുന്ന പാവം പ്രവാസി കുറച്ച് നാൾ മുമ്പ്…