Lawrence Mathew

ഈ അടുത്ത് ഇറങ്ങിയ ഒരുപാട് സിനിമകളിൽ ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ പഠിപ്പിക്കുന്നുണ്ട്… സൂപ്പർസ്റ്റാർ പടങ്ങളിലും അതുപോലെ ചൈൽഡ് അബ്യുസ് പോലെയുള്ള വിഷയങ്ങൾ മെയിൻ തീം ആയിട്ട് വരുന്ന സിനിമകളിലും ഈ സീൻ ഉണ്ട്.. കഴിഞ്ഞ ദിവസം കണ്ട ബാലയ്യ പടമായ ഭഗവന്ത് കേസരി എന്ന പടത്തിലും സമാനമായ സീൻ ഉണ്ട്. ഈ സിനിമയിൽ സുന്ദരിക്ക് അമ്മ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്..ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌. എന്നിട്ടും സുന്ദരിയെ കടത്തികൊണ്ട് പോകുന്നുണ്ട് അബ്യുസ് ചെയ്യുന്നുണ്ട്. ഗുഡ് ടച്ച്‌ അല്ലെങ്കിൽ ബാഡ് ടച്ച്‌ എന്നതിൽ മാത്രം ഒതുങ്ങുന്നതാണോ ഈ വിഷയം എന്ന് നമ്മൾ ചിന്തിക്കണം?

ചുറ്റും ആളുകൾ ഉള്ളപ്പോൾ, അലറി രക്ഷപെടാൻ മാത്രമെ ഈ ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ കൊണ്ടു സാധിക്കൂ… നമ്മൾ ഒറ്റക്ക് ഉള്ളപ്പോൾ ഈ ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ എന്നതുകൊണ്ട് വലിയ പ്രയോജനം ഉണ്ടോ? അതിപ്പോ നമ്മൾ വീട്ടിൽ ആണേലും… അല്ലെങ്കിൽ നമ്മളെ മറ്റൊരാൾ തട്ടിക്കൊണ്ടു പോകുമ്പോൾ ആണേലും… ഇത് ബാഡ് ടച്ച്‌ ആണെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ? അതുപോലെ നമ്മളെ മയക്കിയൊ പ്രലോഭിപ്പിച്ചോ ഒക്കെ കൊണ്ടുപോകുമ്പോൾ പോലും ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ കൊണ്ട് എന്താണ് പ്രസക്തി?

നാലാളു കൂടുന്ന സ്ഥലത്ത് ഏതേലും ഒരുത്തൻ നമ്മളോട് മോശമായി എന്തേലും ചെയ്‌താൽ… അന്നേരം മാത്രം ഇതുകൊണ്ട് പ്രയോജനം ഉണ്ട്.. അതുപോലെ, ഇത്തരം ഒരു ക്രൈം നടന്നു കഴിഞ്ഞിട്ട് പോലീസ് ചോദിക്കുമ്പോൾ, അല്ലെങ്കിൽ വീട്ടിൽ അമ്മയോ അച്ഛനോ ചോദിക്കുമ്പോൾ, അല്ലെങ്കിൽ സ്കൂളിൽ ടീച്ചർ ചോദിക്കുമ്പോൾ, ഇങ്ങനെ ഒരു സംഭവം നടന്നു എന്ന് അവരോട് പറയാൻ പറ്റും… അതല്ലാതെ, ഈ പീഡോഫീലിയ കേസുകൾ ഇല്ലാതാക്കാൻ ഈ ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ എന്നതുകൊണ്ട് കഴിയുമോ? നമ്മുടെ സമൂഹം ഇത്തരം വിഷയങ്ങൾ ഒരുപാട് പുറകിൽ ആണ് ഇപ്പോഴും.

എന്തേലും ട്രാക്കിങ് ഡിവൈസ് കുട്ടികളുടെ കൈയിൽ ഉണ്ടാവണം.. അവരെ കണ്ടുപിടിക്കാൻ.. അതുപോലെ വീട്ടിൽ ആണേൽ ക്യാമറ നിർബന്ധമായും വേണം… പുറത്തുപോകുമ്പോൾ, അവർ ഒറ്റക്ക് ആണ് പോകുന്നതെങ്കിൽ, അവരുടെ ഡ്രെസ്സിൽ സ്പൈ ക്യാമറ പോലെയുള്ള കാര്യങ്ങൾ ഫിറ്റ്‌ ചെയ്ത് ഇരിക്കണം…രക്ഷിതാക്കളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരുന്ന രീതിയിൽ സെറ്റ് ചെയ്ത് വെക്കണം. സ്കൂളിൽ പോകാൻ തുടങ്ങുന്ന 3 വയസ്സ് (പ്ലെയ്സ്കൂൾ ) മുതൽ ഒരു 10 ആം ക്ലാസ്സ്‌ വരെ ഇത് തുടരണം. അതുപോലെ, ഒരു 10 വയസ്സിനോട് അടുപ്പിച്ചു പ്രായം ആവുമ്പോൾ മാർഷൽ ആർട്സ് പഠിപ്പിക്കണം.. അതിനു മുന്നേ തന്നെ ബേസിക് സെല്ഫ് ഡിഫൻസ് പഠിപ്പിക്കണം.

എപ്പോളും അച്ഛനോ അമ്മയ്‌ക്കൊ കുട്ടിയുടെ കൂടെ മുഴുവൻ സമയം ഇരിക്കാൻ പറ്റണം എന്നില്ല. എന്നാലും കഴിവതും കുട്ടികളെ നിരീക്ഷിക്കാൻ ശ്രമിക്കണം… എനിക്ക് നേരെയും ഇത്തരം അബ്യുസ് രണ്ടുമൂന്നു വട്ടം അറ്റംപ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്… So I know what these children are going through.

You May Also Like

സിമ്രാനെയും ജ്യോതികയെയും കുറിച്ച് വിജയ് അന്ന് മോശമായി സംസാരിച്ചോ?- വിവാദത്തിന് വഴിവെച്ചത് ഷാനിന്റെ അഭിമുഖം

നടൻ ഷാം അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ സംസാരിച്ചിരുന്നു നടൻ വിജയുടെ…

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു, മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് മികച്ച നടി, സംവിധായകന്‍ മഹേഷ് നാരായണന്‍, മികച്ച ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു.. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ്…

“പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റി വെച്ച് തീയേറ്ററിൽ എത്തുന്നവർക്ക് പുതിയ ഒരു ദൃശ്യാനുഭവം ആയിരിക്കും വാലിബൻ”

ബിജെപി നേതാവ് Sandeep Vaachaspathi സോഷ്യൽ മീഡിയയിൽ പങ്കുവച്ച റിവ്യൂ സിനിമ എന്നാൽ കുറേ മെലോഡ്രാമകളും…

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ?

ആരാണ് സെലിബ്രിറ്റി ഡ്രൈവർമാർ ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി(fb) ഓട്ടം കിട്ടുന്നതുകൊണ്ടു ജീവിതം…