പോലീസ് സ്റ്റേഷനിൽ ഇനി മുതൽ വക്കീലിന്റെ സേവനവും

41

പോലീസ് സ്റ്റേഷനിൽ ഇനി മുതൽ വക്കീലിന്റെ സേവനവും… !!
വിപ്ലവകരമായ തീരുമാനങ്ങളുമായി കേരള ലീഗൽ സർവ്വീസ് അതോറിറ്റി.. !!

വർദ്ധിച്ചു വരുന്ന പോലീസ് അതിക്രമ പരാതികളും നിയമ പരിജ്ഞാനം ഇല്ലാത്തവർ പോലീസ് സ്റ്റേഷനുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് ഇനി പോലീസ് സ്റ്റേഷനുകളിലും വക്കീലന്മാരുടെ സാന്നിദ്ധ്യവും സേവനവും ലഭ്യമാകും. വിപ്ലവകരമായ ഈ നടപടിയിലൂടെ ഇനി പോലീസ് സ്റ്റേഷനിലേക്ക് കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും ചോദ്യം ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ വിളിപ്പിക്കുന്നുവെങ്കിൽ നിയമ പരിജ്ഞാനമുള്ള വക്കീലിന്റെ സേവനം ലഭ്യമാകുകയും അതുവഴി സാധാരണക്കാർക്ക് ഭയമില്ലാതെ ഇനി പോലീസ് സ്റ്റേഷനുകളിലേക്ക് കയറി ചെല്ലാനും സാധിക്കും. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ പാനലിൽ ഉള്ള അഭിഭാഷകരാണ് ഇതിനായി നിയോഗിക്കപ്പെടുന്നത്. സുപ്രീം കോടതി യുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു സേവനം നൽകുന്നത്.

പോലീസ് സ്റ്റേഷനിൽ അഭിഭാഷന്റെ ചുമതലകൾ 👇👇👇

ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകൻ വിലയിരുത്തും.
👉 ഒരാളുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യം ചെയ്യലിനായി വ്യക്തിയെ വിളിച്ച കാര്യവും വക്കീൽ വിശദീകരിച്ചു നൽകും.
👉 ആ വ്യക്തിക്കുവേണ്ട എല്ലാ നിയമോപദേശവും സഹായവും അദ്ദേഹം നൽകും.
👉 എന്നാൽ പോലീസ് ഓഫീസർ ആ വ്യക്തിയെ നിയമ പരമായി ചോദ്യം ചെയ്യുന്നതിൽ അഭിഭാഷകൻ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല.
👉 അനാവശ്യമായും യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായാൽ അഭിഭാഷകൻ ഇടപെടുകയും പോലീസിനെ ഉചിതമായി നിയമ വശങ്ങൾ വിശദീകരിച്ച് ഉപദേശം നൽകണം.
👉 ഇക്കാര്യത്തിൽ, കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹം നിയമത്തിന്റെ പൊസിഷൻ പോലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെ വിശദീകരിക്കും.
👉 സംശയിക്കപ്പെടുന്നയാൾ വിദേശിയാണെങ്കിൽ, ഹൈക്കമ്മീഷനെയോ എമ്പസിയേയോ കോൺസുലേറ്റിനെയോ അറിയിക്കാൻ ഡ്യൂട്ടിയിലുള്ള അഭിഭാഷകൻ പോലീസിനെ നിർദേശിക്കും.
👉 കേസിൽ സംശയിക്കപ്പെടുന്നയാൾക്ക് ഭാഷ മനസ്സിലാകുന്നില്ലെങ്കിൽ, ഒരു പരിഭാഷകനെ അഭിഭാഷകൻ ഏർപ്പെടുത്തും. ഇതിന്റെ ചെലവുകൾ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി വഹിക്കും.
👉 ചോദ്യം ചെയ്യലിനായി സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്കോ അവരുടെ താമസ സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്തേക്കോ വിളിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ഉറപ്പാക്കും.
👉 ഒരു കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിൽ, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം നൽകിയിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അഭിഭാഷകൻ ആവശ്യമായ നടപടികൾ കൈക്കൊള്ളും.
👉 ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടയാൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യം നേടുന്നതിന് ആവശ്യമായ നടപടികൾ അദ്ദേഹം സ്വീകരിക്കും.
👉 അറസ്റ്റു ചെയ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അതിനു വേണ്ടിയുള്ള നടപടികൾ അഭിഭാഷകൻ കൈക്കൊള്ളും.
👉 അതാത് ദിവസത്തെ പ്രവർത്തങ്ങൾ അന്ന് തന്നെ ഡസ്‌ട്രിക്‌ട് ജഡ്ജ് ചെയർമാൻ ആയിട്ടുള്ള ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മുമ്പാകെ അഭിഭാഷകൻ ബോധിപ്പിക്കണം..!!!