ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു റായി ലക്ഷ്മി. . സിലിക്കൺ ഫൂട്ട്വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ (2009), ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
അണ്ണൻതമ്പി, ചട്ടമ്പിനാട് , രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ലക്ഷ്മി മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. ഇപ്പോൾ താരം തുറന്നു പറയുന്നത് സിനിമയിലെ കാസ്റ്റിങ് കാൾ ദുരനുഭവങ്ങൾ കുറിച്ചാണ്.തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റായ് ലക്ഷ്മി പറഞ്ഞു താരത്തിന്റെ വാക്കുകൾ ഇങ്ങനെ
“എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്ച്ഛയുടെ സമയത്തെ പോലെ ശബ്ദമുണ്ടാക്കാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റി മേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്.അന്ന് അവള് കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവള് ഉപേക്ഷിച്ചു . ഇനി ഒരിക്കലും ബോളിവുഡില്‍ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവള് തീര്‍ച്ചയാക്കി- റായ് പറഞ്ഞു. പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്ര ങ്ങള് ഊ രിക്കളഞ്ഞ് അ ടിവ സ്ത്രങ്ങളില്‍ നില്ക്കാന് നിര്‍ബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്.”
“അവരുടെ മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ അതിക്രമം. സ്റ്റുഡിയോകളില്‍ ബി ക്കിനി മാത്രം ധരിച്ച് കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്. ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാമ്പ് വാക്ക് വരെ നടത്താന്‍ അവര്‍ നിര്ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡില്‍.ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് പലരെയും കാണേണ്ടിവരും. സംവിധായകന് അറിയാത്ത ആളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകന് അറിയണമെന്നില്ല” – റായി ലക്ഷ്മി പറഞ്ഞു.