കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ കഥയാണ് ലയനം.നടിമാരുടെ മേനിപ്രദർശനം മാത്രം ഉദ്ദേശിച്ചു ആക്കാലത്തു വന്നുകൊണ്ടിരുന്ന സോഫ്റ്റ്കോർ പടങ്ങളെക്കാൾ വളരെ വ്യത്യസ്തമായ രീതിയിലാണ് ലയനം ഒരുക്കിയത്. ചിത്രത്തിന് അത്യാവശ്യം കഥയുണ്ടെന്ന് സാരം.സംവിധായകൻ തിരക്കഥയെഴുതിയപ്പോൾ പുതിയങ്കം മുരളി സംഭാഷണം കൈകാര്യം ചെയ്തു.മെല്ലി ദയാളൻ ക്യാമറയും ജെറി അമൽദേവ് സംഗീതവും ജി മുരളി എഡിറ്റിംഗും നിർവഹിച്ചു.1989 ക്രിസ്മസ് സീസണിൽ മൃഗയ,കലാൾപട, നാഗപഞ്ചമി, ന്യൂസ് എന്നീ ചിത്രങ്ങൾക്കൊപ്പം ലയനം റിലീസാവുകയും തിയേറ്ററിൽ വമ്പൻ വിജയം നേടുകയും ചെയ്തു . ഇത് പിന്നീട് പല ഭാഷയിലും ഡബ് ചെയ്തു. 2014ൽ തമിഴിൽ വീണ്ടും dts, qube സിസ്റ്റത്തിൽ ഇറക്കിയപ്പോൾ പടം 120 ദിവസം ഓടിയിരുന്നു.
തുളസീദാസ് സംവിധാനം ചെയ്ത മസാല പടം ആയ ലയനത്തിൽ സിൽക്ക് സ്മിതയും അഭിലാഷയുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത് അക്കാലത്ത് മലയാള സിനിമകളിൽ ബിഗ്രേഡ് സിനിമയ്ക്കായിരുന്നു മറ്റു സിനിമകളെകാളും ഡിമാൻഡ് . ശേഷം മൊഴിമാറ്റി മറ്റു ഭാഷകളിൽ റിലീസ് ആയി സൂപ്പർ ഹിറ്റായ സിനിമയായിരുന്നു ലയനം.മലയാള സിനിമയിൽ മുൻ ധാരയിൽ നിൽക്കുന്ന മൂന്ന് നടിമാർ , കല്പന ഉർവശി കലാരഞ്ജിനി എന്നിവരുടെ ഒരേയൊരു സഹോദരൻ ആയിരുന്നു ഈ സിനിമയിൽ നായകനായി എത്തിയത് സിൽക്ക് സ്മിത നായികയായ ബിഗ്രേഡ് ചിത്രത്തിൽ നായകനായി അഭിനയിച്ചത് ഇവരുടെ സഹോദരനായ നന്ദു ആയിരുന്നു.നന്ദുവിനെ മലയാളികള്ക്ക് ഏറെ സുപരിചിതമായിരുന്നു ഇവരുടെ കുടുംബത്തിൽ നിന്നും ഒരു അഭിനേതാവ് കൂടി മലയാളസിനിമയിൽ സാന്നിധ്യം തെളിയിച്ചെങ്കിലും അകാലത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു നന്ദു.
വീട്ടിലെ ഏറ്റവും ഇളയ മകൻ ആയതുകൊണ്ട് കൂടുതൽ വാത്സല്യം നന്ദുവിനോട് ആയിരുന്നു അവനു എന്തും തുറന്നു പറയാൻ സാധിക്കുമായിരുന്നു ജീവിതം അവസാനിപ്പിക്കാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇപ്പോഴും താങ്ങൾക്കറിയില്ല എന്നാണ് സഹോദരിയായ ഉർവശി പറയുന്നത് .പക്ഷേ അക്കാലത്തിൽ വാർത്തകളിൽ നിറഞ്ഞിരുന്നത് പതിനേഴാം വയസ്സിൽ ജീവിതം അവസാനിപ്പിക്കാൻ നന്ദുവിനെ പ്രേരിപ്പിച്ചത് പ്രണയ നൈരാശ്യമായിരുന്നു എന്നാണ് സിനിമാലോകത്ത് ഉള്ളവരും ആരാധകരും ഒരുപോലെ വേദനയുടെ കേട്ട് ഒരു കാര്യമായിരുന്നു നന്ദുവിനെ മരണവാർത്ത.ഇന്നും നന്ദുവിനെ പറ്റി പറയുമ്പോൾ ഉർവ്വശിയുടെ വാക്കുകൾ ഇടറാറുണ്ട് മലയാള സിനിമയിൽ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു .