ലിയാണ്ടര്‍ പേസ് എന്നാല്‍ ഇന്ത്യക്ക് വെറുമൊരു കായികതാരമല്ല

0
156

അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഒരു ഒളിംപിക്ക് മെഡലിന് വേണ്ടി അത്രയേറെ കാത്ത നാളുകള്‍…ബാഴ്സിലോണയിലൊന്നും നേടാതെ തിരിച്ച് വന്ന നാള്‍ മുതലുളള കാത്തിരിപ്പിന് നാല് വര്‍ക്ഷത്തെ പഴക്കമുണ്ടായാരുന്നു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി അവശേഷിച്ച കാലം. അന്നയാള്‍ , നിമിഷങള്‍ യുഗങ്ങളായി മാറിയ ബ്രസീലിയന്‍ താരവുമായുളള ലൂസേഴ്സ് ഫൈനല്‍…ഒടുവില്‍ അയാള്‍…ലിയാണ്ടര്‍ പേസ്….90 കോടി ജനങ്ങള്‍ക്കായി ആ ഓട്ടു മെഡല്‍ നേടിയ നിമിക്ഷം …ഒരു കാലഘട്ടത്തിന്‍െറ സ്വപ്നം പൂവണിഞ്ഞ നിമിഷം …..അന്ന് ആ ഒാട്ടു മെഡലിന് നൂറ് സ്വര്‍ണത്തിന്‍െറ തിളക്കമുണ്ടായിരുന്നു…

May be an image of 1 personലിയാണ്ടര്‍ പേസ് എന്നാല്‍ ഇന്ത്യക്ക് വെറുമൊരു കായികതാരമല്ല….ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യത്തിന് അഭിമാനിക്കാന്‍ ലഭിച്ച അപൂര്‍വ്വം കായികനിമിഷങ്ങള്‍ സമ്മാനിച്ചവരില്‍ ദേവേന്ദ്രനാണയാള്‍…. ഇന്ത്യന്‍ കായികതയുടെ ഏറ്റവും ശുഷ്ക്കമായൊരു പതിറ്റാണ്ടില്‍ ലിയാണ്ടര്‍ ഒരു ഒളിംപിക്സ് മെഡല്‍ കൊണ്ട് മാത്രമല്ല നമ്മുടെ അഭിമാനമുയര്‍ത്തിയത്….1999 ലെ ATP ടൂറില്‍ സാഷാല്‍ പീറ്റ് സാമ്പ്രാസിനെ അയാള്‍ കീഴടക്കിയപ്പോള്‍ ഒരു ജനതയാകെ അഭിമാനം കൊണ്ടു….1990 കളുടെ തുടക്കത്തില്‍ ഇന്ത്യ ഡേവിസ് കപ്പില്‍ സ്വിറ്റ്സര്‍ലണ്ടിനേയും ഫ്രാന്‍സിനേയും തോല്‍പ്പിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ലിയാണ്ടര്‍ പേസായിരുന്നു…

1993ല്‍ ലോക ടെന്നീസിലെ അതിശക്തരായ ഫ്രഞ്ച് ടീമിനെ ഡേവിസ് കപ്പില്‍ ഇന്ത്യ ഫ്രാന്‍സിലെ കളി മണ്ണില്‍ തോല്‍പ്പിക്കുന്നത്…. ”Miracle of Frejus’ എന്നാണതറിയപെടുന്നത്…. അന്നത്തെ മൂന്ന് വിജയങ്ങളിലും ലിയാണ്ടര്‍ പേസുണ്ടായിരുന്നു…. ടെന്നീസില്‍ ആദ്യ പത്ത് റാങ്കിങ്ങില്‍ ഉള്‍പെട്ട ഹെന്‍റി ലെക്കോന്തിനേയും , ആന്ദ്രേ ബോട്ട്സ്ചിനേയും സിംഗിള്‍സില്‍ തോല്‍പ്പിച്ച പേസ് , ജയിച്ച ഡബിള്‍സ് ടീമിലും അംഗമായിരുന്നു…. ഇതിനിടയില്‍ ഏഷ്യന്‍ ഗെയിംസില്‍ ഗൗരവ് നട്ടേക്കര്‍ക്കൊപ്പം ഡബിള്‍സില്‍ ലിയാണ്ടര്‍ സ്വര്‍ണം നേടി…
1995 ഡേവിസ് കപ്പ് ….. ലോക ഏഴാം നമ്പര്‍ ഗോരാന്‍ ഇവാന്‍സെവിച്ച് ഉള്‍പെട്ട ക്രൊയേഷ്യ ടീം…. ആദ്യ സിംഗിള്‍സും, ഡബിള്‍സില്‍ ഭൂപതിയോടൊപ്പവും ജയിച്ച ലിയാണ്ടര്‍ , നിര്‍ണായക മത്സരത്തില്‍ ഗോരാന്‍ ഇവാന്‍സെവിച്ചിനെ നേരിടുകയാണ്….. പില്‍കാലത്ത് വിമ്പിള്‍ഡണ്‍ വരെ ജയിച്ച ഒരാളെ പേസ് തോല്‍പ്പിക്കുന്നത് സ്വപ്നത്തില്‍ പോലുമില്ലായിരുന്നു…ആദ്യ രണ്ട് സെറ്റ് ഗോരാന്‍ നേടുകയും ചെയ്തു…. പക്ഷേ ഇന്ത്യക്കായി കളിക്കുമ്പോള്‍ പതിന്മടങ് ശക്തി പ്രാപിക്കുന്ന ലിയാണ്ടര്‍ പേസ് , ഫിനക്സ് പക്ഷിയെ പോലെ തിരിച്ച് വരുന്നതാണ് ദില്ലിയിലെ കാണികള്‍ കണ്ടത്…. അങ്ങ് സ്റ്റേഡിയത്തില്‍ ഇരുന്നവരുടേയും ഇന്ത്യയൊട്ടാകെ ലക്ഷകണക്കിന് ടിവി സെറ്റുകളുടേയും മുമ്പില്‍ ഒരു രാജ്യത്തിന്‍െറ ഹൃദയമിടുപ്പ് വേഗത്തിലാകുകയായിരുന്നു…. ഓരോ നിമിഷവും ഒരു യുഗ സമാനമായിരുന്നു….

”It pa(e)s to be Leander”
ദില്ലിയിലെ കാണികള്‍ ആര്‍ത്ത് പാടി…ഒടുവില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗോരാനെ ലിയാണ്ടര്‍ തകര്‍ത്തു…. കായിക നേട്ടങ്ങള്‍ അപൂര്‍വ്വതയായൊരു രാജ്യത്തിന്‍െറ അദ്ഭുത നേട്ടം…
മഹേഷ്ഭൂപതിയുമായി ചേര്‍ന്ന് ഡബിള്‍സില്‍ ഗ്രാന്‍െറ്സ്ലാം നേട്ടങ്ങള്‍ കൊയ്യുന്ന പേസിനെയാണ് പിന്നീട് കണ്ടത്…. തുടര്‍ച്ചയായി ഗ്രാന്‍െറ്സ്ലാം കിരീടങ്ങള്‍ നേടിയ അവരിലൂടെ ഇന്ത്യ ഒരിക്കല്‍ ഒളിംപിക്സ് സ്വര്‍ണം വരെ സ്വപ്നം കണ്ടു… പക്ഷേ അവര്‍ പരസ്പരം അകന്നു… പിന്നീട് ഇടക്കെപ്പോഴോക്കെ ഇന്ത്യക്ക് വേണ്ടി ഒന്നിച്ച് കളിച്ചപ്പോഴും മാനസികമായവര്‍ വളരെ അകന്നിരുന്നു… എങ്കിലും രണ്ട് പേരും മറ്റു കൂട്ടുകാരുടെ കൂടെ മാറി മാറി ഗ്രാന്‍െറ്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടി കൊണ്ടിരുന്നു..8 ഡബിള്‍സ് കിരീടങ്ങളും പത്ത് മിക്സഡ് ഡബിള്‍സ് കിരീടങ്ങളും അടക്കം 18 ഡബിള്‍സ് കിരീടങ്ങള്‍ പേസ് നേടി…കരിയര്‍ ഗ്രാന്‍െറ്സ്ലാം രണ്ടിനങ്ങളിലും നേടാനും പേസിനായി…..

ലോക ചരിത്രത്തില്‍ മൂന്ന് പതിറ്റാണ്ടുകളില്‍ വ്യത്യസ്ത ഇനങ്ങളിലെങ്കിലും വിംബിള്‍ഡണില്‍ കിരീടം നേടിയ രണ്ട് വ്യക്തികളില്‍ ഒരാള്‍ പേസാണ്….ചരിത്രത്തില്‍ ഏറ്റവും അധികം ഡേവിസ് കപ്പ് ഡബിള്‍സ് വിജയങ്ങള്‍ (43) ലിയാണ്ടര്‍ പേസിന്‍െറ പേരിലാണ്..7 ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത പേസ്, ഏറ്റവും അധികം ഒളിംപിക്സ് കളിച്ച ഏക ടെന്നീസ് താരവും, ഇന്ത്യന്‍ കായിക താരവുമാണ്….
ഒരിക്കലും തീരാത്ത ആയുധങ്ങളുള്ള പേസിന് ഇന്ന് 48 വയസ്സായി…. ഇന്നുമയാള്‍ സ്വപ്നം കാണുകയാണ് 2021 ഒളിംപിക്സില്‍ കളിക്കുന്നതിനെ പറ്റി…. അതേ പ്രായം അയാള്‍ക്ക് ഒരു സംഖ്യമാത്രമാണ്….
ഹിന്ദുവില്‍ പണ്ടൊരിക്കല്‍ നിര്‍മ്മല്‍ ശേഖര്‍ എഴുതിയത് പോലെ…

”Seasons change. So do the opponents. The stage changes. So does the audience. The playing surface changes. So do the conditions.. But, in Indian sport – in Indian tennis to be precise – there is one thing that seems permanent, one enduring, eternal and glorious constant: Leander Paes’s heroism ….”