മുഖം മിനുക്കാന്‍ മാക്‌സിലോഫേഷൃല്‍

0
598

ദന്തചികിത്സാരംഗത്ത് ഏറെവൈദഗ്ധ്യം ആവശൃമുള്ള ശസ്ത്രക്രിയ വിഭാഗമാണ് ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷൃല്‍. വായ, താടിയെല്ല്, മുഖം, കഴുത്ത് എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ ചികിത്സിക്കാനും വായയിലെ മുറിവുകള്‍ സുഖപ്പെടുത്താനും മുഖസൗന്ദരൃം വര്‍ദ്ധിപ്പിക്കാനും ഈ വിഭാഗത്തിലെ ശസ്ത്രക്രിയകള്‍കൊണ്ട് സാധിക്കുന്നു.

പ്രധാന മാക്‌സിലോഫേഷൃല്‍ ശസ്ത്രക്‌റിയകള്‍:

1. ഡെന്റോ അല്‍വിയോളാര്‍ സര്‍ജറി

പല്ലുകളുടേയും അനുബന്ധ പേശികളുടെയും അസ്ഥികളുടെയും ചികിഝാ സംബന്ധമായ ശസ്ത്രക്രിയയാണിത്ത്. പുറത്തേക്ക് വരാതെ കുടുങ്ങിക്കിടക്കുന്ന പല്ലുകള്‍, പറിക്കാന്‍ ബുദ്ധിമുട്ടുള്ള പല്ലുകള്‍ എന്നിവ നീക്കല്‍, ക്രമംതെറ്റിയ ദന്തനിരയുടെ ശരിയായ ക്രമീകരണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

2. ഓര്‍തോഗ്‌നാറ്റിക് അലെങ്കില്‍ കറക്ടീവ് ജോ സര്‍ജറി

കവിള്‍, മൂക്ക്, കീഴ്ത്താടിയെല്ല്, മേല്‍ത്താടിയെല്ല് തുടങ്ങിയവയുടെ ഘടന ശരിപ്പെടുത്താനുള്ള ശസ്ത്രക്രിയയാണിത്.

3. ട്രോമ സര്‍ജറി:

തല, കഴുത്ത്, മുഖം എന്നീ ഭാഗങ്ങളില്‍ അപകടത്തിലും മറ്റും ഉണ്ടാക്കുന്ന പരിക്കുകളെ പരിഹരിക്കുന്ന ശസ്ത്രക്രിയ.

4. ടെമ്പോറോ മാന്‍ഡിബുലാര്‍ ജോയന്റ് സര്‍ജറി:

സന്ധികളിലെ പേശികളുടെ പ്രവര്‍ത്തന തകരാറുകള്‍, ഒസ്റ്റിയോ ആര്‍ത്തരൈട്ടിസ്, ആന്‍ക്വിലോസിസ് തുടങ്ങി അസ്ഥികളിലുണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള ശാസ്ത്രക്രിയയാണിത്. കൃത്രിമ മോണ പിടിപ്പിക്കുന്നതിന് വേണ്ടി അസഥികളിലും പേശികളിലും നടത്തുന്ന ശസ്ത്രക്രിയ, പല്ലുമായി ബന്ധപ്പെട്ട അസ്ഥികളിലെ ട്യൂമറുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ എന്നിവ ചെയ്യുന്നതും മാക്‌സിലോ ഫേഷൃല്‍ സര്‍ജന്‍മാരാണ്. മുറിചുണ്ട്, മൂക്കിന്റെ വൈകൃതങ്ങള്‍, അണ്ണാക്കിലെ ദ്വാരം, തലയോട്ടിയിലെ കേടുപാടുകള്‍ തുടങ്ങിയവയും മാക്‌സിലോ ഫേഷൃല്‍ ശസ്ത്രക്രിയ വഴി പരിഹരിക്കാന്‍ സാധിക്കും. മുഖത്തെ വിട്ടുമാറാത്ത വേദന സുഖപ്പെടുത്താനും മുഖം, താടി, വായ എന്നിവിടങ്ങളിലെ പേശികളുടെയും എല്ലുകളുടെയും പൊട്ടലുകള്‍ കൂട്ടിച്ചേ4ക്കാനും ഇത്തരം ശസ്ത്രക്രിയ ഉപകരിക്കുന്നു