തലച്ചോറ് കാര്യക്ഷമമാകാന്‍ കുറഞ്ഞത് രണ്ട് ഭാഷയെങ്കിലും പഠിക്കണം.!

0
776

studying-for-test

ചെറുപ്പത്തിലെ രണ്ടാമത് ഒരു ഭാഷകൂടി പഠിക്കുന്നത് നമ്മുടെ തലചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്നു പഠന റിപ്പോര്‍ട്ട്‌.

പത്ത് വയസ്സ് ആകുമ്പോഴേക്കും രണ്ടാമത്തെ ഭാഷ പഠിച്ചു തുടങ്ങണമെന്നും ഇങ്ങനെ ചെയ്‌താല്‍ കുട്ടികളുടെ തലചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിലെ കെന്റ് സര്‍വകലാശാലയിലെ മനശാസ്ത്ര ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു റിസള്‍ട്ട്‌ പുറത്ത് വന്നിരിക്കുന്നത്.

13 മാസം കൊണ്ട് 30 വയസ്സ് പ്രായമായ 20 പേരുടെ തലചോറ് പഠിച്ച ശേഷമാണ് ഗവേഷകര്‍ ഈ ഒരു പഠന റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്ത എല്ലാവരും 10 വയസിലോ അതിനു മുന്‍പോ രണ്ടാമത് ഒരു ഭാഷ കൂടി പഠിച്ചവരായിരുന്നു. ഒരു ഭാഷ മാത്രം അറിയാവുന്ന 25 പേരുടെ തലച്ചോറും പഠനത്തിനു ആധാരമാക്കിയിരുന്നു.

ചെറുപ്പത്തില്‍ രണ്ടാമത് ഒരു ഭാഷകൂടി പഠിച്ചവര്‍ക്ക് വാര്‍ധക്യം വൈകിയേ സംഭവിക്കുകയുള്ളൂവെന്നും പഠനത്തില്‍ പറയുന്നു.