പഴമപേറുന്ന മുത്തശ്ശി കഥയുടെ പുതുമകൾ നിറഞ്ഞ ദൃശ്യവിഷ്കാരം ഒരുക്കുകയാണ് സംവിധായകൻ വിനീഷ് നെന്മാറയും തിരക്കഥാകൃത്ത് രാജേഷ് കോട്ടപ്പടിയും. ഗ്രാമത്തിൽ സാഹചര്യംകൊണ്ട് ഗുണ്ടകളായ 5 ചെറുപ്പക്കാരുടെ ജീവിത സാഹചര്യങ്ങൾ അവർക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, ചിലപ്പോൾ പോലീസിനു പോലും കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾക്കുപോലും തുമ്പുണ്ടാക്കി കൊടുത്തിരുന്ന ഈ ഗുണ്ടകൾ ഈ കാലഘട്ടത്തിൽ റിറ്റേർഡ് ആയപ്പോൾ അവരെ തേടി അജ്ഞാതനായൊരു യുവാവ് ഗ്രാമത്തിൽ എത്തുന്നു മുൻപ് ഗ്രാമത്തിൽ ഉണ്ടായ ഒരു മർഡർ അവരിലൂടെ അറിയാൻ ശ്രമിക്കുന്നു .പിന്നീട് സംഭവബഹുലമായ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ, സസ്പെൻസ്,ഹ്യൂമർ, ത്രില്ലെറിലൂടെ ഗ്രാമാന്തരീക്ഷത്തിലെ പുത്തൻ തലമുറയുടെ കഥപറയുന്ന ചിത്രമാണ് ‘ലീലാപുരത്തെ ഗുണ്ടാവിശേഷങ്ങൾ’. മലയാളചലച്ചിത്രലോകത്തെ പ്രഗത്ഭരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്പ്രശസ്ത ക്യാമറമെൻ TS ബാബു, എഡിറ്റിംഗ് ഷമീർ, സംഗീതം ബൈജു സരിഗമ, നിരവധി ചിത്രങ്ങൾ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുള്ള സംവിധായകൻ വിനീഷ് നെന്മാറയുടെ ആദ്യ സ്വതന്ത്ര ചിത്രമാണിത്, കഥ, തിരക്കഥ, സംഭാഷണം, രാജേഷ് കോട്ടപ്പടി.. ഫെബ്രുവരി ആദ്യവാരം പൊള്ളാച്ചിയിലും പാലക്കാടുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.. നിർമാണം ഫ്രെണ്ട്സ് മീഡിയ.

You May Also Like

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ‘ഗാർഡിയൻ ഏഞ്ചൽ’

” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു…

അമല പോളിന്റെ സസ്‍പെൻസ് ത്രില്ലര്‍ ‘ദി ടീച്ചർ’, ട്രെയ്‌ലർ പുറത്തുവിട്ടു

‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് അമലാ പോളിനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രമാണ്…

വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഒരു ചിത്രം

Arunima Krishnan എൻ്റെ വീടിൻ്റെ മുറ്റത്ത് എന്റേതല്ലാത്ത എന്ത് കണ്ടാലും ഞാൻ എടുത്തുമാറ്റും.സാർ ആണേലും അങ്ങനെ…

നിങ്ങൾ ഊഹിക്കുന്നതിൽ അപ്പുറമാണ് ഈ ഇറ്റാലിയൻ ഇറോട്ടിക് സിനിമയുടെ ട്വിസ്റ്റുകൾ

നല്ലൊരു Italian Erotic- Giallo ചിത്രം പരിചയപ്പെടുത്തുകയാണ്. 70-ൽ ഇറങ്ങിയ ചിത്രമാണെന്ന് കരുതി ആരും ഈ…