നിയമപരമായ കൊള്ളകൾ

0
176

നിയമപരമായ കൊള്ളകൾ…

അഞ്ചുവർഷം പ്രസിഡൻറ് ആയി ഇരിക്കുന്ന ആൾക്ക് ഇന്ത്യ എന്ന ദരിദ്ര രാജ്യം കൊടുക്കുന്ന പെൻഷൻ തുക 75000 രൂപ ഒരു മാസം.. എന്നാണ് നേരത്തെ കേട്ടിട്ടുള്ളത് ഇപ്പോൾ അത് വർദ്ധിച്ചോ എന്ന് അറിയില്ല.ചീഫ് ജസ്റ്റിസിന് ശമ്പളം ഏകദേശം മൂന്നു ലക്ഷത്തോളം അടുത്തുവരും.ഓരോ സംസ്ഥാനത്തെ മന്ത്രിമാർക്കും മറ്റുള്ളവർക്കും ആയി രണ്ട് ലക്ഷം രൂപ ശമ്പളം.വെറും 500 രൂപയ്ക്ക് 2 ജി ബി ഡാറ്റയും കോളും ഒക്കെ ഫ്രീ ഉള്ള സ്ഥലത്ത് ഇവർക്കൊക്കെ ഫോൺ അലവൻസ് തന്നെ ആയിരക്കണക്കിന് രൂപയാണ്.

പോരാത്തതിന് രാജ്യത്തെ കൊള്ളയടിക്കുന്ന അഴിമതിയും രാജ്യത്തിൻറെ സമ്പത്ത് നശിപ്പിക്കുന്ന ധൂർത്തും വേറെ.ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ ശമ്പളം അതിൻറെ പകുതി പെൻഷൻ.ഗവൺമെൻറ് ഉദ്യോഗസ്ഥർക്കും മറ്റുള്ളവരുമായി ഉള്ള പ്രിവിലേജസ് വേറെ.2014 മുതൽ പങ്കാളിത്തപെൻഷൻ ആക്കി എന്നൊക്കെ ഇവിടെ തള്ളി മറിക്കുന്നു എങ്കിലും 2004 നു മുന്നേ എത്ര ലക്ഷ കണക്കിന് ആളുകൾ സർക്കാർ സർവീസിൽ ഇവിടെ ഉണ്ട് എന്നും കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.പകലന്തിയോളം പണിയെടുത്താൽ പോലും ഒരു പണിക്കാരനും ഒരു മാസം 24000 രൂപ മേലെ ഉണ്ടാക്കാൻ പറ്റില്ല.എന്നാൽ പലർക്കും പെൻഷനായി കിട്ടുന്നത് 35000 രൂപ മേലെയാണ്.അതായത് സാധാരണ ഏതൊരു ഫീൽഡിൽ ജോലി എടുക്കുന്ന ആളിനെക്കാളും കൂടുതൽ ശമ്പളം.

വളരെ കുറഞ്ഞ മണിക്കൂറിലാണ് ഈ പറഞ്ഞ തുകകൾ .ഇതൊക്കെയാണ് കൊള്ളകൾ,രാജ്യത്തിൻറെ ചെറിയ ശതമാനം വരുന്ന രാഷ്ട്രീയക്കാരും ഗവൺമെൻറ് ഉദ്യോഗസ്ഥരും മറ്റും ആയി രാജ്യത്തിൻറെ ഭൂരിഭാഗം റവന്യൂ വരുമാനം പങ്കിട്ട് എടുക്കുമ്പോൾ ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ പോലും സ്വന്തം കുടുംബം വിറ്റ് വഴിയിലേക്ക് ഇറങ്ങേണ്ടി വരുന്നവർ പോലും ഈ നാട്ടിൽ ഉണ്ട് എന്ന് മനസ്സിലാക്കണം.ഭയങ്കര നീതിബോധമുള്ള ആളുകൾ ആരും തന്നെ ഇതിനെതിരെ സംസാരിക്കുന്നത് കണ്ടിട്ടില്ല.130 കോടി ജനങ്ങളുള്ള ഈ ഇന്ത്യയിൽ കോടിക്കണക്കിന് ജനങ്ങൾ തെരുവിൽ പട്ടിണി കിടക്കുന്ന, ഈ ഇന്ത്യയിൽ കേവലം തിന്നാനും കുടിക്കാനും ചെലവിനുമുള്ള നിശ്ചിത ശമ്പളം എഴുതിയെടുത്ത് രാജ്യത്തെ സേവിക്കുവാൻ ഒരാൾ പോലും ഇല്ല എന്നത് രാജ്യസ്നേഹികൾ ആരും ഇവിടെ ഇല്ല എന്നാണോ തെളിയിക്കുന്നത്….? ഇനി ഇതൊക്കെ ശമ്പളത്തിൽ കൂടെ നേടുന്നതാണ് എന്ന് പറയുന്നവരോട്,ആരാണ് നിങ്ങളുടെ ഒക്കെ ശമ്പളം നിശ്ചയിക്കുന്നത്😁😁

പഠിച്ച കഷ്ടപ്പെട്ട് ജോലി നേടണം കിട്ടാത്തതിന് അസൂയ ആണ് എന്നൊക്കെ പറയാൻ വരുന്ന ആളുകളോട് ആണ്, ഇവിടെയുള്ള കോടിക്കണക്കിന് ജനങ്ങൾ പഠിച്ചു എന്ന് വെച്ച് എല്ലാവർക്കും ജോലി കിട്ടണം എന്നില്ല. കാരണം ജോലികൾ പരിമിതം ആണ്, അല്ലെങ്കിൽ കുറഞ്ഞപക്ഷം ചെറുപ്പം തൊട്ട് എടുക്കുന്ന പ്രതിജ്ഞയിൽ, ഈ ” വായിക്കുന്ന പ്രതിജ്ഞയിൽ മാത്രം” എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണ് എന്ന തിരുത്തുവാൻ എങ്കിലും ഭരണാധികാരികൾ തയ്യാറാവുക.