ശരവണന്റെ ലെജൻഡ് ‘ശിവാജി’യുടെ കഥയാണോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
526 VIEWS

Rahul Madhavan

ദിവസത്തിലധികവും ഏതെങ്കിലും സിനിമാക്കാർ സോഷ്യൽ മീഡിയയിൽ താരമാവാറുണ്ട്. ഇന്നലെ അരുൾ ശരവണനായിരുന്നു അത്. അദ്ദേഹത്തിന്റെ ലെജൻഡ് എന്ന ചിത്രം നാളെ ലോകമെമ്പാടും റിലീസാവാൻ പോകുകയാണ്. വമ്പൻ മുതൽമുടക്കിൽ മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാണ് അരുൾ പടം ഒരുക്കിയിരിക്കുന്നത്.

ഒരിടവേളക്ക് ശേഷം വന്ന ഹാരിസിന്റെ പാട്ടുകളൊക്കെ ശ്രദ്ധ നേടികഴിഞ്ഞെങ്കിലും ട്യൂൺസൊക്കെ പഴയത് തന്നെ.ഇതിന്റെ ട്രൈലെർ വച്ചുനോക്കിയാൽ ഈ പടം ശിവാജിയുടെ ആശയം ആയിട്ടാണ് തോന്നിയത്.ചില ആർട്ടിസ്റ്റുകൾ പോലും സെയിം തന്നെ.സയന്റിസ്റ്റായ നായകൻ ഏതോ വിദേശരാജ്യത്തു നിന്നും സ്വന്തം നാട്ടിലേക്ക് വരുന്നു. തന്റെ പഠിപ്പും അറിവും നാട്ടിലുള്ള വിദ്യാർത്ഥികൾക്ക് പകർന്നു നൽകാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നു. അത് വലിയ വിജയം നേടുന്നു. ഇതിനിടയിൽ പെണ്ണുകാണാൻ, അപ്പോഴുള്ള കോമഡികൾ അതിനായി ശിവാജിയിലെ പോലെ തന്നെ കൂടെ ഉള്ളത് വിവേക് സാർ. ഒപ്പം ഗ്രാമീണ ഐറ്റം ഡാൻസ് അവിടെ നയൻതാര ഇവിടെ ലക്ഷ്മി റായ്.

നായകന്റെ വിജയം അല്ലെങ്കിൽ ഫ്രീ ആയ സർവീസ് മറ്റു ബിസിനസ് മാഫിയയെ ശത്രുവാക്കുന്നു. അവർ നായകനെതിരെ അമ്പുകൾ എയ്യുന്നു. അതിനായി ഇതിൽ വരുന്നത് ശിവാജിയിലെ വില്ലൻ സുമൻ തന്നെ (ശബ്ദം പോലും സുബ്ബുപഞ്ചുവാണ് ). അങ്ങനെ നായകന്റെ വിജയസാമ്രാജ്യങ്ങൾ അവർ ഓരോന്നായി തകർക്കുന്നു.നായകൻ ഒറ്റപ്പെടുന്നു.അന്നേരം നായകനോട് ആശാൻ (നാസർ )പറയുന്നു ഇവരെ തോൽപ്പിക്കാൻ ഏതെങ്കിലും അവതാരം വരണം എന്ന്,’എടുക്കിറേൻ സാർ അവതാരം എടുക്കിറേൻ ‘നായകന്റെ മറുപടി… അങ്ങനെ ഹീറോ പണിതുടങ്ങി കഴിഞ്ഞു..തിരിച്ചടിക്കാൻ നീ തയ്യാറായി അല്ലെ എന്ന് വില്ലൻ… അപ്പൊ നായകൻ ‘ഇന്ത വാട്ടി നാൻ അടിക്കിറ അടി മരണഅടിതാൻ ആയിറുക്കും ‘.സുമ്മാ അതിറുതില്ലേ 🔥.ലെജൻഡിന് വിജയാശംസകൾ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ