ഒരു കുരുക്കഴിയ്ക്കുമ്പോ മുറുകുന്ന അടുത്ത കുരുക്ക്…അതാണ് scoot

44

Lekshmi Priya

ഒരു കുരുക്കഴിയ്ക്കുമ്പോ മുറുകുന്ന അടുത്ത കുരുക്ക്…അതാണ് scoot. സ്വന്തമായ് ഒരു football turf തുടങ്ങണമെന്ന സ്വപ്നം കൊണ്ട് നടക്കുന്ന ആന്റപ്പനും സഞ്ജുവും, അവരുടെ ഒപ്പം താമസിക്കാൻ ഫ്ലാറ്റിലേയ്ക്ക് വന്ന ശ്യാമുമാണ് പ്രധാന കഥാപാത്രങ്ങൾ.. സ്വപ്നത്തിന്റെയും കാശിന്റെയും തട്ടുകൾ balance ആകാതെ, പലതരം നൂലാമാലകളിലൂടെയവർ ഓടി കൊണ്ടിരിക്കുകയാണ്.
..പ്രതീക്ഷയും നിരാശയും നിസ്സഹായതയും നിഷ്കളങ്കതയുമൊക്കെ നിറഞ്ഞ ഇവരുടെ ജീവിതത്തിലൂടെ നമ്മെ കൊണ്ട് പോകുന്ന web series ഒരു മികച്ച സിനിമാനുഭവം നൽകുന്നുണ്ട്… ടെക്കികളുടെ പ്രശനങ്ങളെ അടുത്ത് കാണിച്ചു തരുന്ന scoot ൽ, ഒരു ബോണസ് പോലെ വന്നു വീഴുന്ന കോമഡികൾ നല്ല രീതിയിൽ അവതരിക്കപ്പെടുന്നു..അവരുടെ സ്വപ്നങ്ങൾക്ക് ഒപ്പം നമ്മളും സഞ്ചരിക്കുകയാണ്..
ഇതിലെ കഥാപാത്രങ്ങളും അവരുടെ പ്രശ്നങ്ങളും നമുക്ക് ഒട്ടും അപരിചിതമല്ലെന്നതാണ്

scoot ന്റെ ഏറ്റവും വലിയ വിജയം.. ലോണെടുക്കാനും പുതിയ സംരംഭം തുടങ്ങാനുമൊക്കെ നൂറ്‌ കൂട്ടം നൂലാമാലകളിൽപ്പെട്ടു വട്ടം കറങ്ങുന്ന..കണ്ണിൽ ചോരയില്ലാത്ത മേലാളൻമാരുടെ കീഴിൽ പണിയെടുക്കുന്നതിന്റെ എല്ലാ പ്രഷറും, പിന്നെ മത്സരം നിറഞ്ഞ ജോലിസ്ഥലത്ത് കൂടെ ജോലി ചെയ്യുന്ന ആരുടെയെങ്കിലുമൊക്കെ കുതികാൽ വെട്ടും സഹിക്കുന്ന,നമ്മുടെ ഇടയിലുള്ള ചെറുപ്പക്കാർ, മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മളൊക്കെ തന്നെയാണ് അവർ.ഇന്നലെ ഇറങ്ങിയ ഏഴാമത്തെ എപ്പിസോഡിന്റെ ഏതൊക്കെയോ ഭാഗങ്ങൾ മനസ്സിൽ കൊണ്ടു.അവർ ഫ്ലാറ്റ് ൽ നിന്നിറങ്ങി വേറെ സ്ഥലം നോക്കേണ്ടി വരുന്നതൊക്കെ ആണെന്ന് തോന്നുന്നു അത്.

അടുത്ത episode എത്രയും വേഗത്തിൽ വരണമെന്ന ആഗ്രഹത്തിലേക്കാണ് ക്ലൈമാക്സ്‌ ചെന്ന് നിന്നത്..ആകാംഷ ജനിപ്പിക്കുന്ന ക്ലൈമാക്സ്‌.ഫസ്റ്റ് എപ്പിസോഡ് തൊട്ട് അഭിനയിക്കുന്ന എല്ലാവരും മിന്നുന്ന പ്രകടനമാണ്.ആരാണ് ഏറ്റവും മികച്ചത് എന്ന് പറയാൻ പ്രയാസമാണ്.ശ്യാമിന്റെ നിഷ്കളങ്കതയോട് ഒരു പ്രത്യേക ഇഷ്ടം നമുക്ക് തോന്നും…ആന്റപ്പൻ പക്കാ ആ കഥാപാത്രമായി മാറിയിരിക്കുകയാണ്,അത് പോലെ സഞ്ജുവും രതീഷ് സാറും ഓഫീസിലെ ചേച്ചിയുമെല്ലാം ഒന്നിനൊന്നു പൊളിയാണ്..ഒറ്റ സീനിൽ വരുന്നവർ വരെ റിയലാണ് അഭിനയത്തിൽ..തേരാപാര കഴിഞ്ഞാൽ കരിക്കിന്റെ ഏറ്റവും നല്ല webseries ആണ് Scoot ❤

(ഇത് വരെ കാണാത്തവർ ഉണ്ടെങ്കിൽ കുറഞ്ഞത് ആറാമത്തെ episode തൊട്ടെങ്കിലും കണ്ടുതുടങ്ങുന്നതാണ് നല്ലത് )