fbpx
Connect with us

Entertainment

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Published

on

തയ്യാറാക്കിയത് : Lekshmi Venugopal

“നിറക്കൂട്ടിനെ കുറിച്ചുള്ളൊരു പഴയ ഓർമ്മ, അതിൽ മമ്മൂട്ടി ഹീറോയാണ്…, ഉർവശി, സുമലത നായികമാർ ആണ്. അതിലൊരു വില്ലൻ കഥാപാത്രം വേണം…ആദ്യത്തെ സീനിൽ ഇയാൾ വരുമ്പോൾ കഥയുടെ ഗതിയുടെ ഒരു പ്രത്യേക ഘട്ടം എത്തും വരെ ഈ കഥാപാത്രമാണ് വില്ലൻ എന്ന് തോന്നാൻ പാടില്ലാത്തത്ക്കൊണ്ട് ഒരു പ്രത്യേക image ഇല്ലാത്ത ആളെ വേണം എന്നുള്ളത് കൊണ്ടും നിലവിലുള്ള established വില്ലൻ കഥാപാത്രങ്ങളെ അഭിനയിപ്പിച്ചാൽ ശരിയാവില്ലെന്ന് തോന്നി. ആരെ വേണം എന്നിങ്ങനെ പലവഴിക്ക് ആലോചിച്ചിരുന്നു. എറണാകുളത്ത് ഗ്രാൻഡ് ഹോട്ടലിൽ ജോഷിയുടെ മുറിയിൽ ഞാനും അശോകുമിരുന്നപ്പോൾ പെട്ടെന്ന് ഞാൻ ജോഷിയോട് പറഞ്ഞു…
“കോളേജിൽ ഞങ്ങളെ പഠിപ്പിച്ച ഒരു അധ്യാപകനുണ്ട്. കെമിസ്ട്രിയുടെ സാറാണ്. ബാബു നമ്പൂതിരി. നാടകങ്ങളിലും ഒന്ന് രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ അഭിനയിപ്പിക്കാം.”

നമ്പൂതിരി സാറിനെ കുറിച്ചു പറഞ്ഞാൽ അതിനുമൊരു flashback കഥ പറയാനുണ്ട്. എന്നെയും അശോകനെയും കുറവിലങ്ങാട് ദേവമാത കോളേജിൽ അഞ്ച് വർഷം പഠിപ്പിച്ചയാളാണ് ബാബു നമ്പൂതിരി സർ. ബാബു നമ്പൂതിരി എന്ന് പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് ഒരു character role ചെയ്യുന്ന ആളായിട്ട് തോന്നും. പക്ഷേ, അന്ന് ഞങ്ങൾക്ക് കോളേജിൽ ചേരുമ്പോൾ in late 70s, അന്ന് ആ കോളേജിൽ 2000students ഉം 150 teaching and non-teaching staffs ലും ഏറ്റവും handsome എന്ന് പറയാവുന്ന മനുഷ്യനാണ് ബാബു നമ്പൂതിരി സർ. അന്ന് ആ കോളേജിലുള്ള എല്ലാ മനുഷ്യരും മുണ്ടും ഷർട്ടും ഇട്ട് വരുമ്പോൾ അദ്ദേഹം പാന്റും ഷർട്ടും ഒക്കെ ഇട്ട് വളരെ സ്റ്റൈലായിട്ട് dress ചെയ്ത് വരുന്ന വളരെ സ്റ്റൈലായിട്ട് move ചെയ്യുന്ന വളരെ സ്റ്റൈലായിട്ട് പഠിപ്പിക്കുന്ന ഇന്നത്തെ new ജനറേഷൻ ചെത്ത് പിള്ളേരെ പോലെ വളരെ stylished ആയി നടക്കുന്ന…വളരെ മികച്ച ഒരു അദ്ധ്യാപകൻ കൂടെയായിരുന്നു അദ്ദേഹം. അന്നേ കലാകാരനും അന്നത്തെ ബുദ്ധിജീവി നാടകങ്ങളിൽ അഭിനയിക്കുകയും വേറൊരു തലത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് ക്ലാസ്സിൽ…പ്രത്യേകിച്ച് നന്നായി പഠിക്കാത്ത എന്നെയും അശോകനെയും വലിയ താല്പര്യമില്ലായിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞങ്ങൾ എന്തേലും ഉഴപ്പ് കാണിക്കുമ്പോൾ എന്നെയും അശോകനെയും പുള്ളി ആക്കാൻ വേണ്ടി ചോദിക്കും
“What is the charge of an electron? ”

ഇതിന് തെറ്റായി ഉത്തരം പറയുന്ന ഞങ്ങളെ സ്ഥിരമായി അദ്ദേഹം get out അടിക്കും… ഒരു പ്രത്യേക രീതിയിൽ door ന്റെ നേരെ കൈ നീട്ടി ഭയങ്കര stylished ആയിട്ട് “This is the door” എന്ന് പറയും. വളരെ സന്തുഷ്ടരായിട്ട് ഞാനും അശോകനും ഇറങ്ങി പോവും. പോവുന്ന വഴിക്ക് ഞാൻ അശോകനോട് പറയും ഇദ്ദേഹം എന്നെങ്കിലും ഒരു നടനാവും. അങ്ങനെ കോളേജിൽ നിന്ന് ഇറങ്ങുന്നത് വരെ നമ്പൂതിരി സാറുമായി സുഖകരമായൊരു ബന്ധമല്ലായിരുന്നു.

നമ്പൂതിരി സാറിനെ നിറക്കൂട്ടിൽ ഞാൻ recommend ചെയ്യാനൊരു കാരണമുണ്ട്. ഞാൻ Cut Cut ൽ ജോലി ചെയ്യുന്ന സമയത്ത് മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച എം ടി സ്ക്രിപ്റ്റ് എഴുതി ഐ വി ശശി സംവിധാനം ചെയ്ത തൃഷ്ണ എന്ന ചിത്രത്തിന്റെ recording ന് സലിൽ ചൗദരിയോടൊപ്പം ഞാനും പോയിരുന്നു. തൃഷ്ണ മമ്മൂട്ടി നായകനായല്ല ഷൂട്ടിംഗ് തുടങ്ങുന്നത്… ബാബു നമ്പൂതിരിയായിരുന്നു ആ സിനിമയുടെ ആദ്യത്തെ ഹീറോ. നമ്പൂതിരി സാറിനെ ഹീറോ ആക്കി വച്ച് പതിനഞ്ച് ദിവസത്തോളം ഷൂട്ടിംഗ് നടന്നു. എനിക്കന്ന് നമ്പൂതിരി സാറിനോട് നീരസമുണ്ടായിരുന്നെങ്കിലും ഇത്‌ ഞങ്ങളുടെ സാറാണ് എന്ന് ഞാൻ ഈരാളി സാറിനോടൊക്കെ പറയുമായിരുന്നു. അദ്ദേഹത്തെ പറ്റി ഞാൻ വലിയ write up ഒക്കെ ചെയ്തിരുന്നു. പക്ഷേ നമ്പൂതിരി സാറിന്റെ പെർഫോമൻസിൽ ഐ വി ശശി തൃപ്തനല്ലായിരുന്നു. ശശിയേട്ടൻ മനസ്സാലെ രതീഷിനെ ആണ് ഹീറോ ആയി ആഗ്രഹിച്ചിരുന്നത്. എന്നാൽ അന്നത്തെ രതീഷിന്റെ തിരക്ക് കാരണം രതീഷ് അതിലൊരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. ഏറ്റവും ദയനീയമായ കാര്യം പതിനഞ്ച് ദിവസത്തെ ഷൂട്ടിംഗിന് ശേഷം നമ്പൂതിരി സാറിനെ ആ സിനിമയിൽ നിന്ന് മാറ്റി. അവസാനം രതീഷ് reccomend ചെയ്തിട്ട് രതീഷിന്റെ ഉറപ്പിൽ മമ്മൂട്ടി നായകനായി ആ ചിത്രത്തിൽ എത്തി ചേർന്നു. ഞങ്ങളുടെ നമ്പൂതിരി സാറിന്റെ അവസരം ഇല്ലാതാക്കിയ ആൾ എന്ന രീതിയിൽ കുറച്ചു നാൾ എനിക്ക് മമ്മൂട്ടിയോട് ചെറിയൊരു നീരസമൊക്കെയുണ്ടായിരുന്നു.

തൃഷ്ണയ്ക്ക് ശേഷം നമ്പൂതിരി സർ വലിയ പോപ്പുലർ ഹിറ്റ് അല്ലെങ്കിലും കുറച്ച് നല്ല സിനിമകളിൽ ചില പ്രത്യേക character വേഷങ്ങൾ ഒക്കെ ചെയ്തു വന്നിരുന്നു. അങ്ങനെ നമ്പൂതിരി സാറിനെ നിറക്കൂട്ടിലെ വില്ലൻ വേഷത്തിലേക്ക് ഞാനും അശോകനും recommend ചെയ്തു. ഐ വി ശശി ഒഴിവാക്കിയ ഒരാൾ… പിന്നീട് semi art പടങ്ങളിൽ അഭിനയിക്കുന്ന ഒരാളോട് അവർക്കൊക്കെ താല്പര്യം തോന്നുന്നില്ലെങ്കിലും അന്ന് ഇത്‌ കോര സാറിന്റെ മുൻപിലെത്തിയപ്പോൾ അദ്ദേഹം ചീട്ട് നോക്കിയിട്ട് പറഞ്ഞു… Okay…

Advertisement

എന്നാലും പക്കാ പ്രൊഫഷണൽ ആയിട്ടുള്ളൊരാളെയല്ലാതെ വേറെയൊരാളെ അഭിനയിപ്പിക്കുന്നതിൽ ജോഷിക്ക് ഒരു അധൈര്യയുണ്ടായിരുന്നു. അങ്ങനെ എന്റെയും അശോകന്റെയും നിർബന്ധത്തിൽ നമ്പൂതിരി സർ നിറക്കൂട്ടിൽ അഭിനയിക്കാൻ വരുന്നു. അന്നത്തെ ജോഷിയുടെ സിനിമകളുടെ ഒരു നില വച്ച് മമ്മൂട്ടി hero ആയ ഒരു സിനിമയിൽ താരതമ്യേന പുതുമുഖമായ നമ്പൂതിരി സർ വന്നപ്പോൾ മറ്റ് ആർട്ടിസ്റ്റുകൾക്ക് ഇത്‌ ശരിയാകുമോ എന്ന് തുടക്കത്തിൽ ഒരു തോന്നലുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ ഒരു സിനിമയോട് കൂടെ നമ്പൂതിരി സർ പോപ്പുലർ സിനിമയിലെ അംഗീകരിക്കുന്ന ഒരു ഘടകമായി മാറി. എന്റെ രണ്ട് മൂന്ന് സിനിമകളിൽ അഭിനയിച്ചെങ്കിലും മനപൂർവമല്ലെങ്കിലും പല സാഹചര്യങ്ങൾ കൊണ്ട് എന്റെ സിനിമയിലൂടെ പിന്നീട് വളരെ നല്ല വേഷങ്ങൾ എനിക്ക് നമ്പൂതിരി സാറിന് കൊടുക്കാൻ പറ്റിയില്ല. എന്നിരുന്നാലും വേറെ ഒരുപാട് മികച്ച വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമകളിൽ നിറഞ്ഞു നിന്നു.
എങ്കിലും മമ്മൂട്ടിയെ പോലെയോ ലാലിനെ പോലെയോ രതീഷിനെ പോലെയോ ഒരു ഹീറോ ആവേണ്ടിയിരുന്ന മനുഷ്യൻ തന്നെയായിരുന്നു ബാബു നമ്പൂതിരി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു…”
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ശ്രീ ഡെന്നിസ് ജോസഫ് പങ്ക് വച്ച ഓർമകളിൽ നിന്ന്…👆🏻❣️

ബാബു നമ്പൂതിരി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് പ്രജയിലെ “എന്റെ പൂർണത്രയെശ” എന്ന ഡയലോഗ് ആണ്.

നിറക്കൂട്ടിലെ അജിത്
തൂവാനത്തുമ്പികളിലെ തങ്ങൾ
അടിവേരുകളിലെ ജോസഫ്കുട്ടി
അമൃതം ഗമയയിലെ ഇല്ലെത്ത്
തനിയാവർത്തനത്തിലെ ശ്രീധരൻ
ജാഗ്രതയിലെ അഡ്വക്കേറ്റ്
പ്രജയിലെ രാമേട്ടൻ
വടക്കുംനാഥനിലെ ഗോവിന്ദ പിഷാരടി
അവതാരത്തിലെ SRK

ഇങ്ങനെ ഒട്ടനേകം ചിത്രങ്ങളിൽ പല വേഷത്തിൽ പല ഭാവത്തിൽ വ്യത്യസ്ഥമായ dialogue delivery യിലൂടെയും mannersims ലൂടെയും ശുദ്ധനായും വില്ലനായും ബാബു നമ്പൂതിരി എന്ന കലാകാരൻ നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. എന്നാൽ തൃഷ്ണയിലെ ഈ പിന്നാമ്പുറ കഥകൾ കേട്ടപ്പോൾ അന്നത്തെ അദ്ദേഹത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കി.തന്നെ replace ചെയ്ത് വേറൊരു ഹീറോയെ ആക്കിയ വിവരം ശ്രീകുമാരൻ തമ്പിയിൽ നിന്ന് അറിയുകയും അതിന്റെ കാരണമെന്താണെന്ന് പോലും അറിയാതെ താനിരുന്നതും ഇനി നാട്ടിലേക്ക് തിരിച്ചു പോകുന്നതിനെ പറ്റി ആലോചിച്ചു വിഷമിച്ചതിനെ കുറിച്ചുമൊക്കെ അദ്ദേഹം പിന്നീട് ചരിത്രം എന്നിലൂടെയിൽ തന്നെ പറയുന്നുണ്ട്. തന്നെ മാറ്റാണമെന്നുണ്ടായിരുന്നെങ്കിൽ അത് നേരത്തെ ചെയ്യുമായിരുന്നു, make up test നടത്തി, ഒന്നോ രണ്ടോ ടേക്കുകൾ കൊണ്ട് ഓക്കേ ആക്കിയ സീനുകൾ,ഡയറക്ടറുടെ വീട്ടിൽനിന്ന് ആഹാരം ഒക്കെ കൊണ്ട് തന്നെ തന്നോട് നല്ല രീതിയിൽ തന്നെയാണ് ഡയറക്ടർ പെരുമാറിയിരുന്നത്…ഒരുപക്ഷെ അത് വേറെയാരുടെയെങ്കിലുമൊക്കെ തീരുമാനം ആയിരുന്നിരിക്കാം… അതൊക്കെ ഒരു ഭാഗ്യമാണെന്നും ഡയറക്ടർ മനഃപൂർവം ചെയ്തതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിലൊന്നും തന്നെ തളരാതെ അദ്ദേഹം ശക്തമായി തിരിച്ചു വന്നു. പിൽകാലത്ത് ഐ വി ശശിയുടെ തന്നെ മുക്തിയിലും വാർത്തയിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

 920 total views,  4 views today

Advertisement
Advertisement
Entertainment19 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment53 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »