Lekshmi Venugopal

“എന്തേന്ന് ചോദിച്ചാൽ ഒരു ആങ്‌സൈറ്റി ഉണ്ടാവില്ലേടോ…ആരെയാ കാണാൻ പോകുന്നേ…അച്ഛന്റെ കൂട്ടുകാരിയെയാ…
അതൊരു മഹാഭാഗ്യല്ലേ…എത്ര പേർക്ക് കിട്ടും??
പാവം ശ്രീരാമജയം…”
പുലാപറ്റ ഗംഗാധരൻ മേനോന്റെ ഓർമ്മകളിൽ ഇപ്പോഴും ഏകാന്ത ജീവിതം നയിക്കുന്ന ഭവാനിയമ്മയെ തന്റെ ചിറക്കലെ വീട്ടിലേക്ക് ക്ഷണിക്കാൻ പോവുന്ന ഗംഗാധരൻ മേനോന്റെ മകൻ ശ്രീഹരി…വീട്ടിലേക്ക് കയറുന്നതിന് മുൻപ് ആ ഗേറ്റിൽ കൈ വച്ച് എന്തോ ആലോചിച്ചു കൊണ്ട് ശ്രീഹരി കുറച്ച് നേരം നിൽക്കും… ശ്രീഹരിയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അച്ഛന്റെ കൂട്ടുകാരി,കാമുകി,പ്രണയിനി ഒക്കെ ആയ മംഗല്യ യോഗം വേണ്ടാന്ന് ശഠിച്ചു വർഷങ്ങളുടെ ഏകാന്ത ജീവിതം തുടരുന്ന ഒരു അമ്മക്കിളിയെ കാണാൻ…

രഞ്ജിത്ത് എന്ന എഴുത്തുകാരനോട് ഏറ്റവുമധികം ബഹുമാനം തോന്നുന്ന സീനുകൾ ആണ് ഇതും ഇതുകഴിഞ്ഞുള്ള ഭവാനിയമ്മയുമായുള്ള സംഭാഷണവും . മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഒരു നഷ്ടപ്രണയ കഥയ്ക്ക് വിദ്യാസാഗറിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കൂടെ ചേർത്ത് വച്ചപ്പോ മലയാളികൾക്ക് ലഭിച്ചത് എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന അത്രമേൽ മനോഹരമായ ഒരു സീനായിരുന്നു. ഫിലോസഫിയും നാടകീയതയും ഒക്കെ ഡയലോഗുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ആ ഡയലോഗുകൾ മാത്രം മതി ചന്ദ്രോത്സവം വീണ്ടും കാണാൻ .

Leave a Reply
You May Also Like

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ ‘അന്നപൂരണി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

നയൻതാരയുടെ എഴുപത്തിയഞ്ചാം ചിത്രമായ അന്നപൂരണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയുന്നു. .ലേഡി…

കങ്കണ റണാവത്തിനെ തല്ലാൻ ആഗ്രഹിക്കുന്നുവെന്ന് പാകിസ്ഥാൻ നടി നൗഷീൻ ഷാ

മോമിൻ സാഖിബുമൊത്തുള്ള ഹദ് കർ ദി എന്ന ചാറ്റ് ഷോയിൽ കങ്കണയെ കാണണമെന്ന് പാകിസ്ഥാൻ നടി…

ഗംഭീര പടം എന്ന വിശേഷണത്തിനപ്പുറം നമ്മളെല്ലാം അറിഞ്ഞിരിക്കേണ്ട ജീവിതവും കഥയുമാണ് മേജർ

കീർത്തി പ്രഭ മേജർ-തന്റെ ജീവിതം ആത്മാർഥമായി രാജ്യത്തിനു വേണ്ടി സമർപ്പിച്ച ഒരു ധീര ജവാന്റെ കഥ…

തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ, തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം

Sunil Kumar തകഴി സിനിമയ്ക്ക് വേണ്ടിമാത്രമായെഴുതിയ ഏക കഥ. തിലകൻ, ഭരതൻ എന്നീ പ്രതിഭകളുടെ അരങ്ങേറ്റം,…