അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
159 VIEWS

Lekshmi Venugopal

” ജനനം 1947 പ്രണയം തുടരുന്നു “വിന്റെ പോസ്റ്റർ കണ്ടപ്പോ വളരെയധികം സന്തോഷം തോന്നിയിരുന്നു . അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ (ജയരാജ് കോഴിക്കോട്) ആദ്യ നായക വേഷം. അതും എഴുപതാം വയസ്സിൽ. കോഴിക്കോട് തിരുപാതിരാ നേരത്ത് അവതരിപ്പിക്കുന്ന പൊറാട്ട് നാടകങ്ങിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് വരുന്നത്.സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒരിക്കൽ ഇദ്ദേഹത്തിന്റെയൊരു നാടകം കാണാനിടയായി.അടുത്ത ദിവസം തന്നെ എന്നും നന്മകൾ എന്ന ചിത്രത്തിലെ ബസ് കണ്ടക്ടർ ആയി വേഷമിടാനുള്ള അവസരം ജയരാജന് ലഭിക്കുകയുണ്ടായി. പിന്നീട് അഭിഭാഷകന്റെ കേസ് ഡയറിയിലെ കള്ളൻ കുഞ്ഞിരാമൻ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു., പിന്നീട് വാനരസേന,കുടമാറ്റം,കഥാപുരുഷൻ, ദി കിങ്, ബിഗ് ബി, പിന്നീട്, നരൻ, എന്റെ വീട് അപ്പുവിന്റെയും, ഹെലൻ, വൈറസ് പ്രിയൻ ഓട്ടത്തിലാണ് ..എന്നിങ്ങനെ…സത്യൻ അന്തിക്കാട്,അടൂർ ഗോപാല കൃഷ്ണൻ,ഐ വി ശശി, ജയരാജ്, വി എം വിനു, പത്മകുമാർ,അമൽ നീരദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. My Mime എന്ന ഒരു മണിക്കൂർ ഏകാങ്ക നാടകവുമായി കേരത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. നാടക ചലച്ചിത്ര ടെലിവിഷൻ, മൈമിങ്, സംഗീത സംവിധാനം, സൗണ്ട് എഫക്ട് തുടങ്ങിയ കലാരംഗങ്ങളിലെ സമഗ്ര സംഭവനകൾക്ക് പ്രശസ്ത നടനും നാടകസംവിധായകനുമായ നിലമ്പൂർ ബാലന്റെ പേരിലുള്ള പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇനിയുമൊരുപാട് നല്ല വേഷങ്ങൾ ഇദ്ദേഹത്തിനെ തേടി എത്തട്ടെ.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ