Lekshmi Venugopal
തമിഴ് സിനിമയിൽ തന്റെ തുടക്കക്കാലത്ത് കോവൈ സരളയുമായി ഒരു സിനിമയിൽ ഒരു കോമ്പിനേഷൻ സീൻ ജയറാമിന് ലഭിക്കുന്നു. തമിഴിലെ അവരുടെ ആക്സന്റ് , ഡയലോഗ് മോഡുലേഷൻ , വോയ്സ്, കോയമ്പത്തൂർ സ്ലാങ് ഒക്കെ എങ്ങനെ ഇത്ര മനോഹരമായി കൈകാര്യം ചെയ്യുന്നു എന്നൊക്കെ താൻ അത്രയേറെ ബഹുമാനിക്കുന്ന കോവൈ സരളയോട് ചോദിക്കാൻ തുടങ്ങുന്ന ജയറാമിനോട് ” ഞാനുമൊരു മലയാളിയാ… എന്റെ വീട് തൃശൂരിനടുത്ത് മരത്താക്കരയാണ് ” എന്ന് കോവൈ സരള പറയുന്നു. അവർ മലയാളിയാണെന്നറിഞ്ഞ് ഞെട്ടിയ ജയറാം പിന്നെ ചോദിക്കാനുള്ളതൊന്നും ചോദിച്ചില്ല.
JFW Achievers award function ൽ കോവൈ സരളയ്ക്ക് അവാർഡ് കൊടുക്കുന്ന സമയത്ത് ജയറാം പങ്കുവച്ചതാണിത്. കോവൈ സരള എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മ വരുന്നത് ഷാജഹാനിലെ ” സ്നേഗിതനൈ സ്നേഗിതനൈ” ആണ്. മൂന്നൂറിനോടടുത്ത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർക്ക് 3തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യ താരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സെമ്പി എന്ന തമിഴ് സിനിമയുടെ ട്രെയിലറിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാണ് കോവൈ സരളയെ കാണാൻ കഴിഞ്ഞത്. ഇന്നലെ JFW ന്റെ വീഡിയോ കണ്ടിട്ട് ഇവർ മലയാളി ആണെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി പോയി.