Lekshmi Venugopal
യൂട്യൂബ് ചെയ്തു പോകുന്നതിനിടെ SIIMA അവാർഡ് സജഷൻ വന്നു.നടി സരിത അവാർഡ് വാങ്ങുന്നതാണ് ആ വീഡിയോയിൽ.അതിൽ ആങ്കേർസ് ചോദിക്കുന്നുണ്ട് മാഡം , നിങ്ങൾ സൗത്ത് ഇന്ത്യയിൽ ചില നടിമാർക്ക് ഡബ് ചെയ്തിട്ടുണ്ട്. ആരെയെങ്കിലും ഒന്ന് അനുകരിക്കാമോ എന്ന്.. ഡയലോഗ്സ് ഒന്നും ഓർമയില്ല എന്ന് പറഞ്ഞു അവർ വിനയപൂർവം ഒഴിഞ്ഞുമാറുകയും ചെയ്തു.ഏതെങ്കിലും ഒന്നോ രണ്ടോ നടിമാർക്കെങ്ങാനും ഡബ് ചെയ്തിട്ടുണ്ടാവും എന്ന് കരുതി ഗൂഗിൾ സേർച്ച് ചെയ്തു … ഞെട്ടി പോയി… പൂവ് അന്വേഷിച്ചു പോയ ഞാൻ അവിടെ കണ്ടത് ഒരു പൂക്കാലം ആയിരുന്നു.
തെലുഗ്, തമിഴ്, കന്നഡ,മലയാളം എന്നീ ഭാഷകളിലായി നൂറ്റിയൻമ്പതോളം ചിത്രങ്ങളിൽ നഗ്മ, തബു, രമ്യ കൃഷ്ണൻ, ശോഭന, സുഹാസിനി, സൗന്ദര്യ, വിജയശാന്തി, മീന, ഉർവശി, റോജ, സുസ്മിത സെൻ, സ്നേഹ, ഖുശ്ബൂ, ശാലിനി, മധുബാല, ലൈല, സിമ്രൻ എന്നിങ്ങനെ ഒരുപാട് നായികമാർക്ക് സരിത ഡബ് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും അതിശയിപ്പിച്ചത് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ യമുന റാണിയുടെ
“എന്നെ അരിയുമോ” എന്നുള്ള ശബ്ദം സരിതയുടേതാണെന്നു മനസിലായപ്പോഴാണ്.
ഇത്രേയും കാലം അത് നഗ്മയുടെ സ്വന്തം ശബ്ദം എന്ന് കരുതിയിരുന്നു.എഴുപതുകളിലും എൺപതുകളിലും മലയാളം,തെലുഗ്,തമിഴ്,കന്നഡ സിനിമകളിൽ സജീവമായിരുന്ന സരിതക്ക്, തമിഴ്നാട് സർക്കാരിന്റെ 3 ബെസ്റ്റ് ആക്ട്രസ് അവാർഡ്, 1 ബെസ്റ്റ് ഫീമെയിൽ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് , കലൈമാമണി അവാർഡ്, കർണാടക സർക്കാരിന്റെ ബെസ്റ്റ് ആക്ട്രസ് അവാർഡ്, ബെസ്റ്റ് ആക്ട്രസ്നുള്ള 6 ഫിലിം ഫെയർ അവാർഡുകൾ, ബെസ്റ്റ് ഫീമെയിൽ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള 4 നന്ദി അവാർഡ്സ് ഓക്ക് ലഭിച്ചിട്ടുണ്ട്