ബിന്ദു അമ്മിണിയെ മുളകുപൊടി എറിഞ്ഞപ്പോൾ പ്രതികരിക്കാത്ത സുരേന്ദ്രന് നിഷ്കളങ്കമായി ചിരിക്കുന്ന ഒരു മകൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം

152

Lekshmy Rajeev എഴുതുന്നു

ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളിൽ നിന്ന് , വിശ്വാസത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളിൽ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാർ അണികളിൽ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ക്രൂരതയിൽ നിന്ന് വോട്ടു തേടി — ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു BJP യുടെ സംസ്ഥാന പ്രസിഡന്റിന് ഇത്രയും നിഷ്കളങ്കമായി ചിരിക്കുന്ന ഒരു മകൾ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും .

മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രൻ. അതുപോലെ അണികളോട് പറയണം നിങ്ങൾ അസഭ്യവും അശ്ലീലവും​അസംബന്ധവും വിളമ്പി ഓടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബർ ലോകത്ത് ഇടാൻ ഞങ്ങൾക്ക് സാധിക്കില്ല സുരേന്ദ്രൻ. തക്കം കിട്ടിയാൽ താങ്കളുടെ സംഘപരിവാർ കൂട്ടാളികൾ അതെടുത്തുമോർഫ് ചെയ്തു അശ്ളീല സൈറ്റിൽ ഇടും. താങ്കൾ കേരളത്തിൽ വളർത്തിയ രാഷ്ട്രീയമാണത്.

താങ്കളും താങ്കളുടെ പാർട്ടിയും മാത്രം വളർത്തിയ അശ്ളീല സംസ്കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്.​ഇത് പറയാൻ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന്ഓർത്തില്ല ​ സുരേന്ദ്രൻ. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കൾ ഈ നാട്ടിൽ ചെയ്തു കഴിഞ്ഞു.താങ്കൾ മകളോട് മാപ്പ് പറയുക. ആദ്യം.നല്ല അച്ഛനാണ് നിങ്ങൾ. താങ്കളുടെ സർവ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലിൽ അടക്കാൻ ശ്രമിക്കണം.മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും ​അന്തസ്സുള്ള ഒരു മനുഷ്യനാവാൻ , രാഷ്ട്രീയക്കാരൻ ആകാൻ താങ്കൾക്ക് ഈ മകൾ വെളിച്ചമാകട്ടെ.