മലയാളത്തിന്റെ പ്രിയപ്പെട്ട മഹാനടൻ മമ്മൂട്ടിയുടെ പ്രധാന വിനോദങ്ങളിൽ ഒന്ന് ഫോട്ടോഗ്രഫിയാണ്. സിനിമാ ലൊക്കേഷനുകളിൽ കൂടെ അഭിനയിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി നൽകുക എന്നത് അദ്ദേഹത്തിന്റെ പ്രധാന വിനോദമാണ്. ഭീഷ്മപർവത്തിന്റെ പ്രൊമോഷൻ വർക്കിനിടയിൽ ആണ് മമ്മുക്ക ലെനയുടെ ചിത്രം പകർത്തിയത്. ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി ആണ് ലെന അഭിനയിച്ചത്. ഒരു ക്യാമറയ്ക്കു മുന്നിലും ഞാൻ ഇത്രമാത്രം പരിഭ്രമത്തോടെ നിന്നിട്ടില്ല എന്നും ഈ ഫോട്ടോയെ ഞാൻ നിധിപോലെ കാണുന്നു എന്നും ലെന പറയുന്നു.