ആ വിദ്യ സ്വായത്തമാക്കിയത് മോഹൻലാലിൽ നിന്നെന്നു ലെന

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
378 VIEWS

സിനിമയിൽ നെടുനീളൻ ഡയലോഗ് പറഞ്ഞു അഭിനയിക്കാൻ വലിയ പ്രയാസമാണ്. അനുഭവസ്ഥർ പറയാറുമുണ്ട്. ചില അഭിനേതാക്കൾക്കൊക്കെ അത് ചെയ്യാൻ പ്രത്യേക സാമർഥ്യം ആണ്. ഇപ്പോൾ നടി ലെനയാണ് ചില വെളിപ്പെടുത്തലുകൾ നടത്തുന്നത്. മെഗാഹിറ്റ് ആയി മാറിയ ഭീഷ്മപർവ്വത്തിലെ അഭിനയത്തിന് ലെനയ്ക്ക് അനവധി പ്രശംസകൾ ആണ് ലഭിക്കുന്നത്. എങ്ങനെയാണ് നെടുനീളത്തിൽ ഡയലോഗ് പറയാൻ സാധിക്കുന്നത് എന്ന ചോദ്യത്തിന് ലെന പ്രതികരിക്കുന്നതിങ്ങനെ

വളരെയധികം ദൈർഘ്യമുള്ള ഡയലോഗുകൾ പറഞ്ഞു പഠിക്കുന്നതിൽ മുന്നിലാണ് മോഹൻലാലും സിദ്ദിഖും പൃഥ്വിരാജൂം . തനിക്കു ആദ്യകാലങ്ങളിൽ അത് വളരെ ബുദ്ധിമുട്ടായിരുന്നു , ദൈർഘ്യമുള്ള ഡയലോഗുകൾ എങ്ങനെ പറയാം എന്ന് പഠിച്ചെടുത്തത് മോഹൻലാലിൽ നിന്നാണ് എന്ന് ലെന പറയുന്നു . 2012 – ൽ റിലീസ് ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിൽ എസ്പിയുടെ വേഷമായിരുന്നു ലെനയ്ക്ക് . അതിൽ നെടുനീളൻ ഡയലോഗുകൾ ഉണ്ടായിരുന്നു. മോഹൻലാലിൽ നിന്നാണ് താൻ ആ വിദ്യ പഠിച്ചെടുത്തത് എന്ന് ലെന പറയുന്നു.

താരം ആ പറഞ്ഞതിൽ അത്ഭുതമില്ല . മോഹൻലാലിൻറെ പല സിനിമകളിലും അദ്ദേഹം നിർത്താതെ ഡയലോഡ് പറഞ്ഞു കയ്യടി മേടിച്ചിട്ടുണ്ട്. ഡയലോഗ് ഒത്തുവയ്ക്കുക, അതിനനുസരിച്ചു എക്സ്പ്രഷനുകൾ വരുത്തുക, ഡയലോഗ് പറഞ്ഞു നല്ല വെടിപ്പായി അഭിനയിക്കുക..ഇതൊക്കെ വല്ലാത്ത പ്രതിഭാവിലാസം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം