കെജിഎഫ് രണ്ടാംഭാഗം ഇറങ്ങിയ ശേഷം രവീണയുടെ രമിക സെൻ എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ അഭിനന്ദനങ്ങൾ നേടുന്ന മറ്റൊരാളുമുണ്ട്, മലയാളികളുടെ പ്രിയപ്പെട്ട ലെന. സാധാരണഗതിയിൽ മറ്റു ഭാഷകളിലെ സിനിമകൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു വരുമ്പോൾ അസ്വസ്ഥമായി തോന്നുകയായിരിന്നു പതിവ്. കാരണം അത്രമാത്രം പരിതാപകരമായ ഡബ്ബിങ് ആണ്. കെ.ജി.എഫ് മലയാളം വേർഷനിലും ചില കഥാപാത്രങ്ങളുടെ ഡബ്ബിങ് നമ്മെ അസ്വസ്ഥമാക്കാൻ പോന്നതാണ്. എന്നാൽ കുറെ കാലങ്ങൾക്ക് ശേഷം മികച്ച ഡബ്ബിങ് കേൾക്കുന്നതും കെ.ജി. എഫിലെ കഥാപാത്രമായ രമികക്ക് ശബ്ദം നൽകിയ ലെനയിലൂടെയാണ്.
വളരെ മനോഹരമായാണ് ലെന ശബ്ദം കൈകാര്യം ചെയ്തിട്ടുള്ളത്. രമിക സെൻ എന്ന കഥാപാത്രം ലെനയുടെ ശബ്ദത്തിൽ പൂർണ്ണത നേടിയിരുന്നു, സുരക്ഷിതയായിരുന്നു. അതായത് രമികയെന്ന കഥാപാത്രം അത്രമേൽ പ്രിയപ്പെട്ടതായി മാറിയത് ഈ കഥാപാത്രത്തിനുവേണ്ടി ലെന നൽകിയ, സൗണ്ട് മോഡുലേഷൻ, ഇമോഷൻസ്, ക്യാരക്ടറിന്റെ സ്‌ട്രെങ്ങ്ത് ചോരാതയുള്ള, ഡബ്ബിങ്ങിലെ പെർഫെക്ഷ്ൻ കാരണമാണ്. ലെനയുടെ ശബ്ദത്തെ, മികച്ച ഡബ്ബിങ്ങിനെ അടയാളപ്പെടുത്താതെ കെ.ജി.എഫിനെ കുറിച്ച് സംസാരിക്കാനാവുകയില്ല. ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന രവീണ എന്ന താരത്തിന് ശബ്ദം കൊടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് ലെന പറയുന്നു.
“ഒരു സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ അഭിനന്ദനപ്രവാഹമാണ് ഡബ്ബിങ്ങിന് ഇപ്പോൾ എനിക്ക് ലഭിക്കുന്നത്. ശബ്ദം കേട്ട് കഴിഞ്ഞപ്പോൾ രവീണയ്ക്ക് പകരം നിങ്ങളുടെ മുഖമാണ് മനസിലേക്ക് വേഗം എത്തുന്നത് എന്നാണു പലരും എന്നെ വിളിച്ചുപറഞ്ഞത്. ലെന സിനിമയിൽ അഭിനയച്ചത് പോലെ തന്നെയുണ്ട് .എന്നൊക്കെയാണ് അഭിനന്ദനങ്ങൾ ” ലെന പറഞ്ഞു. കെ.ജി.എഫ് 2 കണ്ടപ്പോള്‍ തനിക്കും ആ സിനിമയില്‍ അഭിനയിച്ച ഫീലായിരുന്നു എന്നും . ഇത്രയും വലിയ ഫ്രാഞ്ചൈസിന്റെ ഭാഗമാകാന്‍ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ടെന്നും ലെന പറയുന്നു. മലയാളത്തിൽ ഉത്തരത്തിൽ ഡബ്ബ് ചെയ്യാൻ അവസരം കിട്ടുമെന്ന് തോന്നുന്നില്ലെന്നും കാരണം ഇതുപോലെ പഞ്ച് ഡയലോഗ് മാത്രം പറയുന്ന സിനിമകള്‍ നമ്മള്‍ ചെയ്യാത്തതുകൊണ്ടാണെന്നും ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ലെന കൂട്ടിച്ചേർത്തു.