എഴുത്ത് : ലങ്കേഷ് അഗസ്ത്യക്കോട്

ആദ്യമായി, സിനിമയിലെ രംഗങ്ങൾ പൂർണ്ണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിക്കപ്പെട്ട “ഓളവും തീരവും”-എന്ന സിനിമയിലെ ‘നബീസ”എന്ന ദുരന്തനായികയെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഉഷനന്ദിനി.19 മലയാള സിനിമകളുടെ ഭാഗമാകാനേ കഴിഞ്ഞുള്ളുവെങ്കിലും ക്ലാസിക്കുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന “ഓളവും തീരവും”എന്ന സിനിമയിലൂടെ ഉഷ നന്ദിനിയും ഓർക്കപ്പെടും.

തിരുവനന്തപുരം, കമലേശ്വരത്ത് രാമൻ പിള്ളയുടെയും സരസ്വതിയമ്മയുടേയും മകളായി 1951 മാർച്ച്‌ 27 ന് ജനിച്ച ഉഷ നന്ദിനി,പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് “നഗരമേ നന്ദി”(1967)എന്ന പടത്തിൽ പ്രേംനസീറിന്റെ കാമുകിയായിട്ടാണ് ആദ്യം അഭിനയിച്ചത്… പക്ഷേ, ആദ്യം പുറത്ത് വന്ന സിനിമ “അവൾ(1967) “ആണെന്ന് ഉഷ നന്ദിനി പറയുന്നു… പിന്നെ, “പാടുന്ന പുഴ”യിൽ അഭിനയിച്ചു (1968)-അപ്പോഴേക്കും പഠനത്തിന് അല്പം തടസ്സം ഉണ്ടായതിനെ തുടർന്ന് പഠനത്തിൽ ശ്രദ്ധിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിൽ രണ്ടാം വർഷം BA പൊളിറ്റിക്സിന് പഠിക്കുമ്പോഴാണ് “ഓളവും തീരവും “എന്ന സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്… അങ്ങനെ പത്തൊൻപതാം വയസിൽ “ഓളവും തീരവും “സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രമായ നബീസുവിനെ അനശ്വരമാക്കാൻ അവർക്ക് കഴിഞ്ഞു. മലയാളിയും പഠിപ്പുള്ള നടിയും ആയത് കൊണ്ട് ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ കിട്ടിയത് കഥാപാത്രത്തെ ഉൾക്കൊള്ളാൻ കാരണമായതായി അവർ പറയുന്നു.

ആലുവയിലും നിലമ്പൂരിലുമായി ഷൂട്ട്‌ ചെയ്ത “ഓളവും തീരവും “സിനിമയിലെ മഴ രംഗങ്ങൾ മഴയത്ത് തന്നെ ഷൂട്ട് ചെയ്തപ്പോൾ വലിയ ബുദ്ധിമുട്ട് അനുഭവിച്ചതായി അവർ പറയുന്നു… “ഓളവും തീരവും “-കഴിഞ്ഞാൽ തന്റെ എറ്റവും മികച്ച സിനിമ 1971-ൽ എം. എസ്. മണി സംവിധാനം ചെയ്ത “ജാലകന്യക”യാണെന്ന് ഉഷ പറയുന്നു… “കുമുദം”വാരികയുടെ മുഖചിത്രമായി ഉഷ നന്ദിനിയുടെ ഫോട്ടോ വന്നപ്പോഴാണ് തമിഴകം ആ സുന്ദരിയെ ശ്രദ്ധിച്ചതും അങ്ങനെ “വീട്ടുക്കൊരു പുള്ളൈ “എന്ന പടത്തിലേക്ക് ക്ഷണം കിട്ടുന്നത്… താൻ അഭിനയിച്ച ആദ്യ കളർ സിനിമ അതാണെന്ന് ഉഷ ഓർക്കുന്നു…

കൂടുതൽ തമിഴ് സിനിമകളിലും ശിവജി ഗണേശനോടൊപ്പമാണ് അവർ അഭിനയിച്ചത്. അതുകൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു നടിയായിരുന്നു താണെന്ന് ചെറുചിരിയോടെ പറയാനും അവർക്ക് മടിയില്ല… 1976-ൽ “എന്നെപ്പോലൊരുവൻ”എന്ന പടത്തോടെ വിവാഹശേഷം, അവർ സിനിമയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു… പട്ടാഭിഷേകം, യക്ഷഗാനം, പെരിയാർ, മകനേ നിനക്ക് വേണ്ടി, പോലീസ് അറിയരുത്, ആ ചിത്രശലഭം പറന്നോട്ടെ, അശ്വതി, ചെക്പോസ്റ്റ്‌, സത്യത്തിന്റെ നിഴലിൽ, ക്രിമിനൽസ്, മിസ്റ്റർ സുന്ദരി, ജാലകന്യക, എനിക്ക് നീ മാത്രം… തുടങ്ങിയ സിനിമകളിൽ അവർ വേഷമിട്ടു. തേനാംപെട്ടിലെ ശ്രീശ്രീനിവാസ് അയ്യങ്കാർ തെരുവിൽ ഭർത്താവ് മാരിയപ്പനും മക്കളായ പ്രീതി, സജിനി, കീർത്തന എന്നിവർക്കൊപ്പമാണ് അവർ താമസിച്ചിരുന്നത്.

????ഇനി “ഓളവും തീരവും”സിനിമയെ കുറിച്ച് അല്പം :-
????എം•ടി •വാസുദേവൻ നായരുടെ തിരക്കഥ ????പി.എൻ. മേനോന്റെ സംവിധാനം –
????നിർമാണം : പി.എ.ബക്കർ
????എടുത്ത് പറയേണ്ടത് :മങ്കട രവിവർമ്മയുടെ മികച്ച ഛായാഗ്രഹണം.
????മധു, നെല്ലിക്കോട് ഭാസ്‌കരൻ, ജോസ് പ്രകാശ്, ഉഷ നന്ദിനി, ഫിലോമിന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാപ്പിളപ്പട്ടിലെ നാടൻ പാരമ്പര്യം ബാബുരാജ് പിന്തുടർന്നു.

തടി കച്ചവടക്കാരായ ബാപ്പുട്ടി (മധു)കൂട്ടുകാരനായ അബ്ദുവിന്റെ (നെല്ലിക്കോഡ് ഭാസ്‌കരൻ)മരണ ശേഷം നിരാലംബയായ നബീസുവിനെ (ഉഷ നന്ദിനി)പ്രണയിക്കുന്നു. നബീസുവിന്റെ ഉമ്മ ബിവാത്തുവിന്റെ (ഫിലോമിന) വേശ്യാജീവിതം നാട് മുഴുക്കെ പാട്ടാണ്… പക്ഷേ, ഉമ്മയെ നിയന്ത്രിക്കാൻ നബീസു നിസ്സഹായയായിരുന്നു.. ആവശ്യത്തിന് പണം സമ്പാദിക്കാനും നബീസയെ വിവാഹം കഴിക്കാനും സ്വപ്നം കണ്ട് നല്ലൊരു ജോലി തേടി ബാപ്പൂട്ടി ഗ്രാമം വിടുന്നു.. അങ്ങനെയിരിക്കെ, ആ നാട്ടിലെത്തിയ പണക്കാരനായ കുഞ്ഞലി (ജോസ് പ്രകാശ്) നബീസുവിൽ കണ്ണ് വയ്ക്കുകയും അവളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതറിഞ്ഞ ബാപ്പൂട്ടി അവളെ സ്വീകരിക്കാൻ തയ്യാറായെങ്കിലും അതിന് അവൾ സമ്മതം നൽകിയില്ല.. ഒടുവിൽ നബീസു ആത്മഹത്യ ചെയ്യുന്നു…. ബാപ്പൂട്ടി വേദനയോടെ ആ നാട് വിടുന്നു.. ഫിലോമിനയാണ് ഈ സിനിമയിൽ എറ്റവും മികച്ച പ്രകടനം കാഴ്ച വച്ചതെങ്കിലും ഉഷനന്ദിനിയുടെ കഥാപാത്രം ഇന്നും ആരാധകരുടെ കവിളിൽ പതിച്ച കണ്ണീർത്തുള്ളി തന്നെയാണ്.. സംശയമില്ല !!

Leave a Reply
You May Also Like

വിദേശ ഭാഷകളിൽ ബഹുഭാഷാ റിലീസുകളോടെ ബാറോസ് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുകയാണ്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3D ഫാന്റസി യാണ് മോഹൻലാൽ സംവിധാനം ചെയുന്ന ‘ബറോസ്: ദി ഗാർഡിയൻ…

മോൺസ്റ്റർ സോംബി മൂവിയോ ?

വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയുന്ന സിനിമയാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന സിനിമ…

‘ഞാൻ ഗന്ധർവ്വൻ’ എന്ന ക്ലാസ്സിക് ഹിറ്റ് ഒരു ദുഃശ്ശകുനമായിരുന്നുവെന്ന് സിനിമാലോകം വിശ്വസിക്കുന്നു

മലയാളി മനസ്സുകളിൽ പ്രണയം നിറച്ച ഗന്ധർവ്വ കഥാകാരൻ പി. പത്മരാജന് ഇന്ന് 77 -ാം പിറന്നാൾ…

“ടൊവിനോ എന്ന താരത്തിന്റെ ഉദയം, തല്ലുമാല സൂപ്പർ “, പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം

തല്ലുമാല, ഒരുപക്ഷെ കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരുന്ന ഒരു സിനിമ ഇതുതന്നെയാണ് ..…