1960-ൽ ആൽബെർട്ടോ മൊറാവിയയുടെ ലാ നോയ എന്ന നോവലിനെ അടിസ്ഥാനമാക്കി ലോറൻസ് ഫെറേറ ബാർബോസയ്‌ക്കൊപ്പം അദ്ദേഹം എഴുതിയ തിരക്കഥയിൽ നിന്ന് സെഡ്രിക് കാൻ സംവിധാനം ചെയ്ത 1998 ലെ ഒരു ലൈംഗിക ഡ്രാമ ചിത്രമാണ് എൽ’എന്നുയി. ചാൾസ് ബെർലിംഗ്, സോഫി ഗില്ലെമിൻ, ഏരിയൽ ഡോംബാസ്ലെ എന്നിവരോടൊപ്പം റോബർട്ട് ക്രാമർ, ആലീസ് ഗ്രേ, മൗറിസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

L’ennui(1998) 🔞🔞
Country :France🇨🇵

Raghu Balan

ഇറോട്ടിക് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഫ്രഞ്ച് ഭാഷയിൽ നിന്നും ഇറോട്ടിക് ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ചിത്രം പരിചയപ്പെടുത്തുകയാണ്. ഇറോട്ടിക് അംശമുണ്ടെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഉള്ളടക്കം “obsession”എന്ന വ്യക്തി അധിഷ്ഠിതമായ പ്രശ്നത്തിന്റെതാണ്…ആ ഒരു പ്രശ്നത്തിന്റെ തിരിച്ചറിവിലേക്കാണ് ഈ ചിത്രം നമ്മെ നയിക്കുന്നത്.

ജീവിതമധ്യത്തിന്റെ പ്രതിസന്ധിയിൽ ആത്മാവിനേറ്റ ശൂന്യതയുടെ ഫലമായി താളം തെറ്റിയിരിക്കുകയാണ് പ്രൊഫസറും തത്ത്വജ്ഞാനിയുമായ മാർട്ടിന്റെ ജീവിതം. വിവാഹമോചിതനായ ശേഷം പുതിയൊരു ബുക്കിന്റെ പണിപ്പുരയിലാണ് അയാൾ.എന്നാൽ ബുക്ക്‌ പൂർത്തീകരിക്കാനുള്ള ഊർജ്ജം അയാൾക്ക്‌ ജീവിതത്തിൽ നിന്നും കിട്ടുന്നില്ല. അങ്ങനെയിരിക്കെയാണ് ഒരു Odd Circumstances -ൽ 17-കാരിയായ Cecilia- യെ അയാൾ കണ്ടുമുട്ടുന്നത്.

ആദ്യ പരിചയത്തിൽ തന്നെ കാഴ്ചയിലും പെരുമാറ്റത്തിലും ചിന്തയിലും അല്പം വ്യത്യസ്ത തോന്നിയ അവളിൽ ഒരു പ്രത്യേക താല്പര്യം അയാൾക്ക് ഉണ്ടാവുകയാണ്. താല്പര്യം ഒരു സെക്ഷ്വൽ അഫയറിലോട്ട് കടക്കാൻ ഒട്ടും താമസം വന്നില്ല. ദിവസവും മുന്നോട്ട് പോകുന്ന ഈ ബന്ധത്തിന്റെ ഫലമായി പ്രണയമെന്ന് വികാരം ആത്മാർത്ഥപരമായി അവളിൽ അയാൾക്ക് ഉണ്ടാവുകയാണ്. ഒരു മരുന്നിനും ചികിത്സിക്കാൻ പറ്റാത്ത രീതിയിൽ അവളോടുള്ള അയാളുടെ ഒടുങ്ങാത്ത പാഷൻ ഒരു അഭിനിവേശം ആയി മാറുന്നതോടെ കൂടി അയാൾ അവളെ നേടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

എന്നാൽ കണക്കുകൂട്ടല്‍ തെറ്റിപ്പോയി…സിസിലിയ അയാൾ വിചാരിച്ചത് പോലെയുള്ള ഒരു പെൺകുട്ടി അല്ലായിരുന്നു. ഇതിന് ആക്കം കൂട്ടാനായി അവൾക്ക് ഒരു അഫയർ കൂടി ഉള്ളതായി അയാൾ അറിയുമ്പോൾ കടുത്ത obsession മൂലം അയാളുടെ റിയാലിറ്റി തന്നെ മാറുകയാണ്.ബാക്കി സ്‌ക്രീനിൽ.

പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റ് ആൽബർട്ടോ മൊറാവിയയുടെ 1960-ലെ നോവലിനെ അസ്പദമാക്കി ഫ്രഞ്ച് സംവിധായകൻ Cedric Kahn സംവിധാനം ചെയ്ത ചിത്രമാണ് L’Ennui… ഫിലിം ഫെസ്റിവലുകളിൽ ശ്രദ്ധിക്കപെട്ട ഈ ചിത്രം ഒരു അന്താരാഷ്ട്ര അംഗീകാരം തന്നെ സംവിധായകനെ നേടികൊടുക്കുകയുണ്ടായി.. നോവലിന്റെ രണ്ടാമത്തെ film adaptation കൂടിയാണ് ഈ ഫ്രഞ്ച് ചിത്രം (1st “The Empty Canvas, 1963,Italian ).

You May Also Like

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ അയാളുടെ പ്രതിമ…

ഒന്നാമതേ കലിപ്പി.. അതിനൊപ്പം പ്രതികാരം കൂടി കേറി വന്നാലോ ?

Shameer KN “ചുറ്റുമുള്ള ലോകം അവൾക്കു സുരക്ഷിതമായിരുന്നില്ല…അല്ല അവൾക്കു ചുറ്റുമുള്ളവർ സുരക്ഷിതർ ആയിരുന്നില്ല എന്നുള്ളതായിരുന്നു വാസ്തവം…

അമല പോൾ രണ്ടും കൽപിച്ചു തന്നെ

അമല പോൾ മലയാളം തമിഴ് തെലുങ്ക് ഇന്ഡസ്ട്രികളിൽ തന്റേതായ ഇടം നേടിയെടുത്ത നടിയാണ്. ആലുവ ഗവ.…

പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താനല്ലെന്ന് നടൻ നസ്ലെൻ

അടുത്തകാലത്തു ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് നടൻ നസ്ലെൻ. എന്നാലിപ്പോൾ താരം പുലിവാൽ പിടിച്ചിരിക്കുകയാണ്. തന്റെ പേരും…