“ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” തീപ്പൊരിപ്പാറിച്ച്‌ ലിയോയുടെ പുതിയ പോസ്റ്റർ

ഓരോ അപ്ഡേറ്റിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പതിന്മടങ്ങാക്കി ദളപതി വിജയുടെ ലിയോ അപ്ഡേറ്റുകൾ മുന്നേറുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ തമിഴ് പോസ്റ്റർ ഇന്ന് റിലീസായി. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയുടെ തീപ്പൊരിപ്പാറിക്കുന്ന ലുക്ക് അതിഗംഭീരമാണ്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

You May Also Like

മലയാളം ക്‌ളാസിക്കുകളിൽ പോലുമുള്ള സ്ത്രീവിരുദ്ധത കെജിഫിൽ ആരോപിക്കുന്നവർ വായിക്കാൻ

എഴുതിയത് : Niyas N Haridas തൂവാനത്തുമ്പികളിലെ രണ്ടു കഥാപാത്രങ്ങൾ ജയകൃഷണനും രാധയും.ജയകൃഷണൻ നന്മയുള്ള എന്നാൽ…

കുമ്പാരി-ചെറുപ്പക്കാരുടെ സംഘർഷഭരിതമായ കഥ! തീയേറ്ററിലേക്ക് 

കുമ്പാരി-ചെറുപ്പക്കാരുടെ സംഘർഷഭരിതമായ കഥ! തീയേറ്ററിലേക്ക്  അനാഥരായ രണ്ട് ആൺകുട്ടികളുടെ സംഘർഷം നിറഞ്ഞ ജീവിത കഥ അവതരിപ്പിക്കുകയാണ്…

പപ്പുവിന്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ

പ്രണയം രതിഭാവത്തിലേക്ക് മാറിയതോ അതും അല്ലെങ്കിൽ രതി പ്രണയഭാവത്തിലേക്ക് മാറിയതോ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്…

മരുഭൂമിയിലെ ഭീമന്‍ കൈ

മരുഭൂമിയിലെ ഭീമന്‍ കൈ അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമികളിലൊന്നാണ് വടക്കന്‍…