ദളപതി വിജയുടെ ലിയോയുടെ സെൻസറിങ് പൂർത്തിയായി, ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ലിയോയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചത് . സോഷ്യൽ മീഡിയയിൽ തരംഗമാണ് ലിയോയുടെ ഓരോ അപ്‌ഡേറ്റും. ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വിഡിയോയും പ്രേക്ഷകരിൽ തരംഗമായി മാറിക്കഴിഞ്ഞ ശേഷം ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ നാളെ പ്രേക്ഷകരിലേക്കെത്തും. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രം ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

You May Also Like

‘കാർത്തികേയ 3’ വരുന്നു, “സ്വരം ” സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ (ഇന്നത്തെ ഏറ്റവും പുതിയ സിനിമാ അപ്ഡേറ്റ്സ് )

‘കാർത്തികേയ 3’ വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ…

ഒരു നെഗറ്റീവ് റിവ്യൂ പോലും ഇല്ലാതിരുന്നിട്ടും തിയറ്ററിൽ പരാജയപ്പെട്ടു എന്നത് നിരാശജനകമായ ഒരു സത്യമാണ്

രാഗീത് ആർ ബാലൻ ഗപ്പി തീയേറ്ററിൽ തന്നെ കാണണം എന്ന് ആഗ്രഹിച്ചിട്ടും അതിനു സാധിക്കാതെ പോയ…

മലയാള സിനിമയിലെ ഭൂരിഭാഗം പേരും എതിർത്തപ്പോൾ തന്നെ സഹായിച്ച രമേശ് ചെന്നിത്തലയെ കുറിച്ച് വിനയൻ

സംവിധായകൻ വിനയൻ അക്ഷരാർത്ഥത്തിൽ ഒരു പോരാളിയാണ്. തന്നെ ഒറ്റപ്പെടുത്തി സിനിമാമേഖലയിൽ നിന്നും നിഷ്കാസിതനാക്കാൻ പലരും പരിശ്രമിച്ചിട്ടും…

ഇമോജികൾ രൂപകൽപന ചെയ്യാൻ കാരണമായത് ‘കാലാവസ്ഥ’

ഇമോജിയുടെ ചരിത്രം⭐ അറിവ് തേടുന്ന പാവം പ്രവാസി ????സാമൂഹ്യ മാധ്യമങ്ങൾ നാൾക്കുനാൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി…